454 ലോക്സഭ വോട്ടുകൾ നേടി വനിതാ സംവരണ ബിൽ പാസാക്കി!

Divya John
 454 ലോക്സഭ വോട്ടുകൾ നേടി വനിതാ സംവരണ ബിൽ പാസാക്കി! 454 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ രണ്ട് എംപിമാർ എതിർത്ത് വോട്ട് ചെയ്തു. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം ബില്ലിനെ എതിർത്ത് രംഗത്തുവന്നു. ഒവൈസിയുടെ ഭേദഗതി ശബ്ദവോട്ടോടെ തള്ളി. അംഗങ്ങൾക്ക് സ്ലിപ്പ് നൽകി വോട്ടെടുപ്പ്. ബിൽ നാളെ രാജ്യസഭയിൽ പരിഗണിക്കും. പാർലമെന്റിൻ്റെ ഇരു സഭകളും33 ശതമാനം സീറ്റ് വനിതകൾക്ക് സംവരണം ചെയ്യുന്ന ഭരണഘടന ഭേദഗതി ബിൽ ലോക്സഭയിൽ പാസായി. എട്ട് മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് വനിതാ സംവരണബിൽ പാസാക്കി ലോക്സഭ.രാജ്യസഭയിൽ പാസാക്കിയാലും ഇത് നടപ്പാക്കാൻ ഏറെ നാൾ കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. ബില്ലിന്റെ വ്യവസ്ഥ അനുസരിച്ച് മണ്ഡല പുനർനിർണായത്തിന് ശേഷം മാത്രമേ നടപ്പാക്കാൻ സാധിക്കൂ. 2026 വരെ മണ്ഡല പുനർനിർണയം മരവിപ്പിച്ചിരിക്കുകയാണ്.



   വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ സംവരണം നടപ്പാവില്ല. ഇന്ന് 11 മണിയോടെയാണ് ബില്ലിന്മേൽ ചർച്ച തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദീർഖമായ പ്രസംഗം നടത്തി. ചരിത്രദിനം എന്നാണ് അദ്ദേഹം പറഞ്ഞത്. ഭരണഘടനയുടെ 128 ാം ഭേദഗതിയാണ് നാരി ശക്തി വന്ദൻ അധിനിയം എന്ന് പേരിട്ടിരിക്കുന്ന ബിൽ. ചൊവ്വാഴ്ചയാണ് കേന്ദ്ര നിയമമന്ത്രി അർജുൻ മേഘ്വാൾ വനിതകൾക്ക് സംവരണം നൽകുന്ന ബിൽ ലോക്സഭയിൽ അറിയിച്ചത്. പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്കായുള്ള സംവരണം ചെയ്ത സീറ്റുകളുടെ മൂന്നിലൊന്നും സ്ത്രീകൾക്ക് സംവരണം ചെയ്തിട്ടുണ്ട്. സഭയ്ക്ക് പുറമെ, ഡൽഹി നിയമസഭയിലും സമാനമായ സംവരണമാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്.



   ഭേദഗതി നടപ്പിലായി 15 വർഷത്തേക്കാണ് സംവരണം. ഈ കാലാവധി നീട്ടാനും ബില്ലിൽ വ്യവസ്ഥയുണ്ട്. 454 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ രണ്ട് എംപിമാർ എതിർത്ത് വോട്ട് ചെയ്തു. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം ബില്ലിനെ എതിർത്ത് രംഗത്തുവന്നു. ഒവൈസിയുടെ ഭേദഗതി ശബ്ദവോട്ടോടെ തള്ളി. അംഗങ്ങൾക്ക് സ്ലിപ്പ് നൽകി വോട്ടെടുപ്പ്. ബിൽ നാളെ രാജ്യസഭയിൽ പരിഗണിക്കും.എട്ട് മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് വനിതാ സംവരണബിൽ പാസാക്കി ലോക്സഭ.


രാജ്യസഭയിൽ പാസാക്കിയാലും ഇത് നടപ്പാക്കാൻ ഏറെ നാൾ കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. ബില്ലിന്റെ വ്യവസ്ഥ അനുസരിച്ച് മണ്ഡല പുനർനിർണായത്തിന് ശേഷം മാത്രമേ നടപ്പാക്കാൻ സാധിക്കൂ. 2026 വരെ മണ്ഡല പുനർനിർണയം മരവിപ്പിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ സംവരണം നടപ്പാവില്ല. ഇന്ന് 11 മണിയോടെയാണ് ബില്ലിന്മേൽ ചർച്ച തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദീർഖമായ പ്രസംഗം നടത്തി. ചരിത്രദിനം എന്നാണ് അദ്ദേഹം പറഞ്ഞത്. ഭരണഘടനയുടെ 128 ാം ഭേദഗതിയാണ് നാരി ശക്തി വന്ദൻ അധിനിയം എന്ന് പേരിട്ടിരിക്കുന്ന ബിൽ.



ചൊവ്വാഴ്ചയാണ് കേന്ദ്ര നിയമമന്ത്രി അർജുൻ മേഘ്വാൾ വനിതകൾക്ക് സംവരണം നൽകുന്ന ബിൽ ലോക്സഭയിൽ അറിയിച്ചത്. പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്കായുള്ള സംവരണം ചെയ്ത സീറ്റുകളുടെ മൂന്നിലൊന്നും സ്ത്രീകൾക്ക് സംവരണം ചെയ്തിട്ടുണ്ട്. സഭയ്ക്ക് പുറമെ, ഡൽഹി നിയമസഭയിലും സമാനമായ സംവരണമാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. ഭേദഗതി നടപ്പിലായി 15 വർഷത്തേക്കാണ് സംവരണം. ഈ കാലാവധി നീട്ടാനും ബില്ലിൽ വ്യവസ്ഥയുണ്ട്. 454 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ രണ്ട് എംപിമാർ എതിർത്ത് വോട്ട് ചെയ്തു.

Find Out More:

Related Articles: