രാംലല്ലയെ കാണാൻ ഹനുമാൻ എത്തിയതെന്ന് ഭക്തർ!

Divya John
 രാംലല്ലയെ കാണാൻ ഹനുമാൻ എത്തിയതെന്ന് ഭക്തർ!ചൊവ്വാഴ്‌ച വൈകുന്നേരം ഒരു കുരങ്ങ് ശ്രീകോവിലിൽ പ്രവേശിച്ചതായി ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്ക് ശേഷം ക്ഷേത്രം ഭക്തർക്കായി തുറന്ന് കൊടുത്ത ചൊവ്വാഴ്ചയാണ് കുരങ്ങ് ശ്രീകോവിലിൽ പ്രവേശിച്ചത്. അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെ ശ്രീകോവിലിൽ കുരങ്ങ് പ്രവേശിച്ചു.അപ്രതീക്ഷിതമായി കുരങ്ങ് എത്തിയതോടെ പരിഭ്രാന്തരായ സുരക്ഷാ ഉദ്യോഗസ്ഥർ സമീപത്തേക്ക് എത്തി. വിഗ്രഹത്തിന് തകാരാർ സംഭവിക്കുമോ എന്ന ആശങ്കയായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർക്ക്. എന്നാൽ, കുരങ്ങ് വടക്കേ കവാടത്തിലേക്ക് എത്തുകയും അവിടെ നിന്ന് കിഴക്കേ കവാടത്തിലൂടെ ഭക്തജനങ്ങൾക്കൊപ്പം പുറത്തിറങ്ങിയെന്ന് ട്രസ്റ്റ് വ്യക്തമാക്കി.



 ചൊവ്വാഴ്‌ച വൈകുന്നേരം 5.50 ഓടെ തെക്കേ ഗേറ്റിലൂടെ പ്രവേശിച്ച കുരങ്ങ് ശ്രീരാമൻ്റെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന ശ്രീകോവിലിൽ പ്രവേശിക്കുകയായിരുന്നുവെന്ന് ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ശ്രീരാമനോടുള്ള ഹനുമാൻ്റെ ബന്ധവും പുതുതായി സ്ഥാപിതമായ ക്ഷേത്രത്തിന്മേലുള്ള അദ്ദേഹത്തിന്റെ അനുഗ്രഹത്തിന്റെ അടയാളവുമായിട്ടാണ് ഈ സംഭവത്തെ ഭക്തർ വ്യാഖ്യാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ അയോധ്യയിലെ രാമക്ഷേത്രത്തിലെ രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങ് തിങ്കളാഴ്ചയാണ് നടന്നത്. പ്രാണപ്രതിഷ്ഠ ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെ ക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുത്തതോടെ ആയിരങ്ങളാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്. ക്ഷേത്രത്തിലെ ഒരു കൂടാരത്തിൽ സൂക്ഷിച്ചിരുന്ന രാംലല്ലയുടെ പഴയ വിഗ്രഹത്തിന് സമീപം കുരങ്ങ് എത്തിയതായി ട്രസ്റ്റ് ഭാരവാഹികളറിയിച്ചു. 



കുരങ്ങ് ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ ഹനുമാൻ ശ്രീരാമനെ കാണാനെത്തിയെന്ന രീതിയിലാണ് വ്യാഖ്യാനമുണ്ടായത്. ഹനുമാൻ രാംലാലയെ കാണാൻ വന്നതുപോലെയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞതായി ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര അധികൃതർ എക്സിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നുണ്ട്.
ചൊവ്വാഴ്‌ച വൈകുന്നേരം 5.50 ഓടെ തെക്കേ ഗേറ്റിലൂടെ പ്രവേശിച്ച കുരങ്ങ് ശ്രീരാമൻ്റെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന ശ്രീകോവിലിൽ പ്രവേശിക്കുകയായിരുന്നുവെന്ന് ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. അപ്രതീക്ഷിതമായി കുരങ്ങ് എത്തിയതോടെ പരിഭ്രാന്തരായ സുരക്ഷാ ഉദ്യോഗസ്ഥർ സമീപത്തേക്ക് എത്തി. വിഗ്രഹത്തിന് തകാരാർ സംഭവിക്കുമോ എന്ന ആശങ്കയായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർക്ക്. എന്നാൽ, കുരങ്ങ് വടക്കേ കവാടത്തിലേക്ക് എത്തുകയും അവിടെ നിന്ന് കിഴക്കേ കവാടത്തിലൂടെ ഭക്തജനങ്ങൾക്കൊപ്പം പുറത്തിറങ്ങിയെന്ന് ട്രസ്റ്റ് വ്യക്തമാക്കി.




 ശ്രീരാമനോടുള്ള ഹനുമാൻ്റെ ബന്ധവും പുതുതായി സ്ഥാപിതമായ ക്ഷേത്രത്തിന്മേലുള്ള അദ്ദേഹത്തിന്റെ അനുഗ്രഹത്തിന്റെ അടയാളവുമായിട്ടാണ് ഈ സംഭവത്തെ ഭക്തർ വ്യാഖ്യാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ അയോധ്യയിലെ രാമക്ഷേത്രത്തിലെ രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങ് തിങ്കളാഴ്ചയാണ് നടന്നത്. പ്രാണപ്രതിഷ്ഠ ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെ ക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുത്തതോടെ ആയിരങ്ങളാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്. ക്ഷേത്രത്തിലെ ഒരു കൂടാരത്തിൽ സൂക്ഷിച്ചിരുന്ന രാംലല്ലയുടെ പഴയ വിഗ്രഹത്തിന് സമീപം കുരങ്ങ് എത്തിയതായി ട്രസ്റ്റ് ഭാരവാഹികളറിയിച്ചു. കുരങ്ങ് ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ ഹനുമാൻ ശ്രീരാമനെ കാണാനെത്തിയെന്ന രീതിയിലാണ് വ്യാഖ്യാനമുണ്ടായത്. ഹനുമാൻ രാംലാലയെ കാണാൻ വന്നതുപോലെയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞതായി ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര അധികൃതർ എക്സിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നുണ്ട്.

Find Out More:

Related Articles: