കെ കെ ശൈലജയുടെ ആത്മ കഥ: 'മൈ ലൈഫ് ആസ് എ കോമ്രേഡ്'!

Divya John
കെ കെ ശൈലജയുടെ ആത്മ കഥ: 'മൈ ലൈഫ് ആസ് എ കോമ്രേഡ്'! 'മൈ ലൈഫ് ആസ് എ കോമ്രേഡ്' (ഒരു സഖാവ് എന്ന നിലയിൽ എൻ്റെ ജീവിതം) എന്നു പേരിട്ടിരിക്കുന്ന ആത്മകഥയുടെ പ്രകാശനം ഡൽഹിയിലെ കേരള ഹൗസിൽ ഈ മാസം 28 ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. പാ‍ർട്ടിക്കകത്തും ഭരണരംഗത്തും നേരിട്ട അനുഭവങ്ങളാണ് സിപിഎം കേന്ദ്രകമ്മറ്റിയംഗം കൂടിയായ കെ കെ ശൈലജ ആത്മകഥയിൽ പങ്കുവെക്കുന്നത്. ആത്മകഥയുമായി മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. കണ്ണൂ‍ർ ജില്ലയിലെ ഇരിട്ടി സ്വദേശിയായ കെ കെ ശൈലജ നിലവിൽ മട്ടന്നൂർ നിയോജകമണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. മട്ടന്നൂർ പഴശിരാജ കോളേജിൽ വിദ്യാർഥിയായിരിക്കെ എസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയപ്രവേശം.



ആരോഗ്യമന്ത്രിയായി പ്രവർത്തിക്കവെ ഉണ്ടായ നിപ്പ, കൊവിഡ് മഹാമാരികളെക്കുറിച്ചും ആത്മകഥയിൽ പ്രതിപാദിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രിയായിരിക്കെ പ്രസാധകർ ആവശ്യപ്പെട്ടതനുസരിച്ചാണ് ആത്മകഥ ഇംഗ്ലീഷിൽ തയ്യാറാക്കിയതെന്ന് കെ കെ ശൈലജ പറഞ്ഞു.പഴയ കൂത്തുപറമ്പ് മണ്ഡലത്തിൽനിന്നാണ് ആദ്യമായി നിയമസഭാംഗമാകുന്നത്. സിപിഎമ്മിൻ്റെ വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും സിപിഎം സംസ്ഥാനകമ്മറ്റി അംഗവുമാണ്. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിലെ നേതൃത്വമികവ് ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.കണ്ണൂ‍ർ ജില്ലയിലെ ഇരിട്ടി സ്വദേശിയായ കെ കെ ശൈലജ നിലവിൽ മട്ടന്നൂർ നിയോജകമണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. മട്ടന്നൂർ പഴശിരാജ കോളേജിൽ വിദ്യാർഥിയായിരിക്കെ എസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയപ്രവേശം.



ആത്മകഥയുടെ ഇംഗ്ലീഷിൽ പതിപ്പാണ് ആദ്യം പുറത്തിറങ്ങുന്നത്. ഡൽഹിയിലെ ജഗർനെറ്റ് പബ്ലിക്കേഷൻസ് ആണ് പ്രസാധക‍ർ. ആത്മകഥയുടെ മലയാള പരിഭാഷ എഴുത്തുകാരി എസ് സിത്താര ആണ് തയ്യാറാക്കുന്നത്. നാണക്കാരിയായ പെൺകുട്ടി അധ്യാപന ജീവിതത്തിലേക്കു കടന്നുവരുന്നതും പിന്നീട് രാഷ്ട്രീയത്തിലേക്ക് എത്തുന്നതും മന്ത്രിയായി സേവനം അനുഷ്ഠിച്ചതുമൊക്കെ ആത്മകഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.



'മൈ ലൈഫ് ആസ് എ കോമ്രേഡ്' (ഒരു സഖാവ് എന്ന നിലയിൽ എൻ്റെ ജീവിതം) എന്നു പേരിട്ടിരിക്കുന്ന ആത്മകഥയുടെ പ്രകാശനം ഡൽഹിയിലെ കേരള ഹൗസിൽ ഈ മാസം 28 ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. പാ‍ർട്ടിക്കകത്തും ഭരണരംഗത്തും നേരിട്ട അനുഭവങ്ങളാണ് സിപിഎം കേന്ദ്രകമ്മറ്റിയംഗം കൂടിയായ കെ കെ ശൈലജ ആത്മകഥയിൽ പങ്കുവെക്കുന്നത്.

Find Out More:

Related Articles: