അന്ന് ആറാം ക്ലാസിൽ ആയിരുന്ന പുലിമുരുകൻ ഇന്ന് ഡിഗ്രി ഫസ്‌റ് ഇയർ: അജാസിന്റെ വിശേഷങ്ങളിലേക്ക്!

Divya John
 അന്ന് ആറാം ക്ലാസിൽ ആയിരുന്ന പുലിമുരുകൻ ഇന്ന് ഡിഗ്രി ഫസ്‌റ് ഇയർ: അജാസിന്റെ വിശേഷങ്ങളിലേക്ക്! പുലിമുരുകൻ എന്ന ചിത്രം കണ്ടവർ ആരും അജാസിനെ അത്ര വേഗം മറക്കില്ല. പുലിമുരുകന് ശേഷം അജാസിനെ അത്രയൊന്നും സിനിമയിൽ ആരും കണ്ടില്ല. ഇപ്പോഴിതാ ബിജുമേനോനൊപ്പം തുണ്ട് എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് അജാസ്. അജാസിന്റെ പുതിയ വിശേഷങ്ങളിലേക്ക്. ഡി ഫോർ ഡാൻസിലൂടെ സിനിമയിലെത്തിയ താരങ്ങൾ നിരവധിപ്പേരുണ്ട്. അതിൽ ഒരാൾ ആണ് പുലിമുരുകൻ എന്ന മോഹൻലാൽ ചിത്രത്തിൽ മോഹൻലാലിൻറെ കുട്ടിക്കാലം അവതരിപ്പിച്ച നടൻ അജാസ്.  ഇപ്പോഴും ആളുകൾ ആ പോസ് കാണിക്കാമോ എന്നൊക്കെ ചോദിക്കാറുണ്ട്. കുഞ്ഞിലെയൊക്കെ ആളുകൾ കാണുമ്പോൾ വന്നു കവിളിൽ ഒക്കെ പിടിക്കുമായിരുന്നു. ഇപ്പോൾ ആളുകൾ തിരിച്ചറിയാറില്ല.



എവിടെ വേണേലും പോകാം, അത് ഞാൻ എന്ജോയ് ചെയ്യുന്നുണ്ട്. ഫ്രണ്ട്സിന്റെ കൂടെ ഒക്കെ പുറത്ത് പോകാനൊക്കെ ബുദ്ധിമുട്ട് ആയേനെ. എന്നെ കോളേജിൽ ഒന്നും ആർക്കും അറിയില്ല. നീ എന്തിനാ വലുതായത് എന്നൊക്കെ എന്നെ കാണുമ്പോൾ ആളുകൾ ചോദിക്കും. കുറെ കാലം കഴിഞ്ഞിട്ട് കാണുന്നതിന്റെ സ്നേഹവും സന്തോഷവും ആണ്. പുലിമുരുകന്റെ സെറ്റിൽ ഞാൻ ആയിരുന്നു ഏറ്റവും ചെറുത്. അവരെല്ലാവരും എന്നെ നന്നായി കെയർ ചെയ്തിരുന്നു. ലാലേട്ടനെ ആദ്യമായി കാണുന്നത് അവിടെ സെറ്റിൽ വച്ചാണ്. ആ സമയത്ത് കുറെ തവണ കണ്ടിട്ടുണ്ട്. അഞ്ചുവർഷം സിനിമ ചെയ്യണ്ടാ എന്ന് കരുതി മാറിനിന്നത് ഒന്നുമല്ല. നല്ലത് ഒന്നും വന്നില്ല അതാണ് സത്യം. വർക്ക് ഔട്ട് ഒന്നും ചെയ്തിട്ടല്ല വണ്ണം കുറച്ചത്. ജിമ്മിൽ പോകാൻ നല്ല മടിയാണ്. അഡ്മിഷൻ എടുത്തു കഴിഞ്ഞാൽ പിന്നെ പോകാറില്ല. ഒരു ആക്ടർ ആവണം എന്നൊന്നും ആഗ്രഹം ഇല്ലായിരുന്നു.



പള്ളിയിലെ ക്ലാസ് കട്ട് ചെയ്യാൻ വേണ്ടി സ്‌കൂളിലെ ആനുവൽ ഡേയ്ക്ക് കളിയ്ക്കാൻ വേണ്ടിയാണ്‌ ഡാൻസ് പഠിച്ചു തുടങ്ങിയത്. പിന്നീട് അത് ഒരു ഫ്ലോയിൽ അങ്ങ് പോയി. അങ്ങിനെ സിനിമയിൽ കിട്ടി. അതും ഉറപ്പ് ഒന്നും ഉണ്ടായിരുന്നില്ല.പോയപ്പോൾ കണ്ട് ഇഷ്ടപ്പെട്ടു, അത് കിട്ടി അങ്ങിനെ ആയിരുന്നു. ആഗ്രഹിച്ച് കിട്ടാതിരുന്നാൽ നിരാശപ്പെടും, അതുകൊണ്ട് അങ്ങിനെ ആഗ്രഹങ്ങൾ ഒന്നുമില്ല. കുറെ തവണ എവിടെ പോയാലും പുലി മുരുകൻ പോസ് കാണിച്ചിട്ടുണ്ട്. കുറേക്കാലം മുടി ഒക്കെ വളർത്തിയിരുന്നു, പിന്നെ മുറിച്ചു."2016 ലാണ് പുലിമുരുകൻ ഇറങ്ങിയത്.



 അന്ന് ആറാം ക്ലാസിൽ ആയിരുന്നു. ഇന്ന് ഡിഗ്രി ഫസ്റ്റ് ഇയർ ആയി. ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചർ ആണ് പഠിക്കുന്നത്. കൊല്ലം ഫാത്തിമ കോളേജിൽ ആണ്. പുലി മുരുകന് ശേഷം ഡാൻസ് ഉണ്ടായിരുന്നു. പത്താം ക്ലാസ് ആയപ്പോൾ ഡാൻസ് നിർത്തി. പ്ലസ് ടു കഴിഞ്ഞപ്പോഴാണ് തുണ്ട് എന്ന സിനിമ വന്നത്. ബിജു മേനോന്റെ മകനായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. ബിജു ചേട്ടനും ആയിട്ട് നല്ല റാപ്പോ ആണ്. പ്ലസ് ടു കഴിഞ്ഞ് നിൽക്കുന്ന സമയത്ത് ഒഡീഷൻ വഴിയാണ് ഇതിലേക്ക് അവസരം ലഭിച്ചത്. കൂട്ടുകാരൊക്കെ അഭിനയിക്കേണ്ടി വന്നില്ലല്ലോ കോപ്പി അടി ആയതുകൊണ്ട് എന്നാണ് പറഞ്ഞത്.

Find Out More:

Related Articles: