കെജ്രിവാളിൻ്റെ ഹർജി; അടിയന്തരമായി പരിഗണിക്കില്ലെന്ന് ഡൽഹി ഹൈക്കോടതി!

Divya John
 കെജ്രിവാളിൻ്റെ ഹർജി; അടിയന്തരമായി പരിഗണിക്കില്ലെന്ന് ഡൽഹി ഹൈക്കോടതി!  ഹർജി ബുധനാഴ്ച പരിഗണിക്കാമെന്ന് ഡൽഹി ഹൈക്കോടതി അറിയിച്ചു.
അറസ്റ്റും റിമാൻഡ് ഉത്തരവും നിയമവിരുദ്ധമാണെന്നും ഹർജി അടിയന്തരമായി പരിഗണിച്ചു ഇഡി കസ്റ്റഡിയിൽനിന്ന് മോചിപ്പിക്കണമെന്നായിരുന്നു കെജ്രിവാൾ ഹർജിയിൽ ആവശ്യപ്പെട്ടത്. മദ്യനയക്കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത നടപടിയും തുടർന്നുണ്ടായ വിചാരണാ കോടതിയുടെ റിമാൻഡ് ഉത്തരവും ചോദ്യംചെയ്ത് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) കൺവീനറുമായ അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി അടിയന്തരമായി പരിഗണിക്കില്ല.



മദ്യനയ അഴിമതിയിലെ മുഖ്യ സൂത്രധാരൻ കെജ്രിവാൾ ആണെന്നായിരുന്നു ഇഡിയുടെ വാദം. 600 കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്നും പണം ഗോവ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചിട്ടുണ്ടെന്നുമായിരുന്നു ഇഡി കോടതിയെ അറിയിച്ചത്. എന്നാൽ തനിക്കെതിരെ നടന്നത് ആസൂത്രിത നീക്കമാണെന്നായിരുന്നു കെജ്രിവാൾ വാദിച്ചത്. പ്രതിയെ മാപ്പ് സാക്ഷിയാക്കിയാണ് മൊഴിയുണ്ടാക്കിയതെന്നും കെജ്രിവാൾ കോടതിയെ അറിയിച്ചു. എന്നാൽ കെജ്രിവാളിൻ്റെ ആവശ്യം തള്ളിയ കോടതി ആറു ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിടുകയായിരുന്നു.ഡൽഹി മദ്യനയക്കേസിൽ വ്യാഴാഴ്ച രാത്രിയിലാണ് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റു ചെയ്തത്. തുടർന്ന്, വെള്ളിയാഴ്ച ഉച്ചയ്ക്ക് ഡൽഹിയിലെ റോസ് അവന്യു കോടതിയിൽ ഹാജരാക്കിയ കെജ്രിവാളിനെ ഈ മാസം 28 വരെ ഇഡി കസ്റ്റഡിയിൽ വിടുകയായിരുന്നു.



28ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കെജ്രിവാളിനെ ഹാജരാക്കണമെന്നാണ് ജസ്റ്റിസ് കാവേരി ബവേജയുടെ ഉത്തരവ്. കെജ്രിവാളിനെ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വിടണമെന്നായിരുന്നു ഇഡിയുടെ ആവശ്യം.മദ്യനയ അഴിമതിയിലെ മുഖ്യ സൂത്രധാരൻ കെജ്രിവാൾ ആണെന്നായിരുന്നു ഇഡിയുടെ വാദം. 600 കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്നും പണം ഗോവ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചിട്ടുണ്ടെന്നുമായിരുന്നു ഇഡി കോടതിയെ അറിയിച്ചത്. എന്നാൽ തനിക്കെതിരെ നടന്നത് ആസൂത്രിത നീക്കമാണെന്നായിരുന്നു കെജ്രിവാൾ വാദിച്ചത്. പ്രതിയെ മാപ്പ് സാക്ഷിയാക്കിയാണ് മൊഴിയുണ്ടാക്കിയതെന്നും കെജ്രിവാൾ കോടതിയെ അറിയിച്ചു. എന്നാൽ കെജ്രിവാളിൻ്റെ ആവശ്യം തള്ളിയ കോടതി ആറു ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിടുകയായിരുന്നു."സാമൂഹിക ക്ഷേമത്തിനും ജനക്ഷേമത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഞാൻ ജയിലിൽ പോകുന്നത് കൊണ്ട് അവസാനിക്കരുതെന്ന് എഎപിയുടെ എല്ലാ പ്രവർത്തകരോടും അഭ്യർഥിക്കുന്നു. ഇതിൻ്റെ പേരിൽ ബിജെപിക്കാരെ വെറുക്കരുത്.



അവർ നമ്മുടെ സഹോദരീസഹോദരന്മാരാണ്. ഞാൻ ഉടൻ മടങ്ങിവരും. ഒരു ജയിലിനും തന്നെ ദീർഘകാലം തടവിലിടാൻ കഴിയില്ല. ഡൽഹിയിലെ ജനങ്ങൾക്ക് ഞാൻ നൽകിയ വാഗ്ദാനങ്ങൾ ഉടൻ നടപ്പാക്കും"- കെജ്രിവാളിൻ്റെ സന്ദേശം സുനിത വായിച്ചു.അതിനിടെ, ഓൺലൈനായി നടത്തിയ വാർത്താസമ്മേളനത്തിൽ അരവിന്ദ് കെജ്രിവാളിന്റെ കത്ത് ഭാര്യ സുനിത കെജ്രിവാൾ വായിച്ചു. "എൻ്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഞാൻ അറസ്റ്റിലായി. ജയിലിനുള്ളിൽ ആയിരുന്നാലും ഇല്ലെങ്കിലും ഞാൻ രാജ്യത്തെ സേവിക്കുന്നത് തുടരും. എൻ്റെ ജീവിതം മുഴുവനും രാജ്യത്തിന് വേണ്ടി സമർപ്പിക്കുന്നു. ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, ഇത് തുടരുമെന്ന് എനിക്കറിയാം. അതുകൊണ്ട് ഈ അറസ്റ്റ് എന്നെ അത്ഭുതപ്പെടുത്തിയില്ല"- കെജ്രിവാൾ കത്തിൽ പറഞ്ഞു.

Find Out More:

Related Articles: