പുതിയ പാർലമെൻ്റ് ഉദ്ഘാടനച്ചടങ്ങ് 19 പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിക്കും!

Divya John
പുതിയ പാർലമെൻ്റ് ഉദ്ഘാടനച്ചടങ്ങ് 19 പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിക്കും! കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി അടക്കമുള്ള 19 പ്രതിപക്ഷ പാർട്ടികൾ സംയുക്ത പ്രസ്താവന പുറത്തിറക്കി (New Parliament Building Inauguration Date). രാഷ്ട്രപതി ദ്രൗപതി മു‍ർമുവിനെ പൂ‍ർണമായും മാറ്റിനി‍ർത്തി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം കടുത്ത അപമാനം മാത്രമല്ലെന്നും ജനാധിപത്യത്തിനെതിരായ നേരിട്ടുള്ള ആക്രമണമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആണ് പുതിയ പാർലമെൻ്റ് സമുച്ചയത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുക. പുതിയ പാർലമെൻ്റ് സമുച്ചയത്തിൻ്റെ ഉദ്ഘാടനച്ചടങ്ങ് 19 പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിക്കും.പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള ഞങ്ങളുടെ കൂട്ടായ തീരുമാനം പ്രഖ്യാപിക്കുന്നു. 



സ്വേച്ഛാധിപത്യ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ സർക്കാരിനുമെതിരെ അക്ഷരത്തിലും ആത്മാവിലും സത്തയിലും ഞങ്ങൾ പോരാടുന്നത് തുടരുകയും ഈ സന്ദേശം ഇന്ത്യയിലെ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുകയും ചെയ്യും"- സംയുക്ത പ്രസ്താവനയിൽ പറഞ്ഞു."രാഷ്ട്രപതി ദ്രൗപതി മുർമുവിനെ പൂർണമായും മാറ്റിനിർത്തി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം കടുത്ത അപമാനം മാത്രമല്ല, നമ്മുടെ ജനാധിപത്യത്തിനെതിരായ നേരിട്ടുള്ള ആക്രമണമാണ്. പാർലമെന്റിൽനിന്ന് ജനാധിപത്യത്തിന്റെ ആത്മാവ് ഊറ്റിയെടുക്കപ്പെടുമ്പോൾ, ഒരു പുതിയ കെട്ടിടത്തിന് ഒരു വിലയും ഞങ്ങൾ കാണുന്നില്ല.



ഇന്ത്യൻ നാഷണൽ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), ജനതാദൾ (യുണൈറ്റഡ്), ആം ആദ്മി പാർട്ടി, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി), ശിവസേന, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), സമാജ്‍വാദി പാർട്ടി, രാഷ്ട്രീയ ജനതാദൾ, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്, ജാർഖണ്ഡ് മുക്തി മോർച്ച, നാഷണൽ കോൺഫറൻസ്, കേരള കോൺഗ്രസ് (മാണി), റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി, വിടുതലൈ ചിരുതൈകൾ പാർട്ടി, മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം, രാഷ്ട്രീയ ലോക്ദൾ എന്നീ 19 പ്രതിപക്ഷ പാർട്ടികളാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ),



 ജനതാദൾ (യുണൈറ്റഡ്), ആം ആദ്മി പാർട്ടി, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി), ശിവസേന, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), സമാജ്‍വാദി പാർട്ടി, രാഷ്ട്രീയ ജനതാദൾ, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്, ജാർഖണ്ഡ് മുക്തി മോർച്ച, നാഷണൽ കോൺഫറൻസ്, കേരള കോൺഗ്രസ് (മാണി), റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി, വിടുതലൈ ചിരുതൈകൾ പാർട്ടി, മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം, രാഷ്ട്രീയ ലോക്ദൾ എന്നീ 19 പ്രതിപക്ഷ പാർട്ടികളാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

Find Out More:

Related Articles: