സംസ്ഥാനത്ത് വീണ്ടും നിപ വൈറസ്; മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചു!

Divya John
 സംസ്ഥാനത്ത് വീണ്ടും നിപ വൈറസ്; മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചു! നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം മഞ്ചേരി പാണ്ടിക്കാട് സ്വദേശിയായ 14കാരനാണ് രോഗം സ്ഥിരീകരിച്ചത്. പൂനെ എൻഐവിയിൽ നടത്തിയ സ്രവ സാംപിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളെ അറിയിച്ചു. രോഗം സംശയിച്ചതിനെ തുടർന്ന് നിപ പ്രോട്ടോക്കോൾ നടപടികൾ സ്വീകരിച്ചുവെന്നും ഭയം വേണ്ടെന്നും ജാഗ്രത വേണമെന്നും മന്ത്രി അറിയിച്ചു.  സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും നിപ വൈറസ് രോഗബാധ സ്ഥിരീകരിച്ചു.നിപ രോഗബാധയാണെങ്കിൽ മോണോക്ലോണൽ ആൻ്റിബോഡിയാണ് നൽകേണ്ടത്. 2023ലെ നിപ വ്യാപനത്തെ തുടർന്ന് വിദേശത്തുനിന്ന് വാങ്ങിയ മോണോക്ലോണൽ ആൻ്റിബോഡി എൻഐവി പൂനെയിലാണ് സൂക്ഷിച്ചിരുന്നത്. 



രോഗം സംശയിക്കപ്പെട്ട സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കത്തയച്ചതിനെ തുടർന്ന് എൻഐവി അധികൃതർ മോണോക്ലോണൽ ആൻ്റിബോഡി കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ മോണോക്ലോണൽ ആൻ്റിബോഡി എത്തുമെന്ന് മന്ത്രി അറിയിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ 30 മുറികൾ മാറ്റിവെച്ചു. ആറ് ബെഡ്ഡുകളുള്ള ഐസിയുവും ഒരുക്കിയിട്ടുണ്ട്. 14കാരൻ്റെ പ്രൈമറി, സെക്കൻഡറി, ഹൈറിസ്ക് കോൺടാക്ടുകൾ കണ്ടെത്തിവരികയാണ്. കോൺടാക്ട് ലിസ്റ്റിൽ ഉള്ളവരെല്ലാം ഐസൊലേഷനിൽ കഴിയണം. 24 മണിക്കൂ‍ർ കൺട്രോൾ റൂം റസ്റ്റ് ഹൗസിൽ പ്രവ‍ർത്തനം ആരംഭിച്ചു. 0483 2732010 എന്നതാണ് ഖൺട്രോൾ റൂം നമ്പർ. മറ്റ് ജില്ലയിലെ ഉദ്യോഗസ്ഥ‍ർ കൂടി മഞ്ചേരിയിലേക്ക് എത്തും. എൻഐവി പൂനെ മൊബൈൽ ലാബ് നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ അഞ്ചാം തവണയാണ് നിപ സ്ഥിരീകരിക്കുന്നത്. 2018ലാണ് ആദ്യമായി നിപ സ്ഥിരീകരിച്ചത്. രോഗബാധയുടെ പ്രഭവകേന്ദ്രം പാണ്ടിക്കാട് ആണ്.



 സാധാരണ വവ്വാലുകളാണ് വൈറസുകളുടെ ഉറവിടം. വവ്വാലുകൾ കഴിച്ച പഴവ‍ർഗങ്ങൾ കഴിച്ചാലും അവയുടെ സ്രവങ്ങൾ മൂലവും രോഗം ബാധിക്കാൻ ഇടയാകും. കുട്ടിക്ക് രോഗം ബാധിക്കാനുള്ള കാരണം കണ്ടെത്തിവരികയാണ്. പനി ബാധിച്ചതിനെ തുട‍ർന്ന് കുട്ടി ഡോക്ടറിൽനിന്ന് ചികിത്സ തേടിയിരുന്നു. അതിനുശേഷം രണ്ട് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. പിന്നീടാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിയത്. കുട്ടിയുടെ നില ഗുരുതരമാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽനിന്ന് മെ‍ഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി. കോൺടാക്ട് ലിസ്റ്റിൽ ഉള്ളവരെല്ലാം ഐസൊലേഷനിൽ കഴിയണം. 24 മണിക്കൂ‍ർ കൺട്രോൾ റൂം റസ്റ്റ് ഹൗസിൽ പ്രവ‍ർത്തനം ആരംഭിച്ചു. 0483 2732010 എന്നതാണ് ഖൺട്രോൾ റൂം നമ്പർ. 



മറ്റ് ജില്ലയിലെ ഉദ്യോഗസ്ഥ‍ർ കൂടി മഞ്ചേരിയിലേക്ക് എത്തും. എൻഐവി പൂനെ മൊബൈൽ ലാബ് നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ അഞ്ചാം തവണയാണ് നിപ സ്ഥിരീകരിക്കുന്നത്. 2018ലാണ് ആദ്യമായി നിപ സ്ഥിരീകരിച്ചത്. രോഗബാധയുടെ പ്രഭവകേന്ദ്രം പാണ്ടിക്കാട് ആണ്. സാധാരണ വവ്വാലുകളാണ് വൈറസുകളുടെ ഉറവിടം. വവ്വാലുകൾ കഴിച്ച പഴവ‍ർഗങ്ങൾ കഴിച്ചാലും അവയുടെ സ്രവങ്ങൾ മൂലവും രോഗം ബാധിക്കാൻ ഇടയാകും. കുട്ടിക്ക് രോഗം ബാധിക്കാനുള്ള കാരണം കണ്ടെത്തിവരികയാണ്. പനി ബാധിച്ചതിനെ തുട‍ർന്ന് കുട്ടി ഡോക്ടറിൽനിന്ന് ചികിത്സ തേടിയിരുന്നു. അതിനുശേഷം രണ്ട് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി.

Find Out More:

Related Articles: