സന്ദീപ് വാര്യറുടെ പ്രവേശനം മുൻകൂട്ടി തീരുമാനിച്ചിരുന്നത്; വിഡി സതീശൻ! ബിജെപിയുടെ മുഖവും ശബ്ദവും ആയിരുന്ന ഒരാൾ കോൺഗ്രസിൽ ചേർന്നപ്പോൾ ബിജെപിക്കാർക്ക് ഉണ്ടായതിനേക്കാൾ വലിയ അസ്വസ്ഥതയാണ് സിപിഎമ്മുകാർ കാട്ടിയത്. മുഖ്യമന്ത്രിക്ക് എന്താണ് ഇത്ര അസ്വസ്ഥതയെന്ന് വിഡി സതീശൻ പറവൂരിൽ ചോദിച്ചു. സന്ദീപ് വാര്യറുടെ കോൺഗ്രസ് പ്രവേശനത്തിൽ സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.മുഖ്യമന്ത്രി ഇപ്പോൾ ബാബ്റി മസ്ജിദിൻറെ കാര്യമാണ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ അഭിപ്രായത്തിൽ ഒരു സംഘ്പരിവാറുകാരനും മറ്റൊരു പാർട്ടിയിലും പോകരുതെന്നാണോ? അങ്ങനെയെങ്കിൽ സിപിഎമ്മിൻറെ പ്രവർത്തകരെ കൊലചെയ്യാൻ നേതൃത്വം നൽകിയ ആർഎസ്എസ് നേതാവിനെ മാലയിട്ട് കണ്ണൂരിൽ സ്വീകരിച്ചപ്പോൾ പിണറായി വിജയൻറെ ബാബ്റി മസ്ജിദിൻറെ രാഷ്ട്രീയവും മതേതരത്വത്തിൻറെ രാഷ്ട്രീയവും എവിടെയായിരുന്നു? മന്ത്രി എംബി രാജേഷിൻറെ കാപട്യം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.
മൂന്നു ദിവസം മുൻപല്ലേ സന്ദീപ് വാര്യരെ ഇരു കൈകളും നീട്ടി സ്വീകരിക്കുമെന്നു പറഞ്ഞത്. അതേ എംബി രാജേഷ് അദ്ദേഹം കോൺഗ്രസിൽ ചേർന്നപ്പോൾ വർഗീയതയുടെ കാളിയനാണെന്നാണ് പറഞ്ഞത്. മന്ത്രിമാരെല്ലാം ബുദ്ധിജീവികളായി അഭിനയിച്ച് ജനങ്ങൾക്ക് മുന്നിൽ കാപട്യത്തിൻറെ വക്താക്കളായി മാറുകയാണ്. നിന്ന നിൽപ്പിലാണ് അഭിപ്രായം മാറുന്നത്. നേരം ഇരുണ്ട് വെളുക്കുന്നതിന് മുൻപേ അഭിപ്രായം മാറ്റിപ്പറയുകയാണ്.മന്ത്രി എംബി രാജേഷിൻറെ കാപട്യം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. മൂന്നു ദിവസം മുൻപല്ലേ സന്ദീപ് വാര്യരെ ഇരു കൈകളും നീട്ടി സ്വീകരിക്കുമെന്നു പറഞ്ഞത്. അതേ എംബി രാജേഷ് അദ്ദേഹം കോൺഗ്രസിൽ ചേർന്നപ്പോൾ വർഗീയതയുടെ കാളിയനാണെന്നാണ് പറഞ്ഞത്. മന്ത്രിമാരെല്ലാം ബുദ്ധിജീവികളായി അഭിനയിച്ച് ജനങ്ങൾക്ക് മുന്നിൽ കാപട്യത്തിൻറെ വക്താക്കളായി മാറുകയാണ്. നിന്ന നിൽപ്പിലാണ് അഭിപ്രായം മാറുന്നത്.
നേരം ഇരുണ്ട് വെളുക്കുന്നതിന് മുൻപേ അഭിപ്രായം മാറ്റിപ്പറയുകയാണ്. പറയുമ്പോൾ ഓർത്ത് പറഞ്ഞാൽ നന്നായിരിക്കും. അല്ലെങ്കിൽ സ്വന്തം ബുദ്ധിമുട്ട് പുറത്താകും. സന്ദീപ് വാര്യർ സിപിഎമ്മിൽ ചേർന്നിരുന്നെങ്കിൽ ബാബ്റി മസ്ജിദ് കുഴപ്പമാകില്ലായിരുന്നു. ഇതാണ് നാണംകെട്ട രാഷ്ട്രീയം. നിങ്ങൾ പറയുന്ന വിടുവായിത്തം ജനങ്ങൾ കാണുന്നുണ്ട്. ഇത് പറഞ്ഞതോടെ ജനങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രി പരിഹാസ്യനായി. ബിജെപി വിട്ട് ഒരാൾ കോൺഗ്രസിൽ ചേർന്നാൽ സിപിഎമ്മിന് സഹിക്കില്ലെന്നു മനസിലായി. വെറുപ്പിൻറെയും ഈ ദുർഭരണത്തിൻറെയും ജീർണതയുടെയും രാഷ്ട്രീയം വിട്ട് ഇനിയും ഒരുപാട് പേർ വരും. എല്ലാ കാര്യങ്ങളും വെളിപ്പെടുത്താൻ പറ്റാത്തതു കൊണ്ടാണ് സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം രഹസ്യമാക്കി വച്ചത്.
ഇതൊക്ക നേരത്തെ തീരുമാനിച്ചു വച്ചിരുന്നതാണ്. സന്ദീപ് വാര്യർക്ക് സിപിഎം നേതാക്കൾ നല്ല സർട്ടിഫിക്കറ്റു കൂടി കൊടുത്തോട്ടെയെന്നു കരുതിയാണ് വെയ്റ്റ് ചെയ്തത്. അതുകൂടി കിട്ടയപ്പോൾ ഇപ്പുറത്തേക്ക് കൊണ്ടു വന്നു. സന്ദീപ് വാര്യരെ പിന്നിൽ നിർത്തില്ല, മുന്നിൽ തന്നെയുണ്ടാകും.സന്ദീപ് വരുന്നതിന് മുൻപ് തന്നെ പതിനായിരത്തിലേറെ വോട്ടിൻറെ ഭൂരിപക്ഷത്തിൽ യുഡിഎഫ് പാലക്കാട് ബിജെപിയെ തോൽപ്പിക്കുമെന്ന് ഞങ്ങൾ പറഞ്ഞതാണ്. സിപിഎമ്മിൻറെയും ബിജെപിയുടെയും ചില പ്രവർത്തനങ്ങൾ കൊണ്ടും സന്ദീപ് വാര്യരുടെ കടന്നു വരവ് കൊണ്ട് പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം പതിനായിരത്തിൽ നിന്നും അതിനും മുകളിലേക്ക് പോകും.
ഇത് മതേതര കേരളമാണെന്ന് ജനങ്ങൾ പാലക്കാട് നിന്നും വിളിച്ചു പറയുന്ന കാഴ്ചയാകും വോട്ടെണ്ണുമ്പോൾ ഉണ്ടാകുന്നത്.മാധ്യമങ്ങൾ കൂടുതൽ പ്രാധാന്യം കൊടുക്കുന്നുവെന്നതിൽ മുഖ്യമന്ത്രിക്ക് എന്താണ് ഇത്ര അസ്വസ്ഥത. കേട്ടിട്ടു പോലും ഇല്ലാത്ത ഒരാൾ കോൺഗ്രസ് വിട്ടപ്പോഴും മാധ്യമങ്ങൽ ഒരു മണിക്കൂർ ലൈവ് നൽകിയില്ലേ. കോൺഗ്രസിൽ ചില കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടി വരും. എല്ലാ കാര്യങ്ങളും പുരപ്പുറത്ത് നിന്ന് പ്രഖ്യാപിക്കാനാകില്ല. എന്നും അദ്ദേഹം പറഞ്ഞു.