ഫിനാൻഷ്യൽ ബിഡ് തുറന്നു, അഫ്കോൺസിനെ തിരഞ്ഞെടുത്തേക്കും! കഴിഞ്ഞ ദിവസം ഫിനാൻഷ്യൽ ബിഡ് തുറന്നപ്പോൾ അഫ്കോൺസ് കമ്പനിയാണ് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തത്. എന്നാൽ കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് വരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിൻറെ നിർമാണത്തിനായുള്ള കാരാറുകാരെ തിരഞ്ഞെടുത്തത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ കെഎംആർഎൽ പുറത്തുവിട്ടില്ല. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിൻറെ നിർമാണ കരാർ അഫ്കോൺസ് ഇൻഫ്രാട്രക്ച്ചറിന് നൽകിയേക്കും. കഴിഞ്ഞ ദിവസം ഫിനാൻഷ്യൽ ബിഡ് തുറന്നപ്പോൾ അഫ്കോൺസ് കമ്പനിയാണ് ഏറ്റവും കുറഞ്ഞ തുക ക്വോനാല് കമ്പനികളാണ് ബിഡ് സമർപ്പിച്ചത്. ഇതിൽ നിന്നുമാണ് അഫ്കോൺസ് എന്ന എന്ന കരാർ കമ്പനിയെ തിരഞ്ഞെടുത്തത് എന്നാണ് വിവവരം.
രണ്ടാം ഘട്ട നിർമാണത്തിൻറെ ഭാഗമായി റോഡ് വീതികൂട്ടലും സ്റ്റേഷനുകളുടെ എൻട്രി എക്സിറ്റ് പോയിൻറുകളുടെ പൈലിങ് ജോലികളും ടെൻഡർ നടപടികളും വേഗത്തിൽ പുരോഗമിച്ച് വരിയാണ്. 11.2 കിലോമീറ്ററിൽ 11 സ്റ്റേഷനുകളാണ് രണ്ടാം ഘട്ടത്തിൽ ഉണ്ടാവുക. കെഇസി ഇൻറനാഷണൽ, റെയിൽ വികാസ് നിഗം ലിമിറ്റഡ് എന്നിവയായിരുന്നു അഫ്കോൺസിനെ കൂടാതെ മറ്റ് രണ്ട് കരാർ കമ്പനികൾ. ഫേസ് ടു പിങ്ക് ലൈൻ എന്ന് പേരിട്ടിരിക്കുന്ന കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിൻറെ നിർമാണത്തിനായി കഴിഞ്ഞ സെപ്റ്റംബറിലാണ് ടെൻഡർ ക്ഷണിച്ചത്. 20 മാസം കൊണ്ട് പാലം നിർമാണം പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെഎംആർഎൽ രണ്ടാം ഘട്ടത്തിൻറെ ടെണ്ടർ ക്ഷണിച്ചത്.പാലം നിർമ്മാണത്തിന് സമാന്തരമായി ഇലക്ട്രിക് ജോലികൾ പൂർത്തിയാക്കാനും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഉദ്ദേശിക്കുന്നുണ്ട്.
കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണം പൂർത്തിയാകുന്നതോടെ മെട്രോയുടെ ടിക്കറ്റ് സംവിധാനവും പൂർണമായും ഡിജിറ്റലായി മാറും.പാലം നിർമ്മാണത്തിന് സമാന്തരമായി ഇലക്ട്രിക് ജോലികൾ പൂർത്തിയാക്കാനും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഉദ്ദേശിക്കുന്നുണ്ട്. കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണം പൂർത്തിയാകുന്നതോടെ മെട്രോയുടെ ടിക്കറ്റ് സംവിധാനവും പൂർണമായും ഡിജിറ്റലായി മാറും.
2025 നവംബർ മാസത്തോടെ കാക്കനാട് - ഇൻഫോപാർക്ക് റൂട്ടിൽ കൊച്ചി മെട്രോയുടെ രണ്ടാംഘട്ട സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് കെഎംആർഎൽ പ്രതീക്ഷിക്കുന്നത്. രണ്ടാം ഘട്ടത്തിനായി സംസ്ഥാന സർക്കാർ 378.57 കോടി രൂപ അനുവദിച്ചിരുന്നു. ഇവയ്ക്ക് പുറമെ 1016 കോടി രൂപ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറും വായ്പയായി അനുവദിക്കും.