ഇറാനിലേക്കും ഇസ്രായേലിലേക്കും യാത്ര പാടില്ല: ഇന്ത്യൻ പൗരന്മാർക്ക് നിർദേശവുമായി വിദേശകാര്യ മന്ത്രാലയം!

Divya John
 ഇറാനിലേക്കും ഇസ്രായേലിലേക്കും യാത്ര പാടില്ല: ഇന്ത്യൻ പൗരന്മാർക്ക് നിർദേശവുമായി വിദേശകാര്യ മന്ത്രാലയം! ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ യാത്ര പാടില്ലെന്നാണ് നിർദേശം. നിലവിൽ ഇരു രാജ്യങ്ങളിലും തുടരുന്ന ഇന്ത്യൻ പൗരന്മാർ ഇന്ത്യൻ എംബസികളുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ നടത്തണമെന്നും സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്നും യാത്രകൾ ചുരുക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.  ഇസ്രായേൽ - ഇറാൻ സംഘർഷസാധ്യതയുടെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളിലേക്കും യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ പൗരന്മാർക്ക് നിർദേശവുമായി വിദേശകാര്യ മന്ത്രാലയം. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ യാത്ര പാടില്ലെന്നാണ് നിർദേശം. നിലവിൽ ഇറാനിലോ ഇസ്രായേലിലോ താമസിക്കുന്ന എല്ലാവരും അവിടെയുള്ള ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടാനും സ്വയം രജിസ്റ്റർ ചെയ്യാനും അഭ്യർഥിക്കുന്നു. സുരക്ഷയെക്കുറിച്ചുള്ള പരമാവധി മുൻകരുതലുകൾ നിരീക്ഷിക്കാനും യാത്രകൾ പരമാവധി പരിമിതപ്പെടുത്താനും അഭ്യർഥിക്കുന്നു"- വിദേശകാര്യ മന്ത്രാലയം വക്താവ് രൺദിർ ജയ്സ്വാൾ അറിയിച്ചു. സമാന നിർദേശം അമേരിക്കയും റഷ്യയും പൗരന്മാ‍ർക്ക് നൽകിയിട്ടുണ്ട്. "മേഖലയിൽ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ ഇന്ത്യക്കാരും ഇറാനിലേക്കോ ഇസ്രായേലിലേക്കോ യാത്ര ചെയ്യരുതെന്ന് നിർദേശിക്കുന്നു.സിറിയയിലെ ദമാസ്കസിലുള്ള ഇറാൻ കോൺസുലേറ്റിനു നേരെയുണ്ടായ വ്യോമാക്രമണത്തിൻ്റെ തിരിച്ചടിയായാണ് ഇപ്പോഴത്തെ ആക്രമണ ഭീഷണിയെന്നാണ് റിപ്പോ‍ർട്ട്. ഈ മാസം ആദ്യമായിരുന്നു ഇറാനിയൻ ജനറലും ആറ് സൈനിക ഉദ്യോഗസ്ഥ‍രും കൊല്ലപ്പെട്ട ആക്രമണം ഉണ്ടായത്. സംഭവത്തിനു പിന്നിൽ ഇസ്രായേൽ ആണെന്ന് ടെഹ്രാൻ (ഇറാൻ തലസ്ഥാനം) ആരോപിച്ചിരുന്നു.ഇതുസംബന്ധിച്ചു പരസ്യ പ്രതികരണം നടത്താനോ ആരോപണം തള്ളാനോ ഇസ്രായേൽ തയ്യാറായിരുന്നില്ല. ഇറാന് തക്ക മറുപടി നൽകണമെന്ന് ചൂണ്ടിക്കാട്ടി ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി രംഗത്തെത്തിയിരുന്നു.ഇറാൻ്റെ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ഇസ്രായേൽ അതീവ ജാഗ്രതയിലാണ്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇസ്രായേലിൻ്റെ തെക്കൻ മേഖലയോ വടക്കൻ മേഖലയോ ആക്രമിക്കപ്പെട്ടേക്കാമെന്നാണ് അമേരിക്കൻ മാധ്യമമായ വാൾ സട്രീറ്റ് ജേണലിൻ്റെ റിപ്പോ‍ർട്ട്. ആക്രമണം സംബന്ധിച്ച ചർച്ചകൾ ഇറാനിൽ തുടരുകയാണെന്നും അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നും റിപ്പോ‍ർട്ടിൽ വ്യക്തമാക്കുന്നു. ഇസ്രായേൽ - ഹമാസ് യുദ്ധം നടക്കുന്നതിനിടെയാണ് ഹമാസിന് പിന്തുണ നൽകുന്ന ഇറാൻ്റെ ഭാഗത്തുനിന്ന് ആക്രമണ ഭീഷണി ഉണ്ടായിരിക്കുന്നത്.

Find Out More:

Related Articles: