മിരാ റോഡ് സംഘർഷം: 13 അറസ്റ്റ്!

Divya John
 മിരാ റോഡ് സംഘർഷം: 13 അറസ്റ്റ്! സംഭവങ്ങളുമായി ബന്ധപ്പെട്ട് 13 പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൃത്യസമയത്ത് പോലീസ് നടപടിയെടുത്തതായി അദ്ദേഹം പറഞ്ഞു. അതെസമയം അറസ്റ്റിലായവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് രണ്ടുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന് വേദിയായ മുംബൈ മിര റോഡിൽ വൻ സുരക്ഷാ സന്നാഹം. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമാകുന്നത്. ഹിന്ദു സമുദായത്തിൽ പെട്ട കുറച്ചാളുകൾ പ്രദേശത്ത് മുദ്രാവാക്യം മുഴക്കുകയായിരുന്നെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ജയന്ത് ബജ്ബാലെ പറഞ്ഞു. 



ഇവർ മുന്നോ നാലോ വാഹനങ്ങളിലെത്തിയാണ് മുദ്രാവാക്യം വിളി നടത്തിയത്. ഇതിനു പിന്നാലെ ഹിന്ദു സമുദായത്തിലും മുസ്ലിം സമുദായത്തിലും പെട്ടവർ തമ്മിൽ വാഗ്വാദം നടന്നു. പ്രശ്നം വഷളാകുന്നത് കണ്ടപ്പോൾ ഉടൻതന്നെ പോലീസ് സ്ഥലത്തെത്തുകയും എല്ലാവരെയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ലോക്കൽ പോലീസിനെക്കൂടാതെ, താനെ പോലീസ്, പാൽഘർ പോലീസ്, മുംബൈ പോലീസ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ്, മഹാരാഷ്ട്ര സെക്യൂരിറ്റി ഫോഴ്സ്, എസ്ആർപിഎഫ് എന്നീ സംഘങ്ങളും സ്ഥലത്ത് തമ്പടിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് പോലീസ് ഇപ്പോൾ. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം എത്തുമെന്ന് മന്ത്രി പറഞ്ഞു. നിയമം കൈയിലെടുക്കുന്നവരോട് യാതൊരു സഹിഷ്ണുതയും കാണിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.




 അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് രണ്ടുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന് വേദിയായ മുംബൈ മിര റോഡിൽ വൻ സുരക്ഷാ സന്നാഹം. സംഭവങ്ങളുമായി ബന്ധപ്പെട്ട് 13 പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൃത്യസമയത്ത് പോലീസ് നടപടിയെടുത്തതായി അദ്ദേഹം പറഞ്ഞു. അതെസമയം അറസ്റ്റിലായവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 



അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് രണ്ടുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന് വേദിയായ മുംബൈ മിര റോഡിൽ വൻ സുരക്ഷാ സന്നാഹം. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമാകുന്നത്. ഹിന്ദു സമുദായത്തിൽ പെട്ട കുറച്ചാളുകൾ പ്രദേശത്ത് മുദ്രാവാക്യം മുഴക്കുകയായിരുന്നെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ജയന്ത് ബജ്ബാലെ പറഞ്ഞു. ഇവർ മുന്നോ നാലോ വാഹനങ്ങളിലെത്തിയാണ് മുദ്രാവാക്യം വിളി നടത്തിയത്. ഇതിനു പിന്നാലെ ഹിന്ദു സമുദായത്തിലും മുസ്ലിം സമുദായത്തിലും പെട്ടവർ തമ്മിൽ വാഗ്വാദം നടന്നു. പ്രശ്നം വഷളാകുന്നത് കണ്ടപ്പോൾ ഉടൻതന്നെ പോലീസ് സ്ഥലത്തെത്തുകയും എല്ലാവരെയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ലോക്കൽ പോലീസിനെക്കൂടാതെ, താനെ പോലീസ്, പാൽഘർ പോലീസ്, മുംബൈ പോലീസ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ്, മഹാരാഷ്ട്ര സെക്യൂരിറ്റി ഫോഴ്സ്, എസ്ആർപിഎഫ് എന്നീ സംഘങ്ങളും സ്ഥലത്ത് തമ്പടിക്കുന്നുണ്ട്. 

Find Out More:

Related Articles: