രാജ്യസഭാ തെരഞ്ഞെടുപ്പ്: കേരള കോൺഗ്രസിനും സിപിഐയ്ക്കും സീറ്റ്.

Divya John
 രാജ്യസഭാ തെരഞ്ഞെടുപ്പ്: കേരള കോൺഗ്രസിനും സിപിഐയ്ക്കും സീറ്റ്.രണ്ട് സീറ്റുകളിൽ ഒന്ന് സിപിഐയ്ക്കും മറ്റൊന്ന് കേരള കോൺഗ്രസ് മാണി വിഭാഗത്തിനും നൽകുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ അറിയിച്ചു. എൽഡിഎഫ് ഐകകണ്ഠേനയെടുത്ത തീരുമാനമാണിതെന്നും സ്ഥാനാർഥികളെ നിശ്ചയിച്ച് കഴിയുന്നത്ര വേഗത്തിൽ നടപടികൾ പൂർത്തീകരിക്കാൻ തീരുമാനിച്ചുവെന്നും ഇപി ജയരാജൻ പറഞ്ഞു. എൽഡിഎഫ് യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. സംസ്ഥാനത്ത് ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ വിട്ടുവീഴ്ച ചെയ്ത് സിപിഎം. എൽഡിഎഫ് ഘടകകക്ഷികളായ സിപിഐയ്ക്കും കേരള കോൺഗ്രസിനും സീറ്റുകൾ വിട്ടുകൊടുത്തു. എൽഡിഎഫിൽ ഉള്ള ഏതെങ്കിലും ഒരു പാർട്ടിക്ക് യുഡിഎഫിലേക്ക് പോകേണ്ട ഗതികേടുണ്ടോ.



എൽഡിഎഫിലുള്ള പാർട്ടികൾ രാഷ്ട്രീയ ലക്ഷ്യത്തെ അടിസ്ഥാനമാക്കി ത്യാഗങ്ങൾ സഹിച്ചാണ് മുന്നണിയുടെ ഭാഗമായത്. മറ്റ് മുന്നണികളെ പോലെ സ്ഥാനമാനങ്ങൾക്കുവേണ്ടി ഓടിനടക്കുന്ന നിലപാടുകൾ ഘടകക്ഷികൾക്കില്ല. ഏറ്റവും പ്രധാനം രാജ്യത്തിൻ്റെയും കേരളത്തിൻ്റെയും താത്പര്യമാണ്. എല്ലാ പാർട്ടികൾക്കും തുല്യമായ അവകാശങ്ങൾ നൽകി അഭിപ്രായങ്ങൾ കേട്ടാണ് എൽഡിഎഫ് നിലപാട് സ്വീകരിക്കുന്നതെന്നും ഇപി ജയരാജൻ പറഞ്ഞു. സിപിഎമ്മിന് ഒറ്റയ്ക്ക് ഒരു സീറ്റിൽ വിജയിക്കാൻ കഴിയും. എന്നാൽ മുന്നണി രാഷ്ട്രീയത്തിൻ്റെ പ്രസക്തി ഉയർത്തിപ്പിടിച്ചു സിപിഎം അത്തരമൊരു ആവശ്യവുമായി വന്നില്ല. മുന്നണിയെ മുന്നോട്ടു നയിക്കാൻ ഏറ്റവും സവിശേഷമായ നിലപാടാണ് സിപിഎം തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.



എൽഡിഎഫ് നല്ല ഐക്യത്തോടും കെട്ടുറപ്പോടുമാണ് പ്രവർത്തിക്കുന്നതെന്നും വളരെ വേഗം തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് നാമനിർദേശ പത്രിക നൽകുമെന്നും ഇപി ജയരാജൻ പറഞ്ഞു. സീറ്റുകൾക്ക് വേണ്ടി എല്ലാ പാർട്ടികൾക്കും അവകാശവാദങ്ങൾ ഉന്നയിക്കാം. അവർ അക്കാര്യം മുന്നണിയിൽ ഉന്നയിച്ചു. എല്ലാ കാര്യങ്ങളും കേട്ട് എല്ലാവരും കൂടി ചേർന്ന് കൈക്കൊണ്ട തീരുമാനമാണിതെന്നും ഉടൻ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും ഇപി ജയരാജൻ വ്യക്തമാക്കി.സംസ്ഥാനത്ത് ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ വിട്ടുവീഴ്ച ചെയ്ത് സിപിഎം. എൽഡിഎഫ് ഘടകകക്ഷികളായ സിപിഐയ്ക്കും കേരള കോൺഗ്രസിനും സീറ്റുകൾ വിട്ടുകൊടുത്തു. 



രണ്ട് സീറ്റുകളിൽ ഒന്ന് സിപിഐയ്ക്കും മറ്റൊന്ന് കേരള കോൺഗ്രസ് മാണി വിഭാഗത്തിനും നൽകുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ അറിയിച്ചു. എൽഡിഎഫ് ഐകകണ്ഠേനയെടുത്ത തീരുമാനമാണിതെന്നും സ്ഥാനാർഥികളെ നിശ്ചയിച്ച് കഴിയുന്നത്ര വേഗത്തിൽ നടപടികൾ പൂർത്തീകരിക്കാൻ തീരുമാനിച്ചുവെന്നും ഇപി ജയരാജൻ പറഞ്ഞു. എൽഡിഎഫ് യോഗത്തിന് ശേഷമാണ് പ്രഖ്യാപനം.

Find Out More:

Related Articles: