ഒരു ഗ്രൂപ്പും ഉണ്ടാക്കാനില്ലെന്ന് തരൂർ, ചർച്ച നടത്തിയാതായി കുഞ്ഞാലിക്കുട്ടിയും!

Divya John
 ഒരു ഗ്രൂപ്പും ഉണ്ടാക്കാനില്ലെന്ന് തരൂർ, ചർച്ച നടത്തിയാതായി കുഞ്ഞാലിക്കുട്ടിയും! മുസ്ലീം ലീഗുമായി ദീർഘകാല ബന്ധമാണുള്ളത്. പാണക്കാട് എത്തുന്നത് പുതിയ കാര്യമല്ല. പല ഘട്ടങ്ങളിൽ ഇവിടെയെത്തുകയും നേതാക്കളുമായി കൂടികാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. പല തെരഞ്ഞെടുപ്പുകളിലും ലീഗ് സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണം നടത്തിയിട്ടുണ്ടെന്നും തരൂർ പറഞ്ഞു.ഒരു ഗ്രൂപ്പും ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ഒരു ഗ്രൂപ്പും കോൺഗ്രസിൽ വേണ്ട. എന്റെ സന്ദർശനം ചിലർ വിഭാഗീയതയായി ചിത്രീകരിക്കുന്നുണ്ട്. തരൂരുമായി ദീർഘകാലമായി തുടരുന്ന ബന്ധമാണെന്നും സന്ദർശനം മറ്റൊരു രീതിയിൽ കാണേണ്ടതില്ലെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പാണക്കാടുമായുള്ള ബന്ധം അദ്ദേഹം കേരളത്തിൽ വന്നത് മുതൽ തുടങ്ങിയതാണ്.



ഹൈദലരി തങ്ങളുമായി നല്ല സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നു. രാഷ്ര്ടീയത്തിൽ അദ്ദേഹം നല്ലൊരു കാമ്പയിനറാണ്. തിരുവനന്തപുരത്തു നിന്നും മത്സരിച്ച് രണ്ടു തവണ എം.പിയായ അദ്ദേഹം ഇപ്പോഴെന്നല്ല എപ്പോഴും സംസ്ഥാന രഷ്ര്ടീയത്തിൽ സജീവമാണെന്നും തങ്ങൾ കൂട്ടിചേർത്തു.സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ മുസ്ലീം ലീഗ് നടത്തുന്ന സൗഹാർദ സംഗമം മികച്ച പരിപാടിയാണ്. ആ പരിപാടിക്ക് ഹൃദയം തൊട്ട് അഭിനന്ദനമറിയിച്ചെന്നും തരൂർ പറഞ്ഞു.ഇന്നു രാവിലെ എട്ടര മണിയോടെയാണ് തരൂർ പാണക്കാട് സാദിഖലി തങ്ങളുടെ വീട്ടിലെത്തിയത്. ഒരു മണിക്കൂറോളം ചിലവഴിച്ച അദ്ദേഹം നേതാക്കളുമായി കൂടികാഴ്ച നടത്തി.



 പ്രഭാത ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.തരൂരിന്റെത് സൗഹൃദ സന്ദർശനമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മറ്റു പാർട്ടികളുടെ ആഭ്യന്തര വിഷയം നമ്മൾ സംസാരിക്കേണ്ടതില്ല. യുഡിഎഫിന്റെ സാധ്യതയും പൊതു രാഷ്ര്ടീയ കാര്യങ്ങളുമാണ് തരൂരുമായുള്ള ചർച്ചയിൽ വന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. തരൂരിനെതിരായ അപ്രഖ്യാപിത വിലക്കിനെതിരെ നിശിതമായി വിമർശനവും മുരളീധരൻ ഉന്നയിച്ചു. 'ശശി തരൂരിനെ വിലക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്.



  സംസ്ഥാന നേതൃത്വത്തിലെ മുഖ്യമന്ത്രി കുപ്പായം തയ്ച്ചുവെച്ച ചിലർക്ക് ഇതിൽ പങ്കുണ്ട്. ഇത് സംഭവിക്കാൻ പാടില്ലാത്തതാണ്. അന്വേഷണം നടത്തേണ്ടത് അറിയാത്ത കാര്യം കണ്ടെത്താനാണ്. ഇവിടെ നടന്നത് എല്ലാവർക്കും അറിയാം. ഡിസിസി പ്രസിഡന്റ് എല്ലാം എന്നെ ധരിപ്പിച്ചു. പരിപാടി മാറ്റിയതിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനെ കുറ്റപ്പെടുത്തില്ല. ഇതിന്റെ കാരണം അറിയാം, പാർട്ടി കാര്യമായതിനാൽ പുറത്ത് പറയില്ല', മുരളീധരൻ പറഞ്ഞു.

Find Out More:

Related Articles: