ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ്, വോട്ടെണ്ണൽ തീയതികൾ ഇവയെല്ലാം.

Divya John
 ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ്, വോട്ടെണ്ണൽ തീയതികൾ ഇവയെല്ലാം. മഹാരാഷ്ട്രയിൽ നവംബർ 20ന് വോട്ടെടുപ്പും 23ന് വോട്ടെണ്ണലും നടക്കും. ജാർഖണ്ഡിൽ ഒന്നാംഘട്ട വോട്ടെടുപ്പ് നവംബർ 13നും രണ്ടാംഘട്ടം നവംബർ 20നും വോട്ടെണ്ണൽ 23നും നടക്കുമെന്നും അദ്ദേഹം അറിയിച്ചു. മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബർ 26നും ജാർഖണ്ഡ് നിയമസഭയുടെ കാലാവധി ജനുവരി അഞ്ചിനും അവസാനിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രഖ്യാപനം. മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ ഒറ്റഘട്ടമായും ജാർഖണ്ഡിൽ രണ്ട് ഘട്ടമായും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു.288 നിയമസഭാ സീറ്റുകളുള്ള മഹാരാഷ്ട്രയിൽ ഭരണകക്ഷിയായ ബിജെപി, ശിവസേന (ഏക്നാഥ് ഷിൻഡെ), എൻസിപി (അജിത് പവാർ) കക്ഷികളുടെ മഹായുതി സഖ്യവും പ്രതിപക്ഷമായ കോൺഗ്രസ്, എൻസിപി (ശരദ് പവാർ), ശിവസേന (ഉദ്ധവ് താക്കറെ) കക്ഷികളുടെ മഹാ വികാസ് അഘാഡിയും തമ്മിലാണ് പോരാട്ടം. 9.63 കോടി വോട്ടർമാരാണ് സമ്മതിദാനം വിനിയോഗിക്കുക.



 81 സീറ്റുകളുള്ള ജാർഖണ്ഡിൽ ഭരണകക്ഷിയായ, ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമായ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) യും ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ (എൻഡിഎ) ഭാഗമായ ബിജെപിയും തമ്മിലാണ് നേർക്കുനേർ പോരാട്ടം. മൊത്തം വോട്ടർമാരുടെ എണ്ണം 2.6 കോടി ആണ്. കേരളത്തിലെ പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലും വയനാട് ലോക്സഭാ മണ്ഡലത്തിലും ഉൾപ്പെടെ 15 സംസ്ഥാനങ്ങളിലെ 48 നിയമസഭാ മണ്ഡലങ്ങളിലും രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പും നടക്കും. ജാർഖണ്ഡിൽ രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. ഒന്നാംഘട്ട വോട്ടെടുപ്പിൻ്റെ വിജ്ഞാപനം ഒക്ടോബർ 18നും രണ്ടാംഘട്ടത്തിൻ്റെ വിജ്ഞാപനം 22നും പുറപ്പെടുവിക്കും. 



ഒന്നാംഘട്ടത്തിൽ ഉൾപ്പെടുന്ന മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് ഒക്ടോബർ 25 വരെയും രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് 29 വരെയും നാമനിർദേശ പത്രിക സമർപ്പിക്കാം. 
ഒന്നാംഘട്ടത്തിൻ്റെയും രണ്ടാംഘട്ടത്തിൻ്റെയും പത്രികകളുടെ സൂക്ഷ്മ പരിശോധന യഥാക്രമം ഒക്ടോബർ 28നും 30നും നടക്കും. ഒന്നാംഘട്ടത്തിലേക്ക് പത്രിക സമർപ്പിച്ച സ്ഥാനാർഥികൾക്ക് ഒക്ടോബർ 30വരെയും രണ്ടാംഘട്ടത്തിലേക്ക് പത്രിക സമർപ്പിച്ച സ്ഥാനാർഥികൾക്ക് നവംബർ ഒന്നുവരെയും പത്രിക പിൻവലിക്കാം.



 ഒന്നാംഘട്ട വോട്ടെടുപ്പ് നവംബർ 13നും രണ്ടാംഘട്ട വോട്ടെടുപ്പ് 20നും വോട്ടെണ്ണൽ 23നും നടക്കും. മഹാരാഷ്ട്രയിൽ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ 22ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുപ്പിക്കും. 29 വരെ സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന 30ന് നടക്കും. നവംബർ നാലുവരെ പത്രിക പിൻവലിക്കാം. നവംബർ 20ന് വോട്ടെടുപ്പും 23ന് വോട്ടെണ്ണലും നടക്കും.

Find Out More:

Related Articles: