ഡ്രൈവർമാർക്ക് വിശ്രമത്തിന് മുറികൾ; ഡ്രൈവിങ് എളുപ്പമാക്കാൻ ആപ് പരിഗണനയിലെന്ന് മന്ത്രി!

Divya John
 ഡ്രൈവർമാർക്ക് വിശ്രമത്തിന് മുറികൾ; ഡ്രൈവിങ് എളുപ്പമാക്കാൻ ആപ് പരിഗണനയിലെന്ന് മന്ത്രി! ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവിടങ്ങളിൽ ഡ്രൈവർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിലൂടെ വിനോദസഞ്ചാര മേഖലയിൽ കേരളം രാജ്യത്തിനാകെ മാതൃകയാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. യാത്രക്കാരുമായി എത്തുന്ന ഡ്രൈവർമാർക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ സർക്കാർ. മന്ത്രിയുടെ നിർദേശം അനുസരിച്ച് കെടിഡിസിയുടെ എല്ലാ പ്രീമിയം റിസോർട്ടുകളിലും കാലതാമസമില്ലാതെ തന്നെ ഡ്രൈവർമാർക്കുള്ള താമസ സംവിധാനം ഒരുക്കാൻ തീരുമാനിച്ചതായി വാർത്താ കുറിപ്പിലൂടെ അറിയിച്ചു. 



ടൂറിസം സെക്രട്ടറി കെ ബിജു, അഡീഷണൽ ഡയറക്ടർ എസ്. പ്രേംകൃഷ്ണൻ, ടൂറിസ്റ്റ് പാക്കേജ് ഡ്രൈവേഴ്‌സ് ആൻഡ് വർക്കേഴ്‌സ് യൂണിയൻ, കേരള ട്രാവൽ മാർട്ട് സൊസൈറ്റി, കേരള ടാക്‌സി ആൻഡ് ഓട്ടോറിക്ഷ യൂണിയൻ പ്രതിനിധികൾ, ട്രാവൽ ആൻഡ് ടൂർ ഓപ്പറേറ്റർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഡ്രൈവിങ് എളുപ്പമാക്കുന്നതിന് ഡ്രൈവർമാർക്കായി ഒരു ആപ്പിന് രൂപം നൽകുന്നതും പരിഗണനയിലാണ്. സംസ്ഥാനത്തുടനീളമുള്ള 153 സർക്കാർ റെസ്റ്റ് ഹൗസുകളിൽ കംഫർട്ട് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിവിധ ടാക്‌സി, ഓട്ടോറിക്ഷ യൂണിയനുകൾ, ടൂർ ഓപ്പറേറ്റർമാരുടെ അസോസിയേഷനുകൾ എന്നിവയുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവിടങ്ങളിൽ വിനോദ സഞ്ചാരികളുമായി എത്തുന്ന ഡ്രൈവർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. 



ഇക്കാര്യം ബന്ധപ്പെട്ട ടൂറിസം വ്യവസായ പ്രതിനിധികളുമായി ചർച്ച ചെയ്യും.
സ്റ്റാഫ് റൂമുകൾക്കു പുറമെ ഡ്രൈവർമാർക്ക് മാത്രമായി രണ്ട് മുറികൾ ലഭ്യമാക്കേണ്ടതുണ്ട്. ശൗചാലയം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കും. അതിഥികളുമായി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന ഡ്രൈവർമാർക്ക് പ്രത്യേക ഐ ഡി കാർഡുകൾ നൽകുമെന്ന് മന്ത്രി അറിയിച്ചു. യാത്രക്കാരുമായി എത്തുന്ന ഡ്രൈവർമാർക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ സർക്കാർ. ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവിടങ്ങളിൽ ഡ്രൈവർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിലൂടെ വിനോദസഞ്ചാര മേഖലയിൽ കേരളം രാജ്യത്തിനാകെ മാതൃകയാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.



ടൂറിസം സെക്രട്ടറി കെ ബിജു, അഡീഷണൽ ഡയറക്ടർ എസ്. പ്രേംകൃഷ്ണൻ, ടൂറിസ്റ്റ് പാക്കേജ് ഡ്രൈവേഴ്‌സ് ആൻഡ് വർക്കേഴ്‌സ് യൂണിയൻ, കേരള ട്രാവൽ മാർട്ട് സൊസൈറ്റി, കേരള ടാക്‌സി ആൻഡ് ഓട്ടോറിക്ഷ യൂണിയൻ പ്രതിനിധികൾ, ട്രാവൽ ആൻഡ് ടൂർ ഓപ്പറേറ്റർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഡ്രൈവിങ് എളുപ്പമാക്കുന്നതിന് ഡ്രൈവർമാർക്കായി ഒരു ആപ്പിന് രൂപം നൽകുന്നതും പരിഗണനയിലാണ്. സംസ്ഥാനത്തുടനീളമുള്ള 153 സർക്കാർ റെസ്റ്റ് ഹൗസുകളിൽ കംഫർട്ട് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിവിധ ടാക്‌സി, ഓട്ടോറിക്ഷ യൂണിയനുകൾ, ടൂർ ഓപ്പറേറ്റർമാരുടെ അസോസിയേഷനുകൾ എന്നിവയുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 

Find Out More:

Related Articles: