ഇരുചക്രവാഹനങ്ങളിൽ കുട്ടികൾക്ക് ഇളവ് അനുവദിക്കാനാകില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി!

Divya John
ഇരുചക്രവാഹനങ്ങളിൽ കുട്ടികൾക്ക് ഇളവ് അനുവദിക്കാനാകില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി! മൂന്നാമത്തെ യാത്രക്കാരായി ഇരുചക്ര വാഹനത്തിൽ കുട്ടികളെ പരിഗണിക്കാൻ സാധിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടികളായ യാത്രക്കാർക്ക് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം എം.പി. നൽകിയ കത്തിനുള്ള മറുപടിയിലാണ് നിതിൻ ഗഡ്കരി ഇക്കാര്യം അറിയിച്ചത്. ഇരുചക്രവാഹനങ്ങളിലെ യാത്രയ്ക്ക് കുട്ടികൾക്ക് ഇളവ് അനുവദിക്കാനാകില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം ഇരുചക്ര വാഹനങ്ങളിൽ രണ്ട് പേർക്ക് മാത്രമേ യാത്ര ചെയ്യാനാകൂവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് എഐ ക്യാമറകൾ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കാൻ അധികൃതർ തയ്യാറെടുക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാരിൽ നിന്ന് പ്രതികൂല നിർദേശം ഉണ്ടായിരിക്കുന്നത്. ഇതോടെ ഇരുചക്രവാഹനങ്ങളിൽ രണ്ട് പേർക്കൊപ്പം കുട്ടി സഞ്ചരിച്ചാലും പിഴ ഈടാക്കേണ്ടി വരും. 



10 വയസിന് താഴെ പ്രായമുള്ള കുട്ടികളെ ഇരുചക്രവാഹനങ്ങളിൽ കൊണ്ടു പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് എളമരം കരീം എംപി കത്തയച്ചത്. നേരത്തെ മുതിർന്ന രണ്ട് പേർക്കൊപ്പം 12 വയസിൽ താഴെയുള്ള കുട്ടിക്കും ഇരുചക്രവാഹനത്തിൽ സഞ്ചരിക്കാൻ അനുവദിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത് അയക്കുമെന്ന് സംസ്ഥാനം അറിയിച്ചിരുന്നു. എന്നാൽ, നിലവിൽ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ അയച്ച കത്തിന് മറുപടി ലഭിച്ചിട്ടില്ല. അച്ഛനമ്മമാരോടൊപ്പം ചെറിയ കുട്ടികൾ ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്യുന്നതുപോലും നിയമ ലംഘനത്തിന്റെ പരിധിയിൽ വരികയും അവരിൽ നിന്ന് പിഴ ഈടാക്കേണ്ട സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നതാണ് നിലവിലെ വ്യവസ്ഥ.



 ലക്ഷക്കണക്കിന് സാധാരണ കുടുംബങ്ങളെയാണ് ഈ വ്യവസ്ഥ ദോഷകരമായി ബാധിക്കുന്നതെന്ന് എംപി ചൂണ്ടിക്കാട്ടി. അതേസമയം എഐ ക്യാമറയിൽ ഇന്ന് അർധരാത്രി കൺതുറക്കും. ഗതാഗത നിയമലംഘനങ്ങൾക്ക് നാളെ മുതൽ പിഴ ചുമത്തും. 726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. മോട്ടോർവാഹന വകുപ്പും കെൽട്രോണും ചേർന്ന് റോഡുകളിൽ സ്ഥാപിച്ച ക്യാമറകൾ ഇന്ന് അർധരാത്രി മുതൽ പൂർണതോതിൽ പ്രവർത്തിക്കും. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ്, അപകടം ഉണ്ടാക്കി നിർത്താതെ പോകൽ എന്നിവ പിടിക്കാൻ 675 ക്യാമറകളും സിഗ്നൽ ലംഘിച്ച് പോയി കഴിഞ്ഞാൽ പിടികൂടാൻ 18 ക്യാമറകളുമാണ് ഉള്ളത്. നിയമലംഘനം നടന്ന് ആറ് മണിക്കൂറിനുള്ളിൽ വാഹന ഉടമയ്ക്ക് സന്ദേശം ലഭിക്കും. പിന്നീട് ഉടമയുടെ അഡ്രസ്സിൽ രജിസ്‌ട്രേഡ് കത്ത് വരും. പിഴ അടച്ചില്ലെങ്കിൽ ടാക്‌സ് അടക്കുമ്പോഴും വാഹനം കൈമാറ്റം ചെയ്യുമ്പോഴും പിഴത്തുക അടയ്‌ക്കേണ്ടി വരും. ഒരു ദിവസം ഒന്നിലധികം തവണ നിയമം ലംഘിച്ചാൽ അത്രയധികം തവണ പിഴ അടക്കേണ്ടി വരും. 



സംസ്ഥാനത്ത് എഐ ക്യാമറകൾ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കാൻ അധികൃതർ തയ്യാറെടുക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാരിൽ നിന്ന് പ്രതികൂല നിർദേശം ഉണ്ടായിരിക്കുന്നത്. ഇതോടെ ഇരുചക്രവാഹനങ്ങളിൽ രണ്ട് പേർക്കൊപ്പം കുട്ടി സഞ്ചരിച്ചാലും പിഴ ഈടാക്കേണ്ടി വരും. 10 വയസിന് താഴെ പ്രായമുള്ള കുട്ടികളെ ഇരുചക്രവാഹനങ്ങളിൽ കൊണ്ടു പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് എളമരം കരീം എംപി കത്തയച്ചത്. നേരത്തെ മുതിർന്ന രണ്ട് പേർക്കൊപ്പം 12 വയസിൽ താഴെയുള്ള കുട്ടിക്കും ഇരുചക്രവാഹനത്തിൽ സഞ്ചരിക്കാൻ അനുവദിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത് അയക്കുമെന്ന് സംസ്ഥാനം അറിയിച്ചിരുന്നു. എന്നാൽ, നിലവിൽ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ അയച്ച കത്തിന് മറുപടി ലഭിച്ചിട്ടില്ല. അച്ഛനമ്മമാരോടൊപ്പം ചെറിയ കുട്ടികൾ ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്യുന്നതുപോലും നിയമ ലംഘനത്തിന്റെ പരിധിയിൽ വരികയും അവരിൽ നിന്ന് പിഴ ഈടാക്കേണ്ട സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നതാണ് നിലവിലെ വ്യവസ്ഥ. ലക്ഷക്കണക്കിന് സാധാരണ കുടുംബങ്ങളെയാണ് ഈ വ്യവസ്ഥ ദോഷകരമായി ബാധിക്കുന്നതെന്ന് എംപി ചൂണ്ടിക്കാട്ടി. അതേസമയം എഐ ക്യാമറയിൽ ഇന്ന് അർധരാത്രി കൺതുറക്കും. ഗതാഗത നിയമലംഘനങ്ങൾക്ക് നാളെ മുതൽ പിഴ ചുമത്തും. 726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്.

Find Out More:

Related Articles: