കോൺഗ്രസ് ധാരണ; വിജയസാധ്യതയുണ്ടെങ്കിൽ ഏതറ്റം വരെയും വിട്ടുവീഴ്ചയെന്ന് കെജ്രിവാൾ!

Divya John
 കോൺഗ്രസ് ധാരണ; വിജയസാധ്യതയുണ്ടെങ്കിൽ ഏതറ്റം വരെയും വിട്ടുവീഴ്ചയെന്ന് കെജ്രിവാൾ! ഇന്ന് വൈകീട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ അരവിന്ദ് കെജ്രിവാളും രാഹുൽ ഗാന്ധിയും കെസി വേണുഗോപാലുമെല്ലാം കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് സീറ്റ് പങ്കിടലിൽ പൊതുധാരണ വന്നത്. അതെസമയം ഏതേതെല്ലാം സീറ്റുകളിൽ, എത്ര സീറ്റുകളിൽ എന്നു തുടങ്ങിയ കാര്യങ്ങൾ ചർച്ചയ്ക്ക് വന്നില്ല. ഇന്ത്യ മുന്നണിയെ മുമ്പോട്ട് കൊണ്ടുപോകുക എന്ന പൊതു ആവശ്യത്തിലൂന്നി സീറ്റ് പങ്കിടലിൽ പരസ്പരം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാൻ എഎപിയും കോൺഗ്രസ്സും ധാരണയായതായി റിപ്പോർട്ട്. അതെസമയം ഇന്ത്യാ അലയൻസിന്റെ ചെയർപേഴ്സനായി ഖാർഗെയെ തിരഞ്ഞെടുത്തിട്ടുണ്ട്.



കൺവീനറെ ഇനിയും തിരഞ്ഞെടുത്തിട്ടില്ല. ഈ സ്ഥാനത്തേക്ക് ചാഞ്ചാട്ടക്കാരനായ നിതീഷ് കുമാറിനെയാണ് സഖ്യകക്ഷികൾ പലരും നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ഇതിനോട് മമതാ ബാനർജി യോജിക്കാനുള്ള സാധ്യതയില്ലെന്ന കാരണത്താൽ ഇന്നത്തെ യോഗത്തിൽ പ്രഖ്യാപനം മാറ്റിവെച്ചെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഒരു കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ഏതെങ്കിലും മണ്ഡലത്തിൽ വിജയസാധ്യതയുണ്ടെങ്കിൽ എഎപി ഏതറ്റം വരെയും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്ന് അരവിന്ദ് കെജ്രിവാൾ കോൺഗ്രസ് നേതാക്കളെ അറിയിച്ചു. ഡൽഹി, ഹരിയാന, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളിൽ പരസ്പര സഹകരണം ഇരു സംഘടനകളും ഉറപ്പാക്കിയിട്ടുണ്ട്. പഞ്ചാബിലെ കാര്യം വ്യത്യസ്തമാണ്. 13 സീറ്റിലും മത്സരിക്കുമെന്ന നിലപാടിലാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം. 



വിട്ടുകൊടുക്കാൻ ഭരണത്തിലുള്ള എഎപി നേതൃത്വവും തയ്യാറല്ല. ബാക്കിയിടങ്ങളിൽ പരമാവധി സഹകരണമാകാമെന്ന് നേരത്തെ കോൺഗ്രസ്സിന്റെ ദേശീയ സഖ്യസമിതിയുമായി എഎപി നേതാക്കൾ സംസാരിച്ച് ധാരണയായിരുന്നു. ഇതിനു ശേഷമാണ് ഖാർഗെയും കെജ്രിവാളും കണ്ടത്. പഞ്ചാബിലെയത്ര പ്രശ്നങ്ങൾ ഇല്ലെങ്കിലും ഹരിയാനയിലും ഗോവയിലും ഗുജറാത്തിലുമെല്ലാം സീറ്റ് പങ്കിടൽ പ്രശ്നം തന്നെയാണ്. ഇന്ത്യ മുന്നണിയെ മുമ്പോട്ട് കൊണ്ടുപോകുക എന്ന പൊതു ആവശ്യത്തിലൂന്നി സീറ്റ് പങ്കിടലിൽ പരസ്പരം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാൻ എഎപിയും കോൺഗ്രസ്സും ധാരണയായതായി റിപ്പോർട്ട്. ഇന്ന് വൈകീട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ അരവിന്ദ് കെജ്രിവാളും രാഹുൽ ഗാന്ധിയും കെസി വേണുഗോപാലുമെല്ലാം കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് സീറ്റ് പങ്കിടലിൽ പൊതുധാരണ വന്നത്. അതെസമയം ഏതേതെല്ലാം സീറ്റുകളിൽ, എത്ര സീറ്റുകളിൽ എന്നു തുടങ്ങിയ കാര്യങ്ങൾ ചർച്ചയ്ക്ക് വന്നില്ല.
 

Find Out More:

Related Articles: