കോൺഗ്രസ് നേതാവിനെ ആദരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ!

Divya John
 കോൺഗ്രസ് നേതാവിനെ ആദരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ!  ടി പി ചന്ദ്രശേഖരൻ വധക്കേസിൽ സിപിഎം പ്രവർത്തകരായ 12 പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുത്ത സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കൂടിയാണ് സി കെ ശ്രീധരൻ. ബുധനാഴ്ച വൈകിട്ട് നടക്കുന്ന പുസ്തക പ്രകാശന ചടങ്ങിൽ മാത്രമാണ് മുഖ്യമന്ത്രി കാസർകോട്ടേക്ക് എത്തുന്നത്. ഇതിനുപിന്നിൽ കൃത്യമായ രാഷ്ട്രീയ നീക്കം ഉണ്ടെന്നാണ് കോൺഗ്രസു സംശയിക്കുന്നത്.മുതിർന്ന കോൺഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ സി കെ ശ്രീധരനെ ആദരിക്കാനും അദ്ദേഹത്തിൻ്റെ ആത്മകഥ പ്രകാശനം ചെയ്യാനും എത്തുന്നത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ.കോൺഗ്രസ് പ്രവർത്തകരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ സി കെ പാർട്ടി വിടുമോ എന്ന ആശങ്കയും പങ്കുവെക്കുന്നുണ്ട്.



    കോൺഗ്രസ് നേതൃത്വത്തിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളിൽ അത്ര യോജിപ്പില്ലാത്ത സി കെ സിപിഎമ്മിനോട് അടുക്കുന്നു എന്ന് ആരോപണമാണ് കോൺഗ്രസ് നേതൃത്വം ഉയർത്തുന്നത്.കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള സഹകരണ സ്ഥാപനങ്ങൾ തൊട്ട് പാർട്ടിയുടെ പോഷക സംഘടനകളുടെയും കമ്മിറ്റികൾക്കിടയിൽ എല്ലാം ചർച്ചാവിഷയം മുഖ്യമന്ത്രിയുടെ വരവാണ്. . മുഖ്യമന്ത്രി എത്തുന്ന ഏതു പരിപാടിയും ഇടതുപക്ഷത്തെ സംബന്ധിച്ച് ആഹ്ലാദകരമാണ് എന്നാണ് സിപിഎം സംസ്ഥാന സമിതി അംഗവും ഇടതുമുന്നണി ജില്ലാ കൺവീനറുമായ കെ പി സതീഷ് ചന്ദ്രൻ പ്രതികരിച്ചത്. നേരത്തെ സി കെ ശ്രീധരന്റെ അഭിഭാഷകവൃത്തിയുടെ അമ്പതാം വാർഷികം ഉദ്ഘാടനം ചെയ്തത് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ആയിരുന്നു.



   നാടിന്റെ ആദരവ് ആയതിനാൽ അതിൽ മുഖ്യമന്ത്രി എത്തുന്നു എന്നതെ അതിൽ കാണാൻ ഉള്ളൂ എന്നാണ് സിപിഎം നേതൃത്വം പറയുന്നത്.അതേസമയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിൽ എന്താണ് തെറ്റ് എന്നാണ് ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസൽ ചോദിക്കുന്നത്. അടുത്ത മാസം 19 ന് കാഞ്ഞങ്ങാട് നടക്കുന്ന സി കെ ശ്രീധരന്റെ പുസ്തക പരിചയം പരിപാടിയിൽ സ്പീക്കർ എ എൻ ഷംസീറും പങ്കെടുക്കുന്നുണ്ട്. ബുധനാഴ്ച വൈകിട്ട് നടക്കുന്ന ചടങ്ങ് രാഷ്ട്രീയമല്ലെന്നാണ് സി കെ ശ്രീധരൻ ആവർത്തിക്കുന്നത്. എന്നാൽ സാംസ്കാരിക പരിപാടി എന്ന നിലയിൽ ചടങ്ങിൽ പങ്കെടുക്കാനാണ് കോൺഗ്രസിന്റെ നീക്കം.  

Find Out More:

Related Articles: