ഹൈബിയെ വീഴ്ത്താൻ എറണാകുളത്ത്‌ അനിൽ ആൻ്റണി; ലോക്സഭ തെരഞ്ഞെടുപ്പ് ചർച്ചകൾ!

Divya John
ഹൈബിയെ വീഴ്ത്താൻ എറണാകുളത്ത്‌ അനിൽ ആൻ്റണി; ലോക്സഭ തെരഞ്ഞെടുപ്പ് ചർച്ചകൾ! ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എറണാകുളം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി ഹൈബി ഈഡന്റെ പേര് ഉയർന്ന് കേൾക്കുമ്പോൾ പ്രതിരോധം തീർക്കാൻ ശക്തരായ നേതാക്കളെ തന്നെ രംഗത്തിറക്കാൻ എൽഡിഎഫും ബിജെപിയും. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെയാണ് സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് പാർട്ടികൾ കടക്കുന്നത്. 2003ലെ തെരഞ്ഞെടുപ്പിൽ സെബാസ്റ്റിയൻ പോളിലൂടെ നടത്തിയ പരീക്ഷണം വിജയിച്ചത് പോലെ വീണ്ടും എറണാകുളം മണ്ഡലം പിടിച്ചടക്കാനാവുമോ എന്നാണ് സിപിഐഎം ഇത്തവണ പരിശോധിക്കുന്നത്. 



നിലവിൽ എംപിയായ ഹൈബി ഈഡനെ തന്നെയാക്കും യുഡിഎഫ് ഇത്തവണയും രംഗത്ത് ഇറക്കുക. നിലവിൽ കൊച്ചിൻ കോർപ്പറേഷൻ മേയറായ എം അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗമായ അഡ്വ യേശുദാസ് പറപ്പിള്ളി, കെവി തോമസിന്റെ മകൾ രേഖാ തോമസ് എന്നിവരെയാണ് എൽഡിഎഫിൽ സ്ഥാനാർഥികളായി പരിഗണിക്കുന്നത്. ആദ്യ ഘട്ടത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി കെവി തോമസിന്റെ പേരുകൾ ഉയർന്ന് കേട്ടെങ്കിലും മത്സരിക്കാനില്ലെന്ന് കെവി തോമസ് അറിയിച്ചതോടെ ചർച്ചകളും സാധ്യതകളും അവസാനിച്ചിരുന്നു.വർഷങ്ങളായി യുഡിഎഫിന്റെ കോട്ടയായ എറണാകുളത്ത് കോൺഗ്രസിന്റെ മുതിർന്ന നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ സ്ഥാനാർഥിയാക്കാനാണ് ബിജെപി ആലോചിക്കുന്നത്.


 ഡോ കെഎസ് രാധാകൃഷ്ണൻ, സിജി രാജഗോപാൽ എന്നീ പേരുകളും ബിജെപി പരിഗണിക്കുന്നുണ്ട്.നിലവിലെ അവസ്ഥയിൽ മറ്റൊരു പേര് യുഡിഎഫിൽ നിന്ന് ഇതുവരെ ഉയർന്ന് വന്നിട്ടില്ല. എറണാകുളം ജില്ലയിലെ കളമശേരി, പറവൂർ‍‍‍, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ‍‍, എറണാകുളം, തൃക്കാക്കര എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ എറണാകുളം ലോകസഭാ നിയോജകമണ്ഡലം.


2003ലെ തെരഞ്ഞെടുപ്പിൽ സെബാസ്റ്റിയൻ പോളിലൂടെ നടത്തിയ പരീക്ഷണം വിജയിച്ചത് പോലെ വീണ്ടും എറണാകുളം മണ്ഡലം പിടിച്ചടക്കാനാവുമോ എന്നാണ് സിപിഐഎം ഇത്തവണ പരിശോധിക്കുന്നത്. നിലവിൽ എംപിയായ ഹൈബി ഈഡനെ തന്നെയാക്കും യുഡിഎഫ് ഇത്തവണയും രംഗത്ത് ഇറക്കുക. നിലവിൽ കൊച്ചിൻ കോർപ്പറേഷൻ മേയറായ എം അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗമായ അഡ്വ യേശുദാസ് പറപ്പിള്ളി, കെവി തോമസിന്റെ മകൾ രേഖാ തോമസ് എന്നിവരെയാണ് എൽഡിഎഫിൽ സ്ഥാനാർഥികളായി പരിഗണിക്കുന്നത്. ആദ്യ ഘട്ടത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി കെവി തോമസിന്റെ പേരുകൾ ഉയർന്ന് കേട്ടെങ്കിലും മത്സരിക്കാനില്ലെന്ന് കെവി തോമസ് അറിയിച്ചതോടെ ചർച്ചകളും സാധ്യതകളും അവസാനിച്ചിരുന്നു. 

Find Out More:

Related Articles: