ഉന്നത വിദ്യാഭ്യാസത്തിൽ കേരളത്തിൽ നിലവാരത്തകർച്ച: കെ സുരേന്ദ്രൻ!

Divya John
  ഉന്നത വിദ്യാഭ്യാസത്തിൽ കേരളത്തിൽ നിലവാരത്തകർച്ച: കെ സുരേന്ദ്രൻ!  കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം പരിപാടിയെ കുറിച്ച് വിശദീകരിക്കാൻ വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിലായിരുന്നു കെ സുരേന്ദ്രന്റെ പ്രസ്താവന. ഷോർണൂരിൽ വന്ദേ ഭാരത് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ തടയുമെന്ന് വി കെ ശ്രീകണ്ഠൻ എംപി വ്യക്തമാക്കിയിരുന്നു. വന്ദേ ഭാരത് എക്സ്പ്രസിനെ ടയുന്നവർക്ക് ജനങ്ങളുടെ തിരിച്ചടിയുണ്ടാകുമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലവാരത്തകർച്ചയെ തുടർന്ന് വിദ്യാർത്ഥികൾ കൂട്ടമായി കേരളം വിടുന്ന സ്ഥിതിയാണിപ്പോൾ ഉള്ളത്. വിദേശത്ത് വിദ്യാർത്ഥികൾ പഠിക്കാൻ പോകുമ്പോഴും വിദേശ സർവകലാശാലകളുടെ ഓഫ് ക്യാമ്പസുകൾ വരാൻ കേരളത്തിൽ സമ്മതിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.




ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിൽ നിലവാരത്തകർച്ചയെന്നും അദ്ദേഹം പറഞ്ഞു.ഇതിന് പിന്നാലെയാണ് കെ സുരേന്ദ്രൻ്റെ പ്രസ്താവന. പാലക്കാട് ജില്ലയിൽ ഒരു സ്റ്റോപ്പ് പോലും ഇല്ലാഞ്ഞിട്ടും ജില്ലയിൽ വച്ച് ട്രെയിനിന് വരവേൽപ്പ് നൽകി. ഇതെല്ലാം രാഷ്ട്രീയ കോമാളിത്തരമാണെന്നും വികെ ശ്രീകണ്ഠൻ എംപി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തടഞ്ഞാൽ ജനങ്ങളുടെ തിരിച്ചടിയുണ്ടാകുമെന്ന് ബിജെപി അധ്യകഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കിയിരിക്കുന്നത്.കെ കരുണാകരന് ശേഷം ദിശാബോധമുള്ള ഒരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ല. എല്ലായിടത്തും നിർത്തിയാൽ വന്ദേ ഭാരതാകില്ല. ഷൊർണൂർ, ചെങ്ങന്നൂർ സ്റ്റേഷനുകളുടെ കാര്യം മന്ത്രി വി. മുരളീധരൻ റെയിൽവെ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.




 സിൽവർ ലൈൻ പദ്ധതി നിലവിലെ ഡി പി ആർ അനുസരിച്ച് നടപ്പാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ജോണി നെല്ലൂരിന്റെ പുതിയ രാഷ്ട്രീയ പാർട്ടിയെ ബിജെപി നിഗ്രഹിക്കില്ലെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.രാഷ്ട്രീയമായ വിയോജിപ്പുണ്ടെങ്കിലും കരുണാകരന്റെ കാഴ്ചപ്പാട് അംഗീകരിക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ സംസ്ഥാന രാഷ്ട്രീയ വിഷയം തന്നെയാണ്. ഇത് ബിജെപി ഏറ്റെടുക്കുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ഒരു വർഷം തുടർച്ചയായി സംസ്ഥാനത്തെ ക്യാംപസുകളിൽ ഇതുമായി ബന്ധപ്പെട്ട് സംവാദനം നടത്തും. പ്രധാനമന്ത്രിയോട് നൂറു ചോദ്യങ്ങൾ ചോദിക്കുമെന്ന് പറയുന്നവർ മുഖ്യമന്ത്രി പിണറായി വിജയനോട് 10 ചോദ്യങ്ങളെങ്കിലും ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങൾ എന്ന പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഇതിന് മറുപടിയായായിരുന്നു കെ സുരേന്ദ്രന്റെ പ്രസ്താവന. 



എല്ലായിടത്തും നിർത്തിയാൽ വന്ദേ ഭാരതാകില്ല. ഷൊർണൂർ, ചെങ്ങന്നൂർ സ്റ്റേഷനുകളുടെ കാര്യം മന്ത്രി വി. മുരളീധരൻ റെയിൽവെ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. സിൽവർ ലൈൻ പദ്ധതി നിലവിലെ ഡി പി ആർ അനുസരിച്ച് നടപ്പാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ജോണി നെല്ലൂരിന്റെ പുതിയ രാഷ്ട്രീയ പാർട്ടിയെ ബിജെപി നിഗ്രഹിക്കില്ലെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.രാഷ്ട്രീയമായ വിയോജിപ്പുണ്ടെങ്കിലും കരുണാകരന്റെ കാഴ്ചപ്പാട് അംഗീകരിക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ സംസ്ഥാന രാഷ്ട്രീയ വിഷയം തന്നെയാണ്. ഇത് ബിജെപി ഏറ്റെടുക്കുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ഒരു വർഷം തുടർച്ചയായി സംസ്ഥാനത്തെ ക്യാംപസുകളിൽ ഇതുമായി ബന്ധപ്പെട്ട് സംവാദനം നടത്തും. പ്രധാനമന്ത്രിയോട് നൂറു ചോദ്യങ്ങൾ ചോദിക്കുമെന്ന് പറയുന്നവർ മുഖ്യമന്ത്രി പിണറായി വിജയനോട് 10 ചോദ്യങ്ങളെങ്കിലും ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Find Out More:

Related Articles: