രാഹുൽ മാങ്കൂട്ടത്തിൽ: അറസ്റ്റിലായി എട്ടാം ദിവസം നാലുകേസുകളിലും ജാമ്യം!

Divya John
 രാഹുൽ മാങ്കൂട്ടത്തിൽ: അറസ്റ്റിലായി എട്ടാം ദിവസം നാലുകേസുകളിലും ജാമ്യം! ഉപാധികളോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട നാലുകേസുകളിലും രാഹുലിന് ജാമ്യം ലഭിച്ചു. ഇന്ന് തന്നെ ജയിൽ മോചിതനാകും. സിജെഎം കോടതിയാണ് രാഹുലിന് ജാമ്യം നൽകിയത്. ജനുവരി 9 നാണ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായത്. അറസ്റ്റിലായി എട്ടാം ദിവസമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് എല്ലാ കേസുകളിലും ജാമ്യം.ജയിലിൽ നിന്നിറങ്ങുന്ന രാഹുലിന് സ്വീകരണം ഒരുക്കാൻ തയ്യാറെടുക്കുകയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ദേശീയ പ്രസിഡന്റ് ബിവി ശ്രീനിവാസ് രാഹുലിനെ സ്വീകരിക്കാനെത്തും. 



ഇന്ന് മാത്രം രണ്ട് കേസുകളിൽ രാഹുലിന് ജാമ്യം ലഭിച്ചു. ഡിജിപി ഓഫിസ് മാർച്ചുമായി ബന്ധപ്പെട്ട കേസ് സിജെഎം കോടതിയും സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസ് ജില്ലാ സെഷൻസ് കോടതിയുമാണ് പരിഗണിച്ചത്. രാഹുലിനെ ജനുവരി ഒൻപതിനു പുലർച്ചെ അടൂരിലെ വീട്ടിൽനിന്നാണ് പൊലീസ് അറസ്റ്റു ചെയ്തത്. സെക്രട്ടേറിയറ്റ് മാർച്ച് കോടതി പരിഗണിച്ചപ്പോൾ ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തു. പോലീസിനെ രാഹുൽ മാങ്കൂട്ടത്തിൽ ആക്രമിച്ചതായി പ്രോസിക്യൂഷൻ വ്യക്തമാക്കി. ആക്രമണത്തിൽ പ്രധാന പങ്കാളിയാണ് രാഹുലെന്നും ആക്രമണത്തിന് നേതൃത്വം കൊടുത്തെന്നും പ്രതിയെ കസ്റ്റഡിയിൽ ആവശ്യമുണ്ടെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. ഡിസംബർ 20ന് നടന്ന യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് രാഹുൽ റിമാൻഡിലായത്.




 പിന്നാലെ ഡിജിപി ഓഫിലേക്ക് നടന്ന മാർച്ചുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് സിജെഎം കോടതിയിൽ പ്രൊഡക്ഷൻ വാറന്റ് ഹാജരാക്കിയിരുന്നു. ജാമ്യ ഉപാധികൾ കോടതിയിൽ നൽകിയാൽ ഇന്ന് ഇറങ്ങാം. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ 50,000 രൂപയോ തത്തുല്യമായ ആൾജാമ്യമോ നൽകണമെന്ന വ്യവസ്ഥയിലാണ് രാഹുലിനു ജാമ്യം അനുവദിച്ചത്. ആറ് ആഴ്ചത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. ഡിജിപി ഓഫിസ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ 25,000 രൂപയോ തത്തുല്യമായ ആൾ ജാമ്യമോ വേണം. ഒരു മാസത്തേക്ക് എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം.



 പോലീസിനെ രാഹുൽ മാങ്കൂട്ടത്തിൽ ആക്രമിച്ചതായി പ്രോസിക്യൂഷൻ വ്യക്തമാക്കി. ആക്രമണത്തിൽ പ്രധാന പങ്കാളിയാണ് രാഹുലെന്നും ആക്രമണത്തിന് നേതൃത്വം കൊടുത്തെന്നും പ്രതിയെ കസ്റ്റഡിയിൽ ആവശ്യമുണ്ടെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. ഡിസംബർ 20ന് നടന്ന യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് രാഹുൽ റിമാൻഡിലായത്. പിന്നാലെ ഡിജിപി ഓഫിലേക്ക് നടന്ന മാർച്ചുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് സിജെഎം കോടതിയിൽ പ്രൊഡക്ഷൻ വാറന്റ് ഹാജരാക്കിയിരുന്നു. ജാമ്യ ഉപാധികൾ കോടതിയിൽ നൽകിയാൽ ഇന്ന് ഇറങ്ങാം. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ 50,000 രൂപയോ തത്തുല്യമായ ആൾജാമ്യമോ നൽകണമെന്ന വ്യവസ്ഥയിലാണ് രാഹുലിനു ജാമ്യം അനുവദിച്ചത്. 
 

Find Out More:

Related Articles: