മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് ചേർത്തുപിടിച്ച മനുഷ്യൻ; വിവാഹവാർഷിക ദിനത്തിൽ കുറിപ്പുമായി എ എ റഹീം എംപിയുടെ ഭാര്യ അമൃത റഹീം!

Divya John
 മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് ചേർത്തുപിടിച്ച മനുഷ്യൻ; വിവാഹവാർഷിക ദിനത്തിൽ കുറിപ്പുമായി എ എ റഹീം എംപിയുടെ ഭാര്യ അമൃത റഹീം! 'മെനിഞ്ചൈറ്റിസ് ഡേഴ്സ്, ന്യൂ ഫേസ്, ന്യൂ ലൈഫ്' എന്നീ ഹാഷ്ടാഗോടെയാണ് അമൃതയുടെ കുറിപ്പ്. മരണത്തിൽ നിന്നും ജീവിതത്തിലേയ്ക്ക് ചേർത്തുപിടിച്ചിരിക്കുകയാണ് ഈ മനുഷ്യൻ എന്ന് എ എ റഹീമിനൊപ്പമുള്ള ചിത്രം പങ്കുവെച്ചു അമൃത കുറിക്കുന്നു. ഈ വിവാഹ വാർഷികത്തിന് ഞങ്ങൾക്ക് ഇരട്ടി മധുരമാണെന്ന് എ എ റഹീമും തൻ്റെ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. 'ബാക്ക് ടു ലൈഫ് വിത്ത് ന്യൂ ഫേസ്' എന്ന ഹാഷ്ടാഗോടെയാണ് റഹീമിൻ്റെ കുറിപ്പ്. വിവാഹവാർഷിക ദിനത്തിൽ കുറിപ്പുമായി എ എ റഹീം എംപിയുടെ ഭാര്യ അമൃത റഹീം.


  രോഗകാലത്തെ പ്രതിസന്ധികളെ തരണം ചെയ്തതിലുള്ള സന്തോഷവും നന്ദിയും അമൃത കുറിപ്പിൽ പങ്കുവെക്കുന്നുണ്ട്. '"മരണത്തിൽ നിന്നും ജീവിതത്തിലേയ്ക്ക് ചേർത്ത് പിടിച്ചിരിക്കുകയാണ് ഈ മനുഷ്യൻ... ഒൻപതാം വിവാഹ വാർഷിക ദിനത്തിലും ഞങ്ങൾക്ക് ഇങ്ങനെ ചേർന്ന് നിൽക്കാൻ ഒരിക്കൽ കൂടി അവസരം തന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എന്റെ ഡോക്ടർസ്, നഴ്സിങ് സ്റ്റാഫ്, ക്ലീനിങ് സ്റ്റാഫ് ചേച്ചിമാർ, ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, പാർട്ടി നേതൃത്വം, 15 ദിവസവും ഐസിയുവിനു മുന്നിൽ കാവൽ ഇരുന്ന, ഇപ്പോഴും കൂടെ ഉള്ള കൂടപ്പിറപ്പുകൾ സഖാക്കൾ,


    സുഹൃത്തുക്കൾ, ബന്ധുക്കൾ, അക്ഷരങ്ങൾ മറന്നുപോയ ലോകത്തേയ്ക്ക് ഉണർന്ന എനിക്ക് ഈ ഒരു മാസമായി ആശ്വാസം തന്ന ഇന്ദു ഗോപൻ ചേട്ടനും ചേട്ടന്റെ പുസ്തകങ്ങൾക്കും അങ്ങനെ മനസുകൊണ്ട് ആശ്വാസമായി ഒപ്പം നിന്ന മുഴുവൻ മനുഷ്യരോടും ജീവിതം കൊണ്ട് സ്നേഹപ്പെട്ടിരിക്കുന്നു... യാത്ര തുടരുന്നു...". "ഇന്ന് വിവാഹ വാർഷികമാണ്. ഒൻപത് വർഷങ്ങൾ ഇന്നലെയെന്നത്പോൽ കടന്ന് പോയി. ഈ വിവാഹ വാർഷികത്തിന് ഞങ്ങൾക്ക് ഇരട്ടി മധുരമാണ്. കൂടെയുണ്ടായിരുന്നവർക്കൊക്കെയും ഹൃദയം നിറഞ്ഞ സ്നേഹം".

'മെനിഞ്ചൈറ്റിസ് ഡേഴ്സ്, ന്യൂ ഫേസ്, ന്യൂ ലൈഫ്' എന്നീ ഹാഷ്ടാഗോടെയാണ് അമൃതയുടെ കുറിപ്പ്. മരണത്തിൽ നിന്നും ജീവിതത്തിലേയ്ക്ക് ചേർത്തുപിടിച്ചിരിക്കുകയാണ് ഈ മനുഷ്യൻ എന്ന് എ എ റഹീമിനൊപ്പമുള്ള ചിത്രം പങ്കുവെച്ചു അമൃത കുറിക്കുന്നു. ഈ വിവാഹ വാർഷികത്തിന് ഞങ്ങൾക്ക് ഇരട്ടി മധുരമാണെന്ന് എ എ റഹീമും തൻ്റെ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. 'ബാക്ക് ടു ലൈഫ് വിത്ത് ന്യൂ ഫേസ്' എന്ന ഹാഷ്ടാഗോടെയാണ് റഹീമിൻ്റെ കുറിപ്പ്. വിവാഹവാർഷിക ദിനത്തിൽ കുറിപ്പുമായി എ എ റഹീം എംപിയുടെ ഭാര്യ അമൃത റഹീം. രോഗകാലത്തെ പ്രതിസന്ധികളെ തരണം ചെയ്തതിലുള്ള സന്തോഷവും നന്ദിയും അമൃത കുറിപ്പിൽ പങ്കുവെക്കുന്നുണ്ട്.  

Find Out More:

Related Articles: