മലയാറ്റൂർ കുരിശുമുടി കയറി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണൻ!

Divya John
 മലയാറ്റൂർ കുരിശുമുടി കയറി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണൻ! ദുഖവെള്ളി ദിനത്തിൽ പാതിവഴിയിൽ ഉപേക്ഷിച്ച യാത്രയാണ് എ എൻ രാധാകൃഷ്ണൻ പുതുഞായർ ദിനത്തിൽ പൂർത്തിയാക്കിയത്. ബിജെപി പ്രവത്തകർക്കൊപ്പമാണ് വീണ്ടും മലയാറ്റൂർ കുരിശുമുടി കയറാൻ എ എൻ രാധാകൃഷ്ണൻ എത്തിയത്. ദുഖവെള്ളി ദിനത്തിൽ കുരിശുമുടി കയറ്റം പാതിവഴിയിൽ ഉപേക്ഷിച്ചത് വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇടയാക്കിയിരുന്നു. മലയാറ്റൂർ കുരിശുമുടി കയറ്റം പൂർത്തീകരിച്ചു ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണൻ.  ആത്മീയ യാത്രയിൽ താൻ ആഗ്രഹിച്ചത് രാജ്യത്തിൻ്റെ മതസൗഹാർദ്ദവും സ്നേഹവും രാജ്യത്തിൻ്റെ നല്ല അന്തരീക്ഷവും ആണ്. തനൊരു വലിയ വിശ്വസിയാണ്. മൂകാംബികയിൽ പോകണം എന്നുണ്ടേൽ അമ്മ വിളിച്ചാലേ പോകാൻ പറ്റൂ, അയ്യപ്പൻ വിളിച്ചാലേ ശബരിമലയിൽ പോകാൻ പറ്റൂ എന്നു വിചാരിക്കുന്ന ആളാണ്. 



   മലയാറ്റൂ‍ർ മുത്തപ്പൻ വിളിച്ചതുകൊണ്ടാണ് തനിക്ക് ഇവിടെ ദർശനഭാഗ്യം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ആത്മീയ അനുഭൂതി അനുഭവിച്ചാണ് മലയാറ്റൂർ ദർശനം പൂർത്തീകരിച്ചതെന്ന് എ എൻ രാധാകൃഷ്ണൻ മാധ്യമങ്ങളോടു പ്രതികരിച്ചു. കഴിഞ്ഞ തവണ ന്യൂനപക്ഷ മോർച്ചാ സംസ്ഥാന അധ്യക്ഷൻ്റെ നേതൃത്വത്തിൽ മലയാറ്റൂർ മല കയറാൻ എത്തിയപ്പോൾ തനിക്ക് 100 ഡിഗ്രി പനി ഉണ്ടായിരുന്നു. അതിനാലാണ് യാത്ര ഉപേക്ഷിച്ചത്. അതിമനോഹരമായ ഈ തീർഥാടന കേന്ദ്രം ലോക ശ്രദ്ധയിലേക്ക് വരേണ്ടതാണ്. ടൂറിസം വകുപ്പിൻ്റെ അനങ്ങാപ്പാറ നയംകൊണ്ടും മലയാറ്റൂർ തീർഥാടകരോടുള്ള അവഗണനകൊണ്ടുമാണ് അത് പൂർത്തീകരിക്കാൻ കഴിയാത്തതെന്നാണ് കരുതുന്നത്.



   കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോൺ ബർല തിങ്കളാഴ്ച എട്ടുമണിക്കു മലയാറ്റൂർ കുരിശുമുടി സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ലക്ഷക്കണക്കിന് ആളുകൾ എത്തിച്ചേരുന്ന ഈ പ്രദേശത്ത് ഇന്ന് രാവിലെ ഹൃദയാഘാതം മൂലം ഒരു മരണം ഉണ്ടായി. ആംബുലൻസിന് മുകളിൽ കയറാൻ കഴിയാത്ത സാഹചര്യമുണ്ട്. കേന്ദ്രസർക്കാർ മലയാറ്റൂ‍ർ മലയെ പ്രസാദ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൻ്റെ നടപടികൾ പൂർത്തീകരിക്കേണ്ടത് സംസ്ഥാനസർക്കാരിൻ്റെ റവന്യൂ വിഭാഗമാണ്. അവർ കാണിക്കുന്ന കുറ്റകരമായ അനാസ്ഥകൊണ്ടു പണം സമ്പൂർണമായി ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ലെന്നു എ എൻ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.



ബിജെപി പ്രവത്തകർക്കൊപ്പമാണ് വീണ്ടും മലയാറ്റൂർ കുരിശുമുടി കയറാൻ എ എൻ രാധാകൃഷ്ണൻ എത്തിയത്. ദുഖവെള്ളി ദിനത്തിൽ കുരിശുമുടി കയറ്റം പാതിവഴിയിൽ ഉപേക്ഷിച്ചത് വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇടയാക്കിയിരുന്നു. മലയാറ്റൂർ കുരിശുമുടി കയറ്റം പൂർത്തീകരിച്ചു ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണൻ.  ആത്മീയ യാത്രയിൽ താൻ ആഗ്രഹിച്ചത് രാജ്യത്തിൻ്റെ മതസൗഹാർദ്ദവും സ്നേഹവും രാജ്യത്തിൻ്റെ നല്ല അന്തരീക്ഷവും ആണ്. തനൊരു വലിയ വിശ്വസിയാണ്. മൂകാംബികയിൽ പോകണം എന്നുണ്ടേൽ അമ്മ വിളിച്ചാലേ പോകാൻ പറ്റൂ, അയ്യപ്പൻ വിളിച്ചാലേ ശബരിമലയിൽ പോകാൻ പറ്റൂ എന്നു വിചാരിക്കുന്ന ആളാണ്. മലയാറ്റൂ‍ർ മുത്തപ്പൻ വിളിച്ചതുകൊണ്ടാണ് തനിക്ക് ഇവിടെ ദർശനഭാഗ്യം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ആത്മീയ അനുഭൂതി അനുഭവിച്ചാണ് മലയാറ്റൂർ ദർശനം പൂർത്തീകരിച്ചതെന്ന് എ എൻ രാധാകൃഷ്ണൻ മാധ്യമങ്ങളോടു പ്രതികരിച്ചു. കഴിഞ്ഞ തവണ ന്യൂനപക്ഷ മോർച്ചാ സംസ്ഥാന അധ്യക്ഷൻ്റെ നേതൃത്വത്തിൽ മലയാറ്റൂർ മല കയറാൻ എത്തിയപ്പോൾ തനിക്ക് 100 ഡിഗ്രി പനി ഉണ്ടായിരുന്നു. അതിനാലാണ് യാത്ര ഉപേക്ഷിച്ചത്. 

Find Out More:

Related Articles: