നാളെ തൃശൂർ ആരെടുക്കും? പന്തയം വച്ച് പ്രവർത്തകർ! നാളെ തൃശൂർ ആരെടുക്കും? പന്തയം വച്ച് പ്രവർത്തകർ! വാശിയേറിയ മത്സരം നടന്ന തൃശൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സ്വന്തം കാർ പന്തയം വെച്ച് കോൺഗ്രസ്, ബിജെപി പ്രവർത്തകർ. തൃശൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട സംവാദമാണ് പന്തയത്തിൽ കലാശിച്ചതെന്ന് വീഡിയോയിൽ ബൈജു പറഞ്ഞു. സുരേഷ് ഗോപി ജയിച്ചാൽ തൻ്റെ മാരുതി സുസുക്കി വാഗണർ കാർ സുനിക്ക് നൽകുമെന്ന് ബൈജു പറഞ്ഞു. കെ മുരളീധരൻ ജയിച്ചാൽ തൻ്റെ മാരുതി സുസുക്കി സ്വിഫ്റ്റ് കാർ ബൈജുവിന് നൽകുമെന്ന് സുനിയും വീഡിയോയിൽ പറഞ്ഞു. ഷാജഹാൻ, ഷെരീഫ്, മണികണ്ഠൻ, അജിത്ത്, അച്ചപ്പു തുടങ്ങിയവരാണ് പന്തയ പ്രഖ്യാപനത്തിലെ സാക്ഷികൾ.
രണ്ട് കാറുകളുടെയും താക്കോൽ അച്ചപ്പുവിന് കൈമാറിയിട്ടുണ്ട്. തൃശൂരിൽ യുഡിഎഫിനായി കെ മുരളീധരനും എൽഡിഎഫിനായി വിഎസ് സുനിൽ കുമാറും എൻഡിഎയ്ക്കായി സുരേഷ് ഗോപിയുമായിരുന്നു മത്സരരംഗത്ത് ഉണ്ടായിരുന്നത്. ഏപ്രിൽ 26നായിരുന്നു വോട്ടെടുപ്പ് നടന്നത്. തൃശൂരിൽ 72.90 ആയിരുന്നു പോളിങ് ശതമാനം. 14,83,055 വോട്ടർമാരിൽ 10,81,125 പേരാണ് സമ്മതിദാനം വിനിയോഗിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്ക് സ്ട്രോങ് റൂം തുറക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. എട്ട് മണിക്ക് കൗണ്ടിങ് തുടങ്ങും. ആദ്യം എണ്ണിത്തുടങ്ങുക പോസ്റ്റൽ ബാലറ്റുകളാണ്. പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങിയാൽ ഉടനെ ഇവിഎമ്മുകളും എണ്ണിത്തുടങ്ങും. ഒൻപത് മണിയോടെ ആദ്യഫല സൂചനകൾ ലഭ്യമാകും.സുരേഷ് ഗോപി തോറ്റാൽ തൻ്റെ പക്കലുള്ള സ്വിഫ്റ്റ് ഡിസയർ കാർ ബൈജുവിന് നൽകുമെന്നാണ് സുനിയുടെ വാഗ്ദാനം.
കെ മുരളീധരൻ തോറ്റാൽ തൻ്റെ വാഗണർ കാർ സുനിക്ക് നൽകുമെന്ന് ബൈജുവും വാഗ്ദാനം നൽകി. ഇരുവരും പന്തയം വെക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. സുരേഷ് ഗോപി ജയിച്ചാൽ തൻ്റെ മാരുതി സുസുക്കി വാഗണർ കാർ സുനിക്ക് നൽകുമെന്ന് ബൈജു പറഞ്ഞു. കെ മുരളീധരൻ ജയിച്ചാൽ തൻ്റെ മാരുതി സുസുക്കി സ്വിഫ്റ്റ് കാർ ബൈജുവിന് നൽകുമെന്ന് സുനിയും വീഡിയോയിൽ പറഞ്ഞു. ഷാജഹാൻ, ഷെരീഫ്, മണികണ്ഠൻ, അജിത്ത്, അച്ചപ്പു തുടങ്ങിയവരാണ് പന്തയ പ്രഖ്യാപനത്തിലെ സാക്ഷികൾ. രണ്ട് കാറുകളുടെയും താക്കോൽ അച്ചപ്പുവിന് കൈമാറിയിട്ടുണ്ട്. തൃശൂരിൽ യുഡിഎഫിനായി കെ മുരളീധരനും എൽഡിഎഫിനായി വിഎസ് സുനിൽ കുമാറും എൻഡിഎയ്ക്കായി സുരേഷ് ഗോപിയുമായിരുന്നു
മത്സരരംഗത്ത് ഉണ്ടായിരുന്നത്. ഏപ്രിൽ 26നായിരുന്നു വോട്ടെടുപ്പ് നടന്നത്. തൃശൂരിൽ 72.90 ആയിരുന്നു പോളിങ് ശതമാനം. 14,83,055 വോട്ടർമാരിൽ 10,81,125 പേരാണ് സമ്മതിദാനം വിനിയോഗിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്ക് സ്ട്രോങ് റൂം തുറക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. എട്ട് മണിക്ക് കൗണ്ടിങ് തുടങ്ങും. ആദ്യം എണ്ണിത്തുടങ്ങുക പോസ്റ്റൽ ബാലറ്റുകളാണ്. പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങിയാൽ ഉടനെ ഇവിഎമ്മുകളും എണ്ണിത്തുടങ്ങും.