മലയാളികൾ ഉൾപ്പെടെയുള്ള 7 കേന്ദ്ര മന്ത്രിമാരെ രാജ്യസഭയിലേക്ക് വീണ്ടും നാമനിർദ്ദേശം ചെയ്യില്ല: കാരണം എന്ത്?

Divya John
 മലയാളികൾ ഉൾപ്പെടെയുള്ള 7 കേന്ദ്ര മന്ത്രിമാരെ രാജ്യസഭയിലേക്ക് വീണ്ടും നാമനിർദ്ദേശം ചെയ്യില്ല: കാരണം എന്ത്?  ഏപ്രിൽ മാസത്തിൽ കാലാവധി അവസാനിക്കുന്ന ഏഴ് പേരെയാണ് വീണ്ടും പരിഗണിക്കില്ലെന്ന് റിപ്പോർട്ടുകളുള്ളത്. ദേശീയമാധ്യമമായ എൻഡിടിവിയാണ് ഇത്ര സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടിരിക്കുന്നത്. ഏഴ് കേന്ദ്ര മന്ത്രിമാരെ വീണ്ടും രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യില്ല. ഇതോടെ ഇവർ ഏഴുപേരും ലോക്സഭയിലേക്ക് മത്സരിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും സജീവമായിട്ടുണ്ട്. ബെംഗളൂരുവിലെ നാല് മണ്ഡലങ്ങളിൽ ഒന്നിലാകും ചന്ദ്രശേഖർ മത്സരിക്കുക. ഇതിൽ മൂന്ന് മണ്ഡലങ്ങളും ബിജെപിയുടെ പക്കൽ തന്നെയാണുള്ളത്. വി മുരളീധരൻ കേരളത്തിൽ ആറ്റിങ്ങൽ നിന്നും മത്സരത്തിൽ ഇറങ്ങുമെന്നാണ് റിപ്പോർട്ട്.



ഗുജറാത്തിൽ നിന്നും എത്തിയ ആരോഗ്യമന്ത്രി മൻസുഖ് മാൻഡവ്യ, മധ്യപ്രദേശിൽ നിന്നുമുള്ള വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രഥാൻ, കർണാടക്കിൽ നിന്നും എത്തിയ മലയാളി ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ, രാജസ്ഥാനെ പ്രതിനിധീകരിക്കുന്ന പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്, ഗുജറാത്തിലെ ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല, മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രി നാരായൺ റാണെ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവരാണ് ഏഴ് മന്ത്രിമാരെയാണ് വീണ്ടും പരിഗണിക്കാൻ സാധ്യതയില്ലാത്തത്.പ്രധാൻ സ്വന്തം സംസ്ഥാനമായ ഒഡീഷയിലെ സംബൽപൂരിൽ നിന്നോ ധേക്നാലിൽ നിന്നോ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ. അതേസമയം ഭൂപേന്ദർ യാദവ് രാജസ്ഥാനിലെ അൽവാറിൽ നിന്നോ മഹേന്ദ്രഗഡിൽ നിന്നോ മത്സരിച്ചേക്കും. മൻസുഖ് മാൻഡവ്യ ഭാവ്നഗറിൽ നിന്നോ സൂറത്തിൽ നിന്നോ ജനവിധി തേടിയേക്കും. പർഷോത്തം രൂപാല രാജ്കോട്ടിൽ നിന്നും മത്സരിക്കാനാണ് സാധ്യത.



മറ്റ് ചില പ്രമുഖർ കഴിഞ്ഞദിവസം വീണ്ടും നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ഫിഷറീസ് സഹമന്ത്രി എൽ മുരുഗനുമാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. അടുത്തിടെ കോൺഗ്രസിൽ നിന്നും രാജിവച്ച് ബിജെപിയിൽ എത്തിയ അശോക് ചവാന് അടക്കം ബിജെപി അവസരം നൽകുന്നുണ്ട്. പാർട്ടി അധ്യക്ഷനായ ജെപി നദ്ദയെ ഒഴികെ ഒരാളേയും രണ്ടുവട്ടത്തിലധികം അവസരം നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നിലവിൽ കാലാവധി അവസാനിക്കുന്ന 28 അംഗങ്ങളിൽ നാല് പേരെ മാത്രമാണ് ബിജെപി നിലനിർത്തുന്നത്. ഇതിൽ കാലാവധി അവസാനിക്കുന്ന 24 പേരോടും ലോക്സഭയിലേക്ക് മത്സരിക്കാനുള്ള താത്പര്യം ചോദിച്ചതായും റിപ്പോർട്ടുണ്ട്. അത്ര സുപരിചിതരല്ലാത്ത ആളുകൾക്കാണ് ഇത്തവണ അവസരം നൽകിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. വനിതകൾക്കും ഇത്തവണ അവസരം നൽകിയിട്ടുണ്ട്.

Find Out More:

Related Articles: