ബിജെപിയിൽ ചേർന്ന് മുൻ ഡിജിപി ആർ ശ്രീലേഖ!

Divya John
 ബിജെപിയിൽ ചേർന്ന് മുൻ ഡിജിപി ആർ ശ്രീലേഖ! കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. കേരള ഫയർ ഫോഴ്സ് മേധാവിയായിരിക്കെ രണ്ടു വർഷം മുൻപാണ് സർവീസിൽനിന്ന് വിരമിച്ചത്.  മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തിരുവനന്തപുരത്തെ വസതിയിലെത്തി ശ്രീലേഖയെ ഷാൾ അണിയിച്ചും മധുരം നൽകിയും പാർട്ടിയിലേക്ക് സ്വീകരിച്ചു.കേരള പോലീസിൽ ഒരുപാട് പരിഷ്കരണങ്ങൾ നടത്തിയ ധീരവനിതയാണ് ശ്രീലേഖയെന്ന് കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. പോലീസിൽ സ്ത്രീസമത്വത്തിനും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരത്തിനായും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും വിപ്ലവകരമായ തീരുമാനങ്ങൾ ശ്രീലേഖ സ്വീകരിച്ചിട്ടുണ്ട്. നവരാത്രികാലത്ത് ഒരു ധീരവനിതയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അഭിമാനിക്കുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 



രണ്ടു വർഷത്തിനകം നിയമസഭാ തെരഞ്ഞെടുപ്പും ഒരു വർഷത്തിനകം തദ്ദേശ തെരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് ശ്രീലേഖയുടെ ബിജെപി പ്രവേശം. ചേർത്തല എഎസ്പിയായാണ് ശ്രീലേഖ ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടത്. മുൻ ഡിജിപിമാരായ ടിപി സെൻകുമാർ, ജേക്കബ് തോമസ് എന്നിവരും സർവീസിൽനിന്ന് വിരമിച്ചതിന് പിന്നാലെ ബിജെപി പാളയത്തിൽ എത്തിയിരുന്നു. സെൻകുമാർ പാർട്ടി അംഗത്വമെടുത്തില്ലെങ്കിലും സംഘപരിവാറിൻ്റെ വിവിധ പരിപാടികളിൽ സജീവ സാന്നിധ്യമാണ്. ഒരുഘട്ടത്തിൽ സെൻകുമാർ ബിജെപിക്കായി തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ അധ്യക്ഷൻ ജെപി നദ്ദയിൽ നിന്നാണ് ജേക്കബ് തോമസ് ബിജെപി അംഗത്വം സ്വീകരിച്ചത്. 



ഇരിഞ്ഞാലക്കുട നിയോജക മണ്ഡലത്തിൽനിന്ന് ജേക്കബ് തോമസ് മത്സരിച്ചെങ്കിലും 33,685 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങി. ബിജെപിയുടെ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ശ്രീലേഖയുമായി സംസാരിച്ചിരുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ആലോചിക്കാനുള്ള സമയം നൽകണമെന്ന് ശ്രീലേഖ പറഞ്ഞിരുന്നു. നല്ല സമയത്ത് പാർട്ടിയിൽ ചേരാൻ തീരുമാനിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ആകർഷിക്കാൻ കഴിയുന്ന പാർട്ടിയാണ് ബിജെപി. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സർക്കാർ രൂപീകരിക്കാനുള്ള ആക്ഷീണമായ ശ്രമത്തിലാണ് ബിജെപിയെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.


 കേരള പോലീസിൽ ഒരുപാട് പരിഷ്കരണങ്ങൾ നടത്തിയ ധീരവനിതയാണ് ശ്രീലേഖയെന്ന് കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. പോലീസിൽ സ്ത്രീസമത്വത്തിനും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരത്തിനായും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും വിപ്ലവകരമായ തീരുമാനങ്ങൾ ശ്രീലേഖ സ്വീകരിച്ചിട്ടുണ്ട്. നവരാത്രികാലത്ത് ഒരു ധീരവനിതയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അഭിമാനിക്കുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സെൻകുമാർ പാർട്ടി അംഗത്വമെടുത്തില്ലെങ്കിലും സംഘപരിവാറിൻ്റെ വിവിധ പരിപാടികളിൽ സജീവ സാന്നിധ്യമാണ്. ഒരുഘട്ടത്തിൽ സെൻകുമാർ ബിജെപിക്കായി തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ അധ്യക്ഷൻ ജെപി നദ്ദയിൽ നിന്നാണ് ജേക്കബ് തോമസ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഇരിഞ്ഞാലക്കുട നിയോജക മണ്ഡലത്തിൽനിന്ന് ജേക്കബ് തോമസ് മത്സരിച്ചെങ്കിലും 33,685 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങി. ബിജെപിയുടെ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ശ്രീലേഖയുമായി സംസാരിച്ചിരുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Find Out More:

Related Articles: