പിഎസ്‍സി അം​ഗങ്ങളുടെ എണ്ണം കൂട്ടിയത് യുഡിഎഫ് സർക്കാർ; ആദ്യ പരാതി ലഭിച്ചത് ഇന്ന് രാവിലെഎന്ന് മുഖ്യ മന്ത്രി!

Divya John
 പിഎസ്‍സി അംഗങ്ങളുടെ എണ്ണം കൂട്ടിയത് യുഡിഎഫ് സർക്കാർ; ആദ്യ പരാതി ലഭിച്ചത് ഇന്ന് രാവിലെഎന്ന് മുഖ്യ മന്ത്രി! കേരള പിഎസ്‍സിയെ അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങൾ നിർഭാഗ്യകരമാണ്. മാധ്യമങ്ങൾ ഉന്നയിക്കുന്ന ആരോപണമല്ലാതെ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ ഉണ്ടായതായി ഇതുവരെ ശ്രദ്ധയിൽപെട്ടിട്ടില്ല. യുഡിഎഫ് ഭരണകാലത്താണ് പിഎസ്‍സിയിലെ അംഗങ്ങളുടെ എണ്ണം ഉയർത്തിയതെന്നും എൽഡിഎഫ് സർക്കാർ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് പിഎസ്‍സി അംഗങ്ങളെ നിയമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയിൽ പ്രതിപക്ഷ നേതാവ് വിഡി സതീഷൻ്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. പിഎസ്‍സിയിൽ അംഗത്വം ലഭിക്കാൻ സിപിഎം നേതാവ് കോഴ വാങ്ങിയെന്ന ആരോപണത്തിൽ നിലപാട് വ്യക്തമാക്കി സ‍ർക്കാർ.കുറ്റമറ്റതം സുതാര്യവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് പബ്ലിക് സ‍ർവീസുകളിലേക്കുള്ള നിയമനങ്ങൾ കമ്മീഷൻ നടത്തുന്നത്. ഭരണഘടന അനുശാസിക്കുന്ന പ്രകാരം കമ്മീഷൻ അതിൻ്റെ കർത്തവ്യങ്ങൾ കാര്യക്ഷമതയോടെ നിർവഹിച്ചു വരികയാണ്. 


അത്തരമൊരു ഭരണഘടനാ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങൾ നിർഭാഗ്യകരമാണ്. ആരോപണവുമായി ബന്ധപ്പെട്ട മാധ്യമവാർത്തകളല്ലാതെ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ ഉണ്ടായതായി ഇതുവരെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കുറ്റമറ്റതം സുതാര്യവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് പബ്ലിക് സ‍ർവീസുകളിലേക്കുള്ള നിയമനങ്ങൾ കമ്മീഷൻ നടത്തുന്നത്. ഭരണഘടന അനുശാസിക്കുന്ന പ്രകാരം കമ്മീഷൻ അതിൻ്റെ കർത്തവ്യങ്ങൾ കാര്യക്ഷമതയോടെ നിർവഹിച്ചു വരികയാണ്. അത്തരമൊരു ഭരണഘടനാ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങൾ നിർഭാഗ്യകരമാണ്. ആരോപണവുമായി ബന്ധപ്പെട്ട മാധ്യമവാർത്തകളല്ലാതെ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ ഉണ്ടായതായി ഇതുവരെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുഡിഎഫ് സംസ്ഥാനം ഭരിച്ച കാലത്താണ് അംഗങ്ങളുടെ എണ്ണം ഉയർന്നത്. എൽഡിഎഫ് സർക്കാർ നിലവിലുള്ള അംഗത്വത്തിൽ വർധനവ് വരുത്താൻ തയ്യാറായിട്ടില്ല.



2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ 21 അംഗങ്ങൾ വേണ്ടതുണ്ടോയെന്ന് പരിശോധന നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 2004ൽ പിഎസ്‍സി അംഗത്വവമായി ബന്ധപ്പെട്ട് ഉയ‍ർന്ന വിവാദത്തിൽ കെ കരുണാകരൻ, ഉമ്മൻ ചാണ്ടി, ആര്യാടൻ മുഹമ്മദ്, വക്കം പുരുഷോത്തമൻ എന്നിവരുടെ പേരുകൾ ഉൾപ്പെട്ട കാര്യവും മുഖ്യമന്ത്രി സൂചിപ്പിച്ചു. 1982ൽ കേരള പിഎസ്‍സിയിൽ ഒൻപത് അംഗങ്ങളാണ് ഉണ്ടായിരുന്നത്. 1983ൽ അംഗങ്ങളുടെ എണ്ണം 13 ആയി. 1984ൽ 15 ആയി. 2005ലാണ് അംഗങ്ങളുടെ എണ്ണം 18 ആയി ഉയർന്നത്. 2013ൽ അംഗങ്ങൾ 21 ആയി.അർഹരായവരെ മാത്രം നിശ്ചയിക്കുക എന്ന രീതിയാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. ഏതെങ്കിലും തരത്തിലുള്ള തെറ്റായ രീതികളോ ദുസ്വാധീനങ്ങളോ ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ചു പറയുന്നു. 



ഇതുവരെ നിയമിക്കപ്പെട്ട പിഎസ്‍സി അംഗങ്ങളെക്കുറിച്ചോ അവരുടെ നിയമനത്തെക്കുറിച്ചോ ആക്ഷേപം ഉയർന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.അതിനിടെ കോഴ ആരോപണത്തിൽ ആദ്യമായി ഇന്നു രാവിലെയാണ് പോലീസിന് പരാതി ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി എന്ന പേരിൽ ഇമെയിൽ മുഖേന കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കാണ് പരാതി ലഭിച്ചത്. പരാതിയുണ്ടെന്ന് ഉന്നയിക്കാനായി പ്രതിപക്ഷ നേതാവിൻ്റെ ധാരണപ്രകാരം തയ്യാറാക്കിയ പരാതിയാണിതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് സ‍ർക്കാർ പിഎസ്‍സി അംഗങ്ങളെ നിയമിക്കുന്നത്.

Find Out More:

Related Articles: