ആലപ്പുഴയ്ക്ക് ഒരു നടപ്പാലം: കണ്ടാൽ ഹൗസ്ബോട്ട് പോലെ!!!

Divya John
 ആലപ്പുഴയ്ക്ക് ഒരു നടപ്പാലം: കണ്ടാൽ ഹൗസ്ബോട്ട് പോലെ!!!  ആലപ്പുഴ നഗരത്തിൽ പൂർത്തിയാക്കിയ ഇരുമ്പുപാലമാണ് ലുക്കിൽ വ്യത്യസ്തമായിരിക്കുന്നത്. ഹൗസ്ബോട്ടിൻ്റെ ആകൃതിയിൽ കോമേഴ്സ്യൽ കനാലിന് കുറുകെയാണ് നടപ്പാലം നിർമിച്ചിരിക്കുന്നത്. വിനോദസഞ്ചാരികളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ആലപ്പുഴയിൽ ഒരു വെറൈറ്റി നടപ്പാലം. നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളുടെ മുൻവശങ്ങൾ ഏകീകൃത രീതിയിൽ മോടിയാക്കും. പാർക്ക് സ്ഥാപിച്ച് നഗരം നവീകരിച്ച് അക്ഷരാർഥത്തിൽ വിനോദസഞ്ചാര നഗരമാക്കി ആലപ്പുഴയെ മാറ്റിയെടുക്കാനുള്ള പരിശ്രമങ്ങൾ നടന്നുവരികയാണ്. 20 കോടി രൂപ മുടക്കി പുനർ നിർമിക്കുന്ന ആലപ്പുഴ കടൽപാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. 8.5 കോടി രൂപ മുടക്കി നവീകരിക്കുന്ന ആലപ്പുഴ റെയിൽവേ സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾ ഒക്ടോബർ 24ന് പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 



ആലപ്പുഴ പട്ടണത്തിന്റെ പ്രൗഢിയും പ്രതാപവും വീണ്ടെടുക്കാനുള്ള പരിശ്രമങ്ങൾ നടന്നു വരികയാണെന്ന് എഎം ആരിഫ് എംപി പറഞ്ഞു. ഒന്നാം പിണറായി സർക്കാർ കാലത്ത് വിഭാവനം ചെയ്ത മുസരീസ് പദ്ധതി യാഥാർഥ്യമാകുന്നതോടെ ആലപ്പുഴ നഗരത്തിന്റെ മുഖച്ഛായ മാറും. ലൈറ്റ് ഹൗസിന്റെ പൈതൃക ഭംഗി നിലനിർത്തിക്കൊണ്ടു തന്നെ സമാന്തരമായി ലിഫ്റ്റ് നിർമ്മിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. അമൃത് 1.0 പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 55 ലക്ഷം രൂപയും നഗരസഭയുടെ പദ്ധതി വിഹിതത്തിൽനിന്ന് അനുവദിച്ച 11 ലക്ഷം രൂപയും വിനിയോഗിച്ചാണ് പാലത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. 



ഇരുമ്പുപാലം നടപ്പാലത്തിൻ്റെ ഉദ്ഘാടനം എഎം ആരിഫ് എംപി കഴിഞ്ഞ ദിവസം നിർവഹിച്ചു. ആലപ്പുഴ നഗരത്തെ മികച്ച വിനോദസഞ്ചാര നഗരമാക്കി മാറ്റിയെടുക്കാനുള്ള നിരവധി പദ്ധതികൾ വിഭാവനം ചെയ്തുവരികയാണെന്ന് എംപി അറിയിച്ചു. നഗരസഭയിലെ മുനിസിപ്പൽ ഓഫീസ് വാർഡിനേയും മുല്ലയ്ക്കൽ വാർഡിനേയും ബന്ധിപ്പിച്ച് കോമേഴ്സ്യൽ കനാലിന് കുറുകെയാണ് ഇരുമ്പുപാലം യാഥാ‍ർഥ്യമാക്കിയിരിക്കുന്നത്. നഗരത്തിലേക്ക് എത്തുന്ന ടൂറിസ്റ്റുകളെ ആകർഷിക്കും വിധം ഹൗസ് ബോട്ടിൻ്റെ ആകൃതിയിലാണ് പാലത്തിൻ്റെ ഡിസൈൻ. കൂടാതെ, ലൈറ്റിങ് സംവിധാനവും പാലത്തിൽ ഒരുക്കിയിട്ടുണ്ട്.



20 കോടി രൂപ മുടക്കി പുനർ നിർമിക്കുന്ന ആലപ്പുഴ കടൽപാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. 8.5 കോടി രൂപ മുടക്കി നവീകരിക്കുന്ന ആലപ്പുഴ റെയിൽവേ സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾ ഒക്ടോബർ 24ന് പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ പട്ടണത്തിന്റെ പ്രൗഢിയും പ്രതാപവും വീണ്ടെടുക്കാനുള്ള പരിശ്രമങ്ങൾ നടന്നു വരികയാണെന്ന് എഎം ആരിഫ് എംപി പറഞ്ഞു. ഒന്നാം പിണറായി സർക്കാർ കാലത്ത് വിഭാവനം ചെയ്ത മുസരീസ് പദ്ധതി യാഥാർഥ്യമാകുന്നതോടെ ആലപ്പുഴ നഗരത്തിന്റെ മുഖച്ഛായ മാറും. ലൈറ്റ് ഹൗസിന്റെ പൈതൃക ഭംഗി നിലനിർത്തിക്കൊണ്ടു തന്നെ സമാന്തരമായി ലിഫ്റ്റ് നിർമ്മിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. അമൃത് 1.0 പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 55 ലക്ഷം രൂപയും നഗരസഭയുടെ പദ്ധതി വിഹിതത്തിൽനിന്ന് അനുവദിച്ച 11 ലക്ഷം രൂപയും വിനിയോഗിച്ചാണ് പാലത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. ഇരുമ്പുപാലം നടപ്പാലത്തിൻ്റെ ഉദ്ഘാടനം എഎം ആരിഫ് എംപി കഴിഞ്ഞ ദിവസം നിർവഹിച്ചു.   

Find Out More:

Related Articles: