സമാജ്വാദി പാർട്ടി പുറത്തുപോകുമോ? സാധ്യതകൾ ഇങ്ങനെ!

Divya John
 സമാജ്വാദി പാർട്ടി പുറത്തുപോകുമോ? സാധ്യതകൾ ഇങ്ങനെ! "ആദ്യം പിഡിഎ, പിന്നീട് ഇന്ത്യൻ സഖ്യം രൂപീകരണം" എന്നും മഹാ പ്രതിപക്ഷ സഖ്യം നിലനിൽക്കുമ്പോൾ എസ്പിയുടെ തന്ത്രം പിഡിഎയുടേതാണെന്നും യുപി മുൻ മുഖ്യമന്ത്രി വീണ്ടും വീണ്ടും ആവർത്തിച്ച് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യമില്ലെന്ന പറഞ്ഞിരുന്നെങ്കിൽ തങ്ങളുടെ പാർട്ടി നേതാക്കളെ ചർച്ചയ്‌ക്ക് അയക്കില്ലായിരുന്നുവെന്ന് അഖിലേഷ് യാദവ് പറഞ്ഞു. എസ്പിക്ക് ആറ് സീറ്റുകൾ പരിഗണിക്കുന്നുണ്ടെന്നാണ് തന്നോട് പറഞ്ഞത്. എന്നാൽ, ഒരു സീറ്റു പോലും നൽകിയില്ലെന്നാണ് അഖിലേഷിന്റെ പരാതി. ഇക്കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഒറ്റയ്‌ക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതെന്നും എസ് പി അധ്യക്ഷൻ പറഞ്ഞു. എസ്പിക്ക് പുറമെ, ഇന്ത്യ സഖ്യത്തിലെ മറ്റൊരു പാർട്ടിയായ ആം ആദ്മിയും തെരഞ്ഞെടുപ്പിൽ സാന്നിധ്യം അറിയിച്ചുയ. 39 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേര് പുറത്തുവിട്ടിരുന്നു. 



ബിജെപിയെ നേരിടാനൊരുങ്ങുന്ന കോൺഗ്രസിന് കനത്ത വെല്ലുവിളിയാണ് ആം ആദ്മിയുടെ സാന്നിധ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളിലെ വിജയം കണ്ട മാതൃകകൾ മധ്യപ്രദേശിലും തുടരാനാണ് പാർട്ടിയുടെ തീരുമാനം. നേരത്തെ ബിഹാറിൽ മത്സരിക്കുമെന്ന് എഎപി വ്യക്തമാക്കിയിരുന്നു. നിതീഷ് കുമാർ അടുത്തിടെ പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചതും ഇന്ത്യാ സഖ്യത്തിൽ പ്രതിഷേധങ്ങൾക്ക് ഇടവച്ചിട്ടുണ്ട്. എന്നാൽ, വ്യക്തിപരമായ ബന്ധത്തേക്കുറിച്ചാണ് പറഞ്ഞത് എന്നായിരുന്നു വിശദീകരണം. നിതീഷ് കുമാർ സഖ്യം വിട്ട് എൻഡിഎയിലേക്ക് പോകുമെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ നേരത്തെ പറഞ്ഞിരുന്നു. അതേസമയം, ഇന്ത്യാ സഖ്യത്തിൽ ആഭ്യന്തരപ്രശ്നങ്ങൾ ഉണ്ടെന്ന റിപ്പോർട്ടുകൾ വന്നെങ്കിലും ആദ്യമായാണ് പ്രശ്നങ്ങൾ മറനീക്കി പുറത്തുവരുന്നത്.



 കോൺഗ്രസ് എങ്ങനെയാണോ പെരുമാറുന്നത് അതുപോലെ തിരിച്ചും പെരുമാറുമെന്നും സഖ്യത്തിന്റെ കാര്യത്തിൽ മാറിചിന്തിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.നേരത്തെ സീറ്റ് വിഭജനത്തെ ചൊല്ലി കോൺഗ്രസുമായി സമാജ്വദി പാർട്ടി തെറ്റിയിരുന്നു. കോൺഗ്രസിനെ വിശ്വസിക്കാനാവില്ലെന്നും കോൺഗ്രസ് വഞ്ചിച്ചെന്നും മുൻയുപി മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവ് തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ സഖ്യമല്ല പകരം പിഡിഎ സഖ്യം എന്ന ആവശ്യവുമായി അഖിലേഷ് രംഗത്തുവന്നിരിക്കുകയാണ്.



 മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റിനെ ചൊല്ലിയുള്ള തർക്കം തുറന്ന പോരിലേക്ക് നീങ്ങുന്നു. സമാജ്വാദി പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് ആണ് ഇപ്പോൾ മുന്നണിയിൽ കലാപക്കൊടി ഉയർത്തിയിരിക്കുന്നത്. കോൺഗ്രസ് തങ്ങളെ പിന്നിൽ നിന്നും കുത്തിയതായുള്ള പ്രസ്താവന അദ്ദേഹം നേരത്തെ ഉയർത്തിയിരുന്നു.  കോൺഗ്രസിനെ വിശ്വസിക്കാനാവില്ലെന്നും കോൺഗ്രസ് വഞ്ചിച്ചെന്നും മുൻയുപി മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവ് തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ സഖ്യമല്ല പകരം പിഡിഎ സഖ്യം എന്ന ആവശ്യവുമായി അഖിലേഷ് രംഗത്തുവന്നിരിക്കുകയാണ്.
  

Find Out More:

Related Articles: