എംപിയാകാൻ സുരേഷ് ഗോപി ഫിറ്റാണെന്ന് തൃശൂർ മേയർ; വിവാദമായതോടെ തിരുത്തി, മൂന്ന് സ്ഥാനാർഥികളും ഫിറ്റാണെന്ന് എംകെ വർഗീസ്!

Divya John
 എംപിയാകാൻ സുരേഷ് ഗോപി ഫിറ്റാണെന്ന് തൃശൂർ മേയർ; വിവാദമായതോടെ തിരുത്തി, മൂന്ന് സ്ഥാനാർഥികളും ഫിറ്റാണെന്ന് എംകെ വർഗീസ്! സുരേഷ് ഗോപി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നയാളാണെന്നും എംകെ വർഗീസ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ബിജെപി പ്രവ‍ർത്തകർക്കൊപ്പം സുരേഷ് ഗോപി തൃശൂർ കോർപറേഷനിൽ എത്തിയപ്പോഴാണ് സുരേഷ് ഗോപിയെ പുകഴ്ത്തിയുള്ള മേയറുടെ പ്രസ്താവന. കോൺഗ്രസ് വിമത കൗൺസിലറായ എംകെ വർഗീസ് എൽഡിഎഫിൻ്റെ പിന്തുണയോടെയാണ് കോർപറേഷൻ ഭരിക്കുന്നത്. പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി മേയ‍ർ രംഗത്തെത്തി. തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി എംപിയാകാൻ ഫിറ്റാണെന്ന് തൃശൂർ കോർപറേഷൻ മേയർ എംകെ വർഗീസ്. 


ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണം. അങ്ങനെയുള്ളവരെ ആണല്ലോ നമ്മൾ തെരഞ്ഞെടുത്ത് വരുന്നത്. അത് അദ്ദേഹത്തിൻ്റെ കൈയിലുണ്ടെന്ന് നമ്മൾ കാലങ്ങളായി കണ്ടുവന്നിട്ടുണ്ട്. ആള് അതിന് ഫിറ്റാണ്. സഹായം ആര് തന്നാലും സ്വീകരിക്കും. എൻ്റെ നാട് പുരോഗതിയിലേക്ക് പോകണമെന്ന് മാത്രം ചിന്തിക്കുന്ന ആളാണ്. സ്വതന്ത്രമായി ചിന്തിക്കാനുള്ള അവകാശം എനിക്കുണ്ട്. ഞാൻ സ്വതന്ത്രനാണ്"- മേയർ എംകെ വർഗീസ് പറഞ്ഞു. "എംപിയാകാൻ ആള് ഫിറ്റാണ്. അതുകൊണ്ടാണ് ആള് നിൽക്കുന്നത്. താൻ ഫിറ്റാണെന്ന് ആള് മനസ്സിലാക്കിയതുകൊണ്ടാണ് മത്സരിക്കുന്നത്. എംപിയാകുക എന്നത് എല്ലാവർക്കും പറ്റുന്ന സംഭവമല്ല. അതിന് കുറേ ക്വാളിറ്റികളുണ്ടാകണം. ജനമനസ്സിലേക്ക് ഇറങ്ങിച്ചെല്ലണം. "സുരേഷ് ഗോപിയെ താൻ പിന്തുണച്ചിട്ടില്ല. ചോദിച്ചതിനുള്ള മറുപടിയാണ് പറഞ്ഞത്. അതിൻ്റെ അർഥം സുരേഷ് ഗോപിയെ പിന്തുണച്ചു എന്നല്ല. അദ്ദേഹം രാജ്യസഭ എംപിയായപ്പോൾ കോർപറേഷന് ഒരു കോടി രൂപ തന്നു. അത് സത്യമാണ്. ആ പണം ഉപയോഗിച്ചു പണി പൂർത്തീകരിച്ചിട്ടുണ്ട്. ഞാൻ സ്വതന്ത്രനാണല്ലോ. സാധാരണ മനുഷ്യനാണ്. നാടിൻ്റെ പുരോഗതിക്ക് വേണ്ടി ആര് സാമ്പത്തിക സഹായം തന്നാലും അത് വാങ്ങിക്കും. സുരേഷ് ഗോപി നല്ലൊരു മനുഷ്യനാണ്. മറ്റുള്ളവരും നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. ആരും മോശക്കാരാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. സുരേഷ് ഗോപി മാത്രമല്ല, മൂന്നു സ്ഥാനാർഥികളും മിടുക്കന്മാരാണ്. എംപിയാകാൻ മൂന്നു പേരും ഫിറ്റാണ്. ഏറ്റവും നല്ല പ്രവൃത്തികൾ നടത്തുന്നത് ആരാണോ അവർക്ക് ജനം വോട്ട് ചെയ്യണം. ഞാൻ എൽഡിഎഫിന് ഒപ്പമാണ്".തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി എംപിയാകാൻ ഫിറ്റാണെന്ന് തൃശൂർ കോർപറേഷൻ മേയർ എംകെ വർഗീസ്. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണം. അങ്ങനെയുള്ളവരെ ആണല്ലോ നമ്മൾ തെരഞ്ഞെടുത്ത് വരുന്നത്. അത് അദ്ദേഹത്തിൻ്റെ കൈയിലുണ്ടെന്ന് നമ്മൾ കാലങ്ങളായി കണ്ടുവന്നിട്ടുണ്ട്. ആള് അതിന് ഫിറ്റാണ്. സഹായം ആര് തന്നാലും സ്വീകരിക്കും. എൻ്റെ നാട് പുരോഗതിയിലേക്ക് പോകണമെന്ന് മാത്രം ചിന്തിക്കുന്ന ആളാണ്. സ്വതന്ത്രമായി ചിന്തിക്കാനുള്ള അവകാശം എനിക്കുണ്ട്. ഞാൻ സ്വതന്ത്രനാണ്"- മേയർ എംകെ വർഗീസ് പറഞ്ഞു. "എംപിയാകാൻ ആള് ഫിറ്റാണ്. അതുകൊണ്ടാണ് ആള് നിൽക്കുന്നത്. താൻ ഫിറ്റാണെന്ന് ആള് മനസ്സിലാക്കിയതുകൊണ്ടാണ് മത്സരിക്കുന്നത്. എംപിയാകുക എന്നത് എല്ലാവർക്കും പറ്റുന്ന സംഭവമല്ല. അതിന് കുറേ ക്വാളിറ്റികളുണ്ടാകണം.  

Find Out More:

Related Articles: