കൈമാറ്റ ഉടമ്പടി പ്രകാരം ഇറാൻ വിട്ടയച്ച അഞ്ച് അമേരിക്കൻ തടവുകാർ ദോഹയിൽ!

Divya John
 കൈമാറ്റ ഉടമ്പടി പ്രകാരം ഇറാൻ വിട്ടയച്ച അഞ്ച് അമേരിക്കൻ തടവുകാർ ദോഹയിൽ! അന്യായമായി തടവിലാക്കപ്പെട്ട യുഎസ് പൗരൻമാർ മോചിതരായെന്നും ഇവർ അമേരിക്കയിലേക്കുള്ള യാത്രയിലാണെന്നും ഇന്നലെ സിഎൻഎൻ റിപ്പോർട്ട് ചെയ്തു. അഞ്ച് വർഷത്തിലേറെയായി തടവിലായിരുന്ന അഞ്ചു പേരെയാണ് ഇറാൻ വിട്ടയച്ചത്. യുഎസുമായുണ്ടാക്കിയ കൈമാറ്റ ഉടമ്പടി പ്രകാരം ഇറാൻ വിട്ടയച്ച അഞ്ച് അമേരിക്കൻ തടവുകാർ ദോഹയിലെത്തി. ഇമാദ് ഷാർഗി, മൊറാദ് തഹ്ബാസ്, സിയാമക് നമാസി എന്നിവർ ഉൾപ്പെടെ അഞ്ചു പേരെയാണ് ഖത്തർ സർക്കാരിന്റെ വിമാനത്തിൽ ദോഹയിലെത്തിച്ചത്.കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കുന്നതിന് ദോഹയിൽ നിന്ന് ഇവരെല്ലാം ഉടൻ വാഷിങ്ടൺ ഡിസിയിലേക്ക് തിരിക്കും. അമേരിക്കയും ഇറാനും അഞ്ച് തടവുകാരെ വീതം മോചിപ്പിക്കാനും ദക്ഷിണ കൊറിയയിൽ മരവിപ്പിച്ച ആറ് ബില്യൺ ഡോളറിന്റെ ഇറാനിയൻ ആസ്തികൾ തിരിച്ചുനൽകാനും കരാറിൽ വ്യവസ്ഥ ചെയ്തിരുന്നു.



      മോചിപ്പിക്കപ്പെട്ടവരിൽ ഇമാദ് ഷാർഗി, മൊറാദ് തഹ്ബാസ്, സിയാമക് നമാസി എന്നിവർ ഒഴികെയുള്ളവരുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇവരെല്ലാം അഞ്ച് വർഷത്തിലേറെയായി തടവിലായിരുന്നു. നമാസി 2015 മുതൽ ഇറാന്റെ തടവിലാണ്. മുമ്പ് ഇറാൻ വിടാൻ കഴിയാതിരുന്ന സിയാമക് നമാസിയുടെ മാതാവ് എഫി നമാസിയും മൊറാദ് തഹ്ബാസിന്റെ ഭാര്യ വിദ തഹ്ബാസും ഇറാനിൽ നിന്ന് ദോഹയിലേക്കുള്ള ഈ വിമാനത്തിലുണ്ടെന്ന് ബൈഡൻ അഡ്മിനിസ്‌ട്രേഷനിലെ ഏറ്റവും മുതിർന്ന രണ്ടാമത്തെ ഉദ്യോഗസ്ഥൻ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ആറ് ബില്യൺ ഡോളറിന്റെ ഇറാനിയൻ ഫണ്ട് യുഎസ് മരവിപ്പിച്ചത് റദ്ദ് ചെയ്യുന്നത് ഉൾപ്പെടുന്ന വിപുലമായ കരാറിന്റെ അടിസ്ഥാനത്തിലാണ് തടവുകാരെ ഇറാൻ മോചിപ്പിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അഡ്മിനിസ്‌ട്രേഷൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.



 പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് തെഹ്‌റാൻ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ഖത്തർ സർക്കാർ ജെറ്റിലാണ് തടവുകാരെ ദോഹയിലേക്ക് കൊണ്ടുപോയതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. തെഹ്‌റാനിലെ ഖത്തർ അംബാസഡറോടൊപ്പം തടവിലാക്കപ്പെട്ടവരുടെ രണ്ട് ബന്ധുക്കളും വിമാനത്തിലുണ്ട്. അന്യായമായി തടവിലാക്കപ്പെട്ട യുഎസ് പൗരൻമാർ മോചിതരായെന്നും ഇവർ അമേരിക്കയിലേക്കുള്ള യാത്രയിലാണെന്നും ഇന്നലെ സിഎൻഎൻ റിപ്പോർട്ട് ചെയ്തു. അഞ്ച് വർഷത്തിലേറെയായി തടവിലായിരുന്ന അഞ്ചു പേരെയാണ് ഇറാൻ വിട്ടയച്ചത്.



അമേരിക്കയും ഇറാനും അഞ്ച് തടവുകാരെ വീതം മോചിപ്പിക്കാനും ദക്ഷിണ കൊറിയയിൽ മരവിപ്പിച്ച ആറ് ബില്യൺ ഡോളറിന്റെ ഇറാനിയൻ ആസ്തികൾ തിരിച്ചുനൽകാനും കരാറിൽ വ്യവസ്ഥ ചെയ്തിരുന്നു. മോചിപ്പിക്കപ്പെട്ടവരിൽ ഇമാദ് ഷാർഗി, മൊറാദ് തഹ്ബാസ്, സിയാമക് നമാസി എന്നിവർ ഒഴികെയുള്ളവരുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇവരെല്ലാം അഞ്ച് വർഷത്തിലേറെയായി തടവിലായിരുന്നു. നമാസി 2015 മുതൽ ഇറാന്റെ തടവിലാണ്. മുമ്പ് ഇറാൻ വിടാൻ കഴിയാതിരുന്ന സിയാമക് നമാസിയുടെ മാതാവ് എഫി നമാസിയും മൊറാദ് തഹ്ബാസിന്റെ ഭാര്യ വിദ തഹ്ബാസും ഇറാനിൽ നിന്ന് ദോഹയിലേക്കുള്ള ഈ വിമാനത്തിലുണ്ടെന്ന് ബൈഡൻ അഡ്മിനിസ്‌ട്രേഷനിലെ ഏറ്റവും മുതിർന്ന രണ്ടാമത്തെ ഉദ്യോഗസ്ഥൻ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ആറ് ബില്യൺ ഡോളറിന്റെ ഇറാനിയൻ ഫണ്ട് യുഎസ് മരവിപ്പിച്ചത് റദ്ദ് ചെയ്യുന്നത് ഉൾപ്പെടുന്ന വിപുലമായ കരാറിന്റെ അടിസ്ഥാനത്തിലാണ് തടവുകാരെ ഇറാൻ മോചിപ്പിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അഡ്മിനിസ്‌ട്രേഷൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. 

Find Out More:

Related Articles: