കണ്ണൂരിൽ വാൻ നീക്കവുമായി ബിജെപി, കോൺഗ്രസിനും ഒരേ അവസ്ഥ!

Divya John
 കണ്ണൂരിൽ വാൻ നീക്കവുമായി ബിജെപി, കോൺഗ്രസിനും ഒരേ അവസ്ഥ! ഇടതു വലതു മുന്നണികൾ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന കണ്ണൂരിൽ വിജയപ്രതീക്ഷയില്ലെങ്കിലും അതിശക്തമായ ത്രികോണ മത്സരമുണ്ടാക്കാനാണ് പാർട്ടി ഒരുങ്ങുന്നത്. മാസങ്ങൾക്ക് മുൻപിൽ ബിജെപിയിൽ ചേർന്ന ഡിസിസി മുൻ ജനറൽ സെക്രട്ടറിയും അരനൂറ്റാണ്ടിലേറെക്കാലം കെ എസ് യു മുതൽ കോൺഗ്രസിൻറെ ജില്ലാ നേതൃത്വത്തിൽവരെ പ്രവർത്തിച്ച സി രഘുനാഥിനെ കളത്തിലിറക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. അട്ടിമറികൾ ഒന്നും സംഭവിച്ചില്ലെങ്കിൽ സി രഘുനാഥ് തന്നെ ഇവിടെ താമര ചിഹ്നത്തിൽ മത്സരിക്കും. കണ്ണൂരിൽ കോൺഗ്രസിനെ ഞെട്ടിക്കാൻ വൻനീക്കവുമായി ബിജെപി കേന്ദ്ര നേതൃത്വം. സിപിഎം പാർട്ടി ഗ്രാമങ്ങൾ ഉള്ള ധർമ്മടം മണ്ഡലത്തിലെ ചില ബുത്തുകളിൽ സുധാകരൻ ലീഡ് നേടിയത് സിപിഎം നേതൃത്വത്തെയും അമ്പരപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അണിയറയിൽ നിന്നും അരങ്ങത്തേക്ക് വന്ന് ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ചുവെങ്കിലു വലിയ ഓളമുണ്ടാക്കാൻ രഘുനാഥിന് കഴിഞ്ഞിരുന്നില്ല.



 വിപുലമായ സൗഹൃദ ബന്ധങ്ങളും ജനസ്വീകാര്യതയുമുള്ള നേതാവാണ് സി രഘുനാഥ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൻറെ എല്ലാ അടി തടവുകളും രഘുനാഥിന് ഹൃദിസ്ഥമാണ്. കെ സുധാകരൻ കണ്ണൂരിൽ മത്സരിച്ചപ്പോഴൊക്കെ ചീഫ് ഇലക്ഷൻ ഏജൻറ് സി രഘുനാഥായിരുന്നു. സിപിഎം കോട്ടകളിൽ നിന്നു പോലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സുധാകരന് വോട്ട് ഒഴുകിയെത്തിയത് രഘുനാഥിൻറെ പ്രവർത്തന മികവും തന്ത്രവുമാണെന്ന വിലയിരുത്തലുമുണ്ടായിരുന്നു.സി.രഘുനാഥിൻറെ സ്ഥാനാർഥിത്വത്തിലൂടെ കോൺഗ്രസ് വോട്ടുകൾ ചോർത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. കോൺഗ്രസ് നേതൃത്വത്തിനോട് അതൃപ്തിയുള്ളവരും സിപിഎം വിരുദ്ധരുമായ ആളുകൾ രഘുനാഥിന് വോട്ടുചെയ്യുമെന്നാണ് പാർട്ടി നേതൃത്വത്തിൻറെ കണക്കുകൂട്ടൽ. അതേസമയം രഘുനാഥിനെ സ്ഥാനാർഥിയാക്കാൻ പറ്റിയില്ലെങ്കിൽ പ്ളാൻ ബിയായി പാർട്ടി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയെയാകും ബിജെപി കളത്തിലിറക്കുക.



അവസാന നിമിഷം സ്ഥാനാർത്ഥിയെ നിശ്ചയിച്ചതും കോൺഗ്രസിലെ ഗ്രൂപ്പിസവും തനിക്ക് വിനയായെന്ന് സി രഘുനാഥ് തന്നെ പിന്നീട് തുറന്നു പറഞ്ഞിട്ടുണ്ട്. ഇതിനെ തുടർന്നാണ് കോൺഗ്രസുമായുള്ള അഭിപ്രായ ഭിന്നതയുണ്ടാകുന്നതും ബിജെപിയിലേക്ക് കൂടുമാറുന്നത്. കോൺഗ്രസ് പോലെയല്ല ബിജെപിയെന്നാണ് രഘുനാഥ് പറയുന്നത്. ശക്തമായ കേഡർ സംവിധാനവും കരുത്തുറ്റ നേതൃത്വവുമുള്ള പാർട്ടിയാണ് ബിജെപിയെന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം. താൻ ബിജെപിയിൽ ചേർന്നതിനു ശേഷം താനുമായി ബന്ധമുള്ള നൂറോളം കുടുംബങ്ങൾ പുതുതായി പാർട്ടിയിലേക്ക് വന്നതായും ഇനിയും ആളുകൾ വരുമെന്നും അദ്ദേഹം പറയുന്നു.

Find Out More:

Related Articles: