അദാനി - ഹിൻഡൻബെർ​ഗ് വിവാദം വീണ്ടും സുപ്രീം കോടതിയിൽ!

Divya John
 അദാനി - ഹിൻഡൻബെർഗ് വിവാദം വീണ്ടും സുപ്രീം കോടതിയിൽ! ഇക്കഴിഞ്ഞ ജനുവരി മൂന്നിന്, വിവാദ വിഷയം പരിശോധിച്ച ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബിയുടെ (SEBl) നടപടികൾ ശരിവെച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരേ റിവ്യൂ ഹർജി ഫയൽ ചെയ്തു. ഓഹരി വിപണിയുടെ മേൽനോട്ടത്തിൽ സെബി വരുത്തിയ വീഴ്ചകൾ പരിശോധിക്കുന്നതിൽ കോടതിക്ക് തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അനാമിക ജയ്സ്വാൾ ആണ് റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്തിരിക്കുന്നത്. ഇന്ത്യൻ ഓഹരി വിപണിയിലും രാഷ്ട്രീയ മണ്ഡലത്തിലും ഏറെ കോളിളക്കം സൃഷ്ടിച്ച അദാനി ഗ്രൂപ്പ് - ഹിൻഡൻബെർഗ് റിപ്പോർട്ട് വിവാദം വീണ്ടും പുകയുന്നു.



ഓഹരി/ സെക്യൂരിറ്റീസ് വില ഇടിയുമ്പോൾ നേട്ടം കൊയ്യാൻ ശ്രമിക്കുന്ന ഷോർട്ട് സെൽ വ്യാപാരത്തിൽ ശ്രദ്ധയൂന്നീയിട്ടുള്ള അമേരിക്കൻ കമ്പനിയായ ഹിൻഡൻബെർഗ് റിസർച്ച്, അദാനി ഗ്രൂപ്പിനെതിരേ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. ഓഹരി വിലയിൽ കൃത്രിമത്വം കാണിച്ചതായും വിപണി നിയമങ്ങൾ ലംഘിച്ച് വിദേശത്തു നിന്നും നിക്ഷേപവും മറ്റ് ഇടപാടുകളും നടത്തിയെന്നും ഗ്രൂപ്പിൻ്റെ ഉയർന്ന കടബാധ്യതയും ചൂണ്ടിക്കാട്ടിയായിരുന്നു 2023 ജനുവരിയിൽ ഹിൻഡൻബെർഗ് റിസർച്ച് രംഗത്തെത്തിയത്. അദാനി - ഹിൻഡൻബെർഗ് കേസിൽ സെബി സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിൽ, അന്വേഷിക്കുന്ന 24 കേസുകളിൽ 22ലും അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും രണ്ട് വിഷയത്തിൽ ഇടക്കാല റിപ്പോർട്ട് മാത്രമായിട്ടുള്ളു എന്നാണ് വ്യക്തമാക്കിയിരുന്നത്.



അന്വേഷണം പൂർത്തിയാക്കിയ 22 കേസുകളിൽ രണ്ടെണ്ണം ഓഹരി വിലയിലെ കൃത്രിമത്വം, 13 എണ്ണം റിലേറ്റഡ് പാർട്ടി ട്രാൻസാക്ഷൻ (ആർടിപി) വെളിപ്പെടുത്തിയില്ല, അഞ്ചെണ്ണം ഇൻസൈഡർ ട്രേഡിങ് നിയമങ്ങളുടെ ലംഘനം, ഒരെണ്ണം ഫോറിൻ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ), ഒരെണ്ണം കമ്പനി ഏറ്റെടുക്കൽ എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു. ഇന്ത്യൻ ഓഹരി വിപണിയിലും രാഷ്ട്രീയ മണ്ഡലത്തിലും ഏറെ കോളിളക്കം സൃഷ്ടിച്ച അദാനി ഗ്രൂപ്പ് - ഹിൻഡൻബെർഗ് റിപ്പോർട്ട് വിവാദം വീണ്ടും പുകയുന്നു.



ഇക്കഴിഞ്ഞ ജനുവരി മൂന്നിന്, വിവാദ വിഷയം പരിശോധിച്ച ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബിയുടെ (SEBl) നടപടികൾ ശരിവെച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരേ റിവ്യൂ ഹർജി ഫയൽ ചെയ്തു. ഓഹരി വിപണിയുടെ മേൽനോട്ടത്തിൽ സെബി വരുത്തിയ വീഴ്ചകൾ പരിശോധിക്കുന്നതിൽ കോടതിക്ക് തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അനാമിക ജയ്സ്വാൾ ആണ് റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്തിരിക്കുന്നത്.

Find Out More:

Related Articles: