അപകീർത്തിക്കേസിൽ രാഹുല്ഗാന്ധിക്കു സ്റ്റേ ഇല്ല, അയോഗ്യത തുടരും!

Divya John
അപകീർത്തിക്കേസിൽ രാഹുല്ഗാന്ധിക്കു സ്റ്റേ ഇല്ല, അയോഗ്യത തുടരും! ഗുജറാത്തിലെ സൂറത്ത് സെഷൻസ് കോടതിയാണ് അപ്പീൽ തള്ളിയത്. കേസിൽ സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ സൂറത്ത് ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച അപ്പീലാണ് കോടതി തള്ളിയത്. ഇതോടെ രാഹുലിന് ലോക്സഭയിൽ അയോഗ്യത തുടരും. മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീൽ തള്ളി. ഗുജറാത്തിലെ സൂറത്ത് സെഷൻസ് കോടതിയാണ് അപ്പീൽ തള്ളിയത്. രാഹുലിൻ്റെ അപ്പീലിൽ ഈ മാസം 13 ന് വാദം കേട്ട കോടതി 20 ന് കേസിൽ വിധി പറയാനായി തീരുമാനിക്കുകയായിരുന്നു. വിചാരണാ കോടതി തന്നോട് പരുഷമായി പെരുമാറിയെന്നു വാദിച്ച രാഹുൽ തൻ്റെ പരാമർശം ആരെയും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ച് ഉള്ളതല്ലെന്നു ചൂണ്ടിക്കാട്ടി.




   രാഹുൽ കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതി അരമണിക്കൂറിനകം പരമാവധി ശിക്ഷ വിധിച്ചുവെന്നും രാഹുലിൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസിൽ മാപ്പ് പറയാത്ത രാഹുൽ അഹങ്കാരിയാണെന്ന് വാദിച്ച പരാതിക്കാരനായ പൂർണേഷ് മോദി അപ്പീലിൽ എതിർപ്പ് അറിയിച്ചിരുന്നു.സൂറത്ത് സെഷൻസ് കോടതി ജഡ്ജി റോബിൻ മൊഗേര ആണ് രാഹുലിൻ്റെ അപ്പീൽ തള്ളിയത്.രാഹുലിൻ്റെ പരാമർശത്തിനെതിരെ സൂറത്ത് വെസ്റ്റിലെ ബിജെപി എംഎൽഎയായ പൂർണേഷ് മോദി നൽകിയ ഹർജിയിൽ സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി ജഡ്ജി ഹാദിരാഷ് വർമ്മ രാഹുലിനെ ശിക്ഷിക്കുകയായിരുന്നു. രാഹുലിൻ്റെ പരാമർശം മോദിസമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന ഹർജിക്കാരൻ്റെ വാദം ശരിവെച്ച കോടതി രാഹുലിന് രണ്ടു വ‍ർഷം തടവ് ശിക്ഷയാണ് വിധിച്ചത്. ശിക്ഷാവിധിക്കെതിരെ അപ്പീൽ നൽകാനായി ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ചു കോടതി ജാമ്യവും അനുവദിച്ചിരുന്നു. പിന്നീട് ജാമ്യം നീട്ടി നൽകിയിരുന്നു.



  2019 ൽ കർണാടകത്തിലെ കോലാറിൽ ലോക്സഭാ തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗമാണ് രാഹുൽ ഗാന്ധിക്ക് കുരുക്കായിരുന്നത്. ശിക്ഷാ വിധിക്കു പിന്നാലെ രാഹുൽ അയോഗ്യനായെന്നു വ്യക്തമാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതിലും വിമർശനം ഉയർന്നിരുന്നു. രാഹുലിനെ അയോഗ്യനാക്കിയതിനെതിരെ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി വൻ പ്രതിഷേധമാണ് അരങ്ങേറിയത്. നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നു."നീരവ് മോദിയോ, ലളിത് മോദിയോ, നരേന്ദ്ര മോദിയോ ആകട്ടെ, എന്താണ് എല്ലാ കള്ളന്മാരുടെയും പേരിൽ മോദിയുള്ളത്?. 



ഇനിയും തെരഞ്ഞാൽ കൂടുതൽ മോദിമാർ പുറത്തുവരും"- എന്നായിരുന്നു രാഹുലിൻ്റെ പ്രസംഗം. രണ്ടു വ‍ർഷം തടവിന് ശിക്ഷിക്കപ്പെട്ടതോടെ രാഹുലിന് ലോക്സഭാംഗത്വം നഷ്ടപ്പെട്ടിരുന്നു.ശിക്ഷാ വിധിക്കു പിന്നാലെ രാഹുൽ അയോഗ്യനായെന്നു വ്യക്തമാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതിലും വിമർശനം ഉയർന്നിരുന്നു. രാഹുലിനെ അയോഗ്യനാക്കിയതിനെതിരെ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി വൻ പ്രതിഷേധമാണ് അരങ്ങേറിയത്. നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നു.

Find Out More:

Related Articles: