സിബിഐ അന്വേഷണത്തെ എതിർക്കാൻ സർക്കാർ ചെലവഴിച്ചത് 2 കോടി; ആകാശ് തില്ലങ്കേരിക്കെതിരെ വീണ്ടും വി ഡി സതീശൻ രംഗത്ത്! കണ്ണൂർ ഡിസിസി ഓഫീസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തില്ലങ്കേരിയിൽ ചേർന്ന സി.പി.എം യോഗത്തിൽ ആകാശിനെതിരെ ഒരക്ഷരം മിണ്ടരുതെന്നാണ് തീരുമാനമെടുത്തത്. സി.ബി.ഐ അന്വേഷണത്തെ സി.പി.എം ഭയപ്പെടുന്നത് എന്തിനാന്നെന്ന് വ്യക്തമാക്കണം. രണ്ടു കോടി രൂപയാണ് ഇതിനായി സർക്കാർ ഖജനാവിൽ നിന്നും ചെലവഴിച്ചത്.ആകാശ് തില്ലങ്കേരിയെന്ന ക്രിമിനലിന്റെ മുൻപിൽ സി.പി.എം പേടിച്ചു നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഒരു ഭീകര സംഘടനയെ പോലെയാണ് സി.പി.എം പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രി ആളുകളെ വെറുതെ ഭയപ്പെടുകയാണ്. ജനങ്ങളെ പേടിയുണ്ടെങ്കിൽ മുഖ്യമന്ത്രി വീട്ടിൽ തന്നെ ഇരിക്കുകയാണ് വേണ്ടത്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയും ഇതിനു സമാനമായി സുരക്ഷാ ക്രമീകരണങ്ങളോടെ യാത്ര ചെയ്തിട്ടില്ല.
ആംബുലൻസ് ഉൾപെടെ 40 വാഹനങ്ങളാണ് മുഖ്യമന്ത്രിക്ക് അകമ്പടി പോകുന്നതെന്നും വെള്ള കുപ്പായം ഇട്ടയാളുകളെ മുഴുവൻ അറസ്റ്റു ചെയ്യുകയാണെന്നും സതീശൻ ആരോപിച്ചു. ആകാശ് തില്ലങ്കേരിയുടെ ചൊൽപ്പടിക്കു നിൽക്കുകയാണ് സി.പി.എം. ആകാശ് തില്ലങ്കേരി ഭീഷണിപ്പെടുത്തുന്നതു പോലെ തന്നെ മറുവശത്ത് സ്വപ്നാ സുരേഷും സി.പി.എമ്മിനെ ഭീഷണിപ്പെടുത്തുകയാണ്. ഒരു പാർട്ടി എല്ലാ സാമുഹ്യ വിരുദ്ധ പ്രവർത്തനങ്ങളിലും ഭാഗമാവുകയാണ്. ബംഗാളിൽ 33 വർഷക്കാലം ഭരിച്ചപ്പോഴുണ്ടായ അവസാന കാലത്തിലെ പോലെയാണ് സി.പി.എം ഇപ്പോൾ കേരളത്തിലുള്ളത്. ആകാശ് തില്ലങ്കേരി ക്രിമിനൽ എന്നു പറയുന്ന പാർട്ടി നേതൃത്വം പിന്നെ എന്തിനാണ് സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നത്.
അതേസമയം ഈയിടയ്ക്കാണ് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. കേന്ദ്ര ഫണ്ടുകൾ ഉപയോഗിച്ചുള്ള പദ്ധതികൾ പലതും കേരള സർക്കാർ മുടക്കി എന്ന് അദ്ദേഹം ആരോപിച്ചു.
ഇല്ല എന്ന് തെളിയിക്കാൻ കഴിയുമോ എന്നും, തയാറായാൽ അക്കം ഇട്ടു ഓരോ കാര്യവും നിരത്താം എന്നും സുരേഷ് ഗോപി കാട്ടാക്കടയിൽ പറഞ്ഞു. 2020ൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ശേഷം കൊവിഡിൻറെ പശ്ചാത്തലത്തിൽ രണ്ടു വർഷത്തെ എംപി ഫണ്ടുകൾ പിൻവലിച്ച ഒരു സാഹചര്യമാണ് ഉണ്ടായത്.
2021ൽ 7, 8 മാസം എം പി സ്ഥാനം ബാക്കിയുള്ളപ്പോഴാണ് പത്തു കോടിയിൽ നിന്ന് എട്ടു കോടി പിടിച്ചു വച്ചുകൊണ്ട് രണ്ടു കോടി അനുവദിച്ചത്. ഏതെങ്കിലും ഒരു രാഷ്ട്രീയ ഭരണ ചിന്താഗതിയെ കുറ്റം പറയുന്നതല്ല. ചങ്കൂറ്റമുണ്ടെങ്കിൽ മുഖ്യമന്ത്രി വരട്ടെ ഈ വേദിയിൽ. ഞാൻ നിരത്തി വച്ചു കൊടുക്കാം ഏതൊക്കെയാണ് മുടക്കിപ്പിച്ചതെന്ന്. അവരുടെ വെറും നാറിയ ഭരണസമ്പ്രദായത്തിൽ എന്തൊക്കെയാണ് മുടക്കിപ്പിച്ചത് എന്ന് ഞാൻ തെളിവ് കൊടുക്കാം എന്നും സുരേഷ് ഗോപി പറഞ്ഞു.