സോഷ്യൽ മീഡിയയിൽ കാണുന്ന ആളേ അല്ല ഷൈൻ ടോം ചാക്കോ; മറീന മൈക്കൽ!

Divya John
 സോഷ്യൽ മീഡിയയിൽ കാണുന്ന ആളേ അല്ല ഷൈൻ ടോം ചാക്കോ; മറീന മൈക്കൽ! ഷൈൻ ടോം കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിൽ സ്വാസിക വിജയ്, ഗ്രേസ് ആന്റണി എന്നിവർക്കൊപ്പം മറീന മൈക്കലും നായികാ നിരയിലുണ്ട്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന ഒരു അഭിമുഖത്തിലാണ് മറീന ഷൈൻ ടോം ചാക്കോയെ കുറിച്ച് സംസാരിച്ചത്. കമൽ സംവിധാനം ചെയ്ത വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. ''പൊതു ഇടങ്ങളിൽ ഷൈനിനൊപ്പം സംസാരിക്കുമ്പോൾ, ഷൈൻ മറ്റൊരു ജെന്റർ ആണല്ലോ എന്ന ചിന്ത പൊതുവെ എനിക്കുണ്ടാവാറില്ല. പക്ഷെ ഷൈൻ അത്തരം കാര്യങ്ങളിലെല്ലാം വളരെ ശ്രദ്ധയുള്ള ആളാണ്. ഓൺലൈനിൽ എന്തൊക്കെ വിളിച്ചു പറഞ്ഞാലും ഒരു പെൺകുട്ടിയുടെ അടുത്ത് എങ്ങനെ പെരുമാറണം എന്ന ബോധ്യം അദ്ദേഹത്തിനുണ്ട്.



    അത്രയും പെർഫക്ട് ആയിട്ടുള്ള വ്യക്തിയായിട്ടാണ് ഞാൻ ഷൈനിനെ കാണുന്നത്''- മറീന മൈക്കൽ പറഞ്ഞു. 'കൃത്യമായി കാര്യങ്ങൾ ചെയ്യുന്ന, എല്ലാത്തിനെയും പറ്റി നല്ല ബോധ്യമുള്ള ആളാണ്. ചില കാര്യങ്ങൾ പറയുമ്പോൾ അത് മനസ്സിലാക്കാൻ എനിക്ക് സമയമെടുക്കും. അല്ലെങ്കിൽ ഷൈൻ പറയുന്നത് ശരിയല്ല എന്ന് എനിക്ക് തോന്നും. എന്നാൽ വിശദമായി ചിന്തിച്ചാൽ ഷൈൻ പറഞ്ഞതിൽ എന്തോ കാര്യമുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കും. ശരിക്കും എനിക്ക് ഭയങ്കര ഇഷ്ടം തോന്നിയ വ്യക്തിയാണ് ഷൈൻ ടോം ചാക്കോ''. ഓൺലൈനിൽ എന്ത് പറഞ്ഞാലും വൈറലാകുന്ന ഒരു താരമാണ് ഷൈൻ ടോം ചാക്കോ, എന്തിനും ചാടിക്കയരി പ്രതികരിക്കുകയും മറുപടി പറയുകയും ചെയ്യും.



  പക്ഷെ യഥാർത്ഥത്തിൽ ഷൈൻ അങ്ങനെ ഒരാളേയല്ല. ശരിക്കുള്ള ഷൈൻ ടോം ചാക്കോ എങ്ങനെയാണ് എന്നറിയാൻ ഷൂട്ടിങ് സെറ്റിൽ ഒന്ന് വന്നാൽ മതി. ആള് പക്ക പ്രൊഫഷണലാണ് എന്നാണ് മറീന മൈക്കലിന്റെ അഭിപ്രായം. കമൽ സംവിധാനം ചെയ്ത വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. ഷൈൻ ടോം കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിൽ സ്വാസിക വിജയ്, ഗ്രേസ് ആന്റണി എന്നിവർക്കൊപ്പം മറീന മൈക്കലും നായികാ നിരയിലുണ്ട്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന ഒരു അഭിമുഖത്തിലാണ് മറീന ഷൈൻ ടോം ചാക്കോയെ കുറിച്ച് സംസാരിച്ചത്.

Find Out More:

Related Articles: