വിഴിഞ്ഞം തുറമുഖ വികസനം; കേന്ദ്രഫണ്ട് 817.80 കോടി!

Divya John
 വിഴിഞ്ഞം തുറമുഖ വികസനം; കേന്ദ്രഫണ്ട് 817.80 കോടി!  ഫണ്ട് ലഭ്യമാക്കാൻ ത്രികക്ഷി കരാർ ഒപ്പുവയ്ക്കുന്നതിന് വ്യവസ്ഥകളോടെ അനുമതി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തുറമുഖ വികസനവും രണ്ടും മൂന്നും ഘട്ടങ്ങളുടെ പൂർത്തീകരണവും വേഗത്തിൽ സാധ്യമാകുന്നതിനുള്ള തീരുമാനങ്ങളാണെടുത്തത്.  കേരളത്തിൻ്റെ സ്വപ്ന പദ്ധതികളിലൊന്നായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻറെ വികസനത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ലഭ്യമാക്കാനുള്ള നീക്കം ആരംഭിച്ചു. ആർബിട്രേഷൻ തുടരുന്നത് പദ്ധതിയെ അനന്തമായ വ്യവഹാരത്തിലേക്ക് നയിക്കുമെന്നതും പദ്ധതി പൂർത്തീകരണത്തിന് വലിയ കാലതാമസമുണ്ടാകുമെന്നതും വയബിലിറ്റി ഗ്യാപ്പ് ഫണ്ട് നഷ്ടമാകുമെന്നതും കണക്കിലെടുത്താണ് വ്യവസ്ഥകളോടെ നിർമ്മാണപ്രവർത്തനം ത്വരിതഗതിയിൽ പൂർത്തിയാക്കുന്നതിനുള്ള നടപടികൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയത്.




പദ്ധതി പൂർത്തീകരിക്കാനുണ്ടായ കാലതാമസം കരാറിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ മാപ്പാക്കി വ്യവസ്ഥകളോടെ അഞ്ചുവർഷം ദീർഘിപ്പിച്ചു നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതനുസരിച്ച് പൂർത്തീകരണ തീയതി 2024 ഡിസംബർ 3 ആയിരിക്കും. കരാർ പ്രകാരം പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടം 2045ലാണ് പൂർത്തിയാക്കേണ്ടത്. എന്നാൽ, 10,000 കോടി രൂപ എവിപിപിഎൽ മുതൽമുടക്കേണ്ട ഈ ഘട്ടങ്ങൾ 2028ൽ പൂർത്തിയാക്കണമെന്ന് വ്യവസ്ഥ ചെയ്യും. നേരത്തെ നിശ്ചയിച്ചതിനേക്കാൾ 17 വർഷം മുൻപ് പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങൾ പൂർത്തിയാക്കുന്നതിലൂടെ ചുരുങ്ങിയ കാലയളവിൽ വലിയ തോതിലുള്ള നിക്ഷേപം ഉണ്ടാവും. അഞ്ചുവർഷം നീട്ടി നൽകുമ്പോൾ ഈ കാലയളവിൽ പ്രതിബദ്ധതാ ഫീസായി സർക്കാർ എവിപിപിഎൽന് നൽകേണ്ട 219 കോടി രൂപ ഇക്വിറ്റി സപ്പോർട്ടിൽ നിന്നും തടഞ്ഞുവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.



ഇങ്ങനെ മാറ്റിവയ്ക്കുന്ന തുകയിൽ നാലു വർഷത്തേക്കുള്ള തുകയായ 175.2 കോടി രൂപ പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങൾ 2028ൽ പൂർത്തിയാക്കുന്നപക്ഷം എവിപിപിഎൽന് തിരികെ നൽകും. ഒരു വർഷത്തെ തുകയായ 43.8 കോടി രൂപ സംസ്ഥാന സർക്കാരിന് ലഭിക്കും. കരാറിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം 2034ൽ തന്നെ റവന്യൂ ഷെയറിങ് ആരംഭിക്കും. ഈ തീരുമാനങ്ങൾ എവിപിപിഎൽ അംഗീകരിക്കുന്നപക്ഷം തുടർനടപടികളുമായി മുന്നോട്ടുപോകാനും തീരുമാനമെടുക്കുന്ന മുറയ്ക്ക് ത്രികക്ഷി കരാർ ഒപ്പുവയ്ക്കാനുമാണ് മന്ത്രിസഭ തീരുമാനിച്ചത്. ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 



3854 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് എവിപിപിഎൽ ആർബിട്രേഷൻ ഹർജി നൽകിയിട്ടുള്ളത്. 911 കോടി രൂപയുടെ കൗണ്ടർ ക്ലെയിമാണ് വിഐഎസ്എൽ ഉന്നയിച്ചിട്ടുള്ളത്. മന്ത്രിസഭാ യോഗ തീരുമാനപ്രകാരം ആർബിട്രേഷൻ നടപടികൾ പിൻവലിക്കുന്നതിന് ഇരുപക്ഷവും നടപടി സ്വീകരിക്കണം.ആർബിട്രേഷൻ തുടരുന്നത് പദ്ധതിയെ അനന്തമായ വ്യവഹാരത്തിലേക്ക് നയിക്കുമെന്നതും പദ്ധതി പൂർത്തീകരണത്തിന് വലിയ കാലതാമസമുണ്ടാകുമെന്നതും വയബിലിറ്റി ഗ്യാപ്പ് ഫണ്ട് നഷ്ടമാകുമെന്നതും കണക്കിലെടുത്താണ് വ്യവസ്ഥകളോടെ നിർമ്മാണപ്രവർത്തനം ത്വരിതഗതിയിൽ പൂർത്തിയാക്കുന്നതിനുള്ള നടപടികൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയത്.

Find Out More:

Related Articles: