രാഹുൽ ഗാന്ധി വിവാഹിതനും അച്ഛനുമാകുന്നത് കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു സഹോദരി പ്രിയങ്ക ഗാന്ധി!

Divya John
 രാഹുൽ ഗാന്ധി വിവാഹിതനും അച്ഛനുമാകുന്നത് കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു സഹോദരി പ്രിയങ്ക ഗാന്ധി! ലോക്സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ നിന്നും രാഹുൽ ഗാന്ധി ജനവിധി തേടുന്നുണ്ട്. ഇവിടെ പ്രചാരണത്തിനിടെ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയെ വിവാഹിതനും അച്ഛനുമായി കാണാൻ ആഗ്രഹമുണ്ടെന്ന് സഹോദരി പ്രിയങ്ക ഗാന്ധി. തിങ്കളാഴ്ത നടക്കുന്ന അഞ്ചാംഘട്ട വോട്ടെടുപ്പിലാണ് അമേഠിയും റായ്ബറേലിയും ഉൾപ്പെടുന്നത്. സോണിയ ഗാന്ധി മത്സരിച്ചിരുന്ന റായ്ബറേലിയിൽ രാഹുൽ ഗാന്ധിയും രാഹുൽ മത്സരിച്ചിരുന്ന അമേഠിയിൽ കിഷോരി ലാൽ ശർമയെയുമാണ് കോൺഗ്രസ് ഇത്തവണ സ്ഥാനാർഥികളാക്കിയത്. അമേഠിയിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി കഴിഞ്ഞ തവണ സ്മൃതി ഇറാനിയോട് പരാജയപ്പെടുകയായിരുന്നു.



 'ഞങ്ങൾ രാജ്യമൊട്ടാകെ പ്രചാരണത്തിലാണ്. ഞാനിവിടെ 15 ദിവസമായി ഉണ്ട്. അമേഠിയിലും റായ്ബറേലിയിലും ആരെങ്കിലും പ്രചാരണത്തിന് വേണം. ഞങ്ങൾ ഇവിടെ കഠിനാധ്വാനം ചെയ്യുന്നുണ്ട്. മണ്ഡലത്തിലെ ജനങ്ങളുമായി ഞങ്ങൾക്ക് കുടുംബബന്ധമുണ്ട്. ഇവിടെ അവർ ഞങ്ങളെ പ്രതീക്ഷിക്കുന്നു' പ്രിയങ്ക പറഞ്ഞു.ഇതുവരെയും നരേന്ദ്ര മോദിക്കെതിരെ ഒരു പ്രധാനമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടാൻ ഇന്ത്യ മുന്നണി തയ്യാറായിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയും മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അവർ തയ്യാറായിരുന്നില്ല. 



നിലവിൽ കോൺഗ്രസിൻറെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ് പ്രിയങ്ക ഗാന്ധി.'ഒരു സഹോദരിയെന്ന നിലയിൽ എൻറെ സഹോദരൻ സന്തോഷത്തോടെ ഇരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. വിവാഹിതനായും അദ്ദേഹത്തിന് കുട്ടികളുണ്ടായി കാണാനും ഞാൻ ആഗ്രഹിക്കുന്നു' കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. രാഹുൽ പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിന് അധികാരത്തിൽ വന്നാൽ പ്രധാനമന്ത്രി ആരാകണമെന്ന് ഇന്ത്യ സഖ്യ തീരുമാനിക്കുമെന്നും പ്രിയങ്ക മറുപടി നൽകി.



കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയെ വിവാഹിതനും അച്ഛനുമായി കാണാൻ ആഗ്രഹമുണ്ടെന്ന് സഹോദരി പ്രിയങ്ക ഗാന്ധി. തിങ്കളാഴ്ത നടക്കുന്ന അഞ്ചാംഘട്ട വോട്ടെടുപ്പിലാണ് അമേഠിയും റായ്ബറേലിയും ഉൾപ്പെടുന്നത്. സോണിയ ഗാന്ധി മത്സരിച്ചിരുന്ന റായ്ബറേലിയിൽ രാഹുൽ ഗാന്ധിയും രാഹുൽ മത്സരിച്ചിരുന്ന അമേഠിയിൽ കിഷോരി ലാൽ ശർമയെയുമാണ് കോൺഗ്രസ് ഇത്തവണ സ്ഥാനാർഥികളാക്കിയത്. അമേഠിയിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി കഴിഞ്ഞ തവണ സ്മൃതി ഇറാനിയോട് പരാജയപ്പെടുകയായിരുന്നു. 'ഞങ്ങൾ രാജ്യമൊട്ടാകെ പ്രചാരണത്തിലാണ്. ഞാനിവിടെ 15 ദിവസമായി ഉണ്ട്. അമേഠിയിലും റായ്ബറേലിയിലും ആരെങ്കിലും പ്രചാരണത്തിന് വേണം. 

Find Out More:

Related Articles: