ലോക്സഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിനും ഇന്ത്യ സഖ്യത്തിനും ആത്മവിശ്വാസം പകർന്ന് ഫലം!

Divya John
ലോക്സഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിനും ഇന്ത്യ സഖ്യത്തിനും ആത്മവിശ്വാസം പകർന്ന് ഫലം! 10 സീറ്റുകളിൽ ഇന്ത്യ സഖ്യം വിജയിച്ചപ്പോൾ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് നേടാനായത് രണ്ട് സീറ്റുകൾ മാത്രം. പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ബിഹാർ, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബിജെപി ഭരണത്തിലുള്ള ബിഹാറിലും ഉത്തരാഖണ്ഡിലും ഇന്ത്യ സഖ്യം മുന്നേറിയത് പാർട്ടിക്ക് കനത്ത തിരിച്ചടിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭ സീറ്റുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയതോടെ കോൺഗ്രസും ഇന്ത്യ സഖ്യവും ആഹ്ലാദത്തിൽ. ബിജെപിയുടെ ധാർഷ്ട്യവും ദുർഭരണവും നിഷേധാത്മക രാഷ്ട്രീയവും ജനങ്ങൾ ഇപ്പോൾ പൂർണമായും തള്ളിക്കളഞ്ഞിരിക്കുന്നു എന്നാണ് ഉപതെരഞ്ഞെടുപ്പ് വിജയം കാണിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.



 വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ബിജെപി പരാജയപ്പടുമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേരയും അഭിപ്രായപ്പെട്ടു.പശ്ചിമ ബംഗാളിലെ നാല് സീറ്റുകളിലും തൃണമൂൽ കോൺഗ്രസിനാണ് വിജയം. മൂന്നെണ്ണം ബിജെപിയുടെയും ഒരെണ്ണം തൃണമൂലിൻ്റെയും സിറ്റിങ് സീറ്റായിരുന്നു. ഉത്തരാഖണ്ഡിലെ ബദ്രിനാഥ്, മാഗ്ലൗർ സീറ്റുകൾ കോൺഗ്രസ് പിടിച്ചെടുത്തു. രണ്ടും ബിജെപിയുടെ സിറ്റിങ് സീറ്റുകളായിരുന്നു. ബിഹാറിൽ രുപൗലി സീറ്റിൽ ഭരണകക്ഷിയായ ജെഡിയുവിനെ 5000 വോട്ടുകൾക്ക് സ്വതന്ത്ര സ്ഥാനാ‍ർഥി പരാജയപ്പെടുത്തി.മധ്യപ്രദേശിലെ അമ‍ർവാരയിൽ ബിജെപി വിജയിച്ചു. പഞ്ചാബിലെ ജലന്ധർ വെസ്റ്റ് സീറ്റിൽ 58 ശതമാനം വോട്ട് നേടി എഎപി മിന്നും വിജയം നേടി. ഇവിടെ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.



തമിഴ്നാട്ടിലെ വിക്രവാണ്ടി സീറ്റ് 67,757 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഭരണകക്ഷിയായ ഡിഎംകെ നിലനി‍ർത്തി.ഹിമാചൽ പ്രദേശിൽ സ്വതന്ത്ര എംഎൽഎമാരായിരുന്ന ഹോഷ്യാർ സിങ്, ആഷിഷ് ശർമ, കെഎൽ താക്കൂർ എന്നിവർ രാജിവെച്ചു ബിജെപിയിൽ ചേർന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മൂവരും ബിജെപി ടിക്കറ്റിൽ മത്സരിച്ചെങ്കിലും ആഷിഷ് ശർമയ്ക്ക് മാത്രമാണ് വിജയിക്കാനായത്. ദേര സീറ്റിൽ ഹോഷ്യാർ സിങ്ങിനെതിരെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥിയും മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖുവിൻ്റെ ഭാര്യയുമായ കമലേഷ് താക്കൂർ ആണ് വിജയിച്ചു.



ബിജെപിയുടെ ധാർഷ്ട്യവും ദുർഭരണവും നിഷേധാത്മക രാഷ്ട്രീയവും ജനങ്ങൾ ഇപ്പോൾ പൂർണമായും തള്ളിക്കളഞ്ഞിരിക്കുന്നു എന്നാണ് ഉപതെരഞ്ഞെടുപ്പ് വിജയം കാണിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ബിജെപി പരാജയപ്പടുമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേരയും അഭിപ്രായപ്പെട്ടു.

Find Out More:

Related Articles: