ദേശീയ പാർട്ടിയാകാൻ ആം ആദ്മി പാർട്ടി; പ്രവർത്തകരെ അഭിനന്ദിച്ച് കെജ്രിവാൾ!

Divya John
 ദേശീയ പാർട്ടിയാകാൻ ആം ആദ്മി പാർട്ടി; പ്രവർത്തകരെ അഭിനന്ദിച്ച് കെജ്രിവാൾ! പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളാണ് വാർത്ത പങ്കുവെച്ചത്. ഇതോടെ ദേശീയ പാർട്ടി അംഗീകാരം ലഭിക്കാൻ ആം ആദ്മി പാർട്ടിക്ക് ഒരു കടമ്പ കൂടി കടന്നാൽ മതി. ഇനി ഏതെങ്കിലും ഒരു സംസ്ഥാനത്ത് കൂടി സംസ്ഥാന പാർട്ടിയെന്ന അംഗീകാരം ലഭിച്ചാൽ ആം ആദ്മി പാർട്ടി ദേശീയ പാർട്ടിയായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടും. ആം ആദ്മി പാർട്ടിയെ ഗോവയിൽ സംസ്ഥാന പാർട്ടിയായി അംഗീകരിച്ചു. ഡൽഹിക്കും പഞ്ചാബിനും പിന്നാലെയാണ് ആം ആദ്മിയെ ഗോവയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന പാർട്ടിയായി അംഗീകരിച്ചത്. ഗോവയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം ലഭിച്ചതിന് പിന്നാലെ പാർട്ടി പ്രവർത്തകരെ അഭിനന്ദിച്ചാണ് കെജ്രിവാൾ ട്വീറ്റ് ചെയ്തത്.






  ‘‘ഡൽഹിക്കും പഞ്ചാബിനും പിന്നാലെ ഗോവയിലും എഎപി സംസ്ഥാന അംഗീകൃത പാർട്ടിയായിരിക്കുന്നു. ഒരു സംസ്ഥാനത്തു കൂടി അംഗീകാരം ലഭിച്ചാൽ നമ്മൾ 'ദേശീയ പാർട്ടി'യായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടും. ഇതിനു പിന്നിലെ കഠിനാധ്വാനത്തിന് എല്ലാ സന്നദ്ധപ്രവർത്തകരെയും അഭിനന്ദിക്കുന്നു. എഎപിയുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വാസം അർപ്പിച്ചതിനു ജനങ്ങൾക്ക് നന്ദി പറയുന്നു’ കെജ്രിവാൾ ട്വീറ്റ് ചെയ്തു. 2013 ലെ ഡൽഹി തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയതോടെയാണ് ആം ആദ്മി പാർട്ടി ശ്രദ്ധേയമാകുന്നത്. പിന്നീട് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി നിയമസഭ തെരഞ്ഞെടുപ്പുകളിൽ മാറുകയായിരുന്നു. പഞ്ചാബിലെ നിയമസഭാതിരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരം പിടിച്ചതോടെ, ഡൽഹിക്ക് പുറത്ത് ചുവടുറപ്പിക്കാനുള്ള ശ്രമങ്ങൾ പാർട്ടി ആരംഭിക്കുകയായിരുന്നു.






  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻറെ അറിയിപ്പ് പങ്ക് വെച്ചുകൊണ്ടാണ് കെജ്രിവാളിൻറെ ട്വീറ്റ്. ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റുകളിൽ വിജയിച്ച എഎപി 6.77 ശതമാനം വോട്ടുവിഹിതം നേടിയിരുന്നു. പഞ്ചാബിൽ കോൺഗ്രസിനെ വീഴ്ത്തി പാർട്ടി അധികാരവും നേടി. നിലവിൽ ഡൽഹിയിലും പഞ്ചാബിലും സർക്കാർ രൂപീകരിച്ച ആം ആദ്മി പാർട്ടി ഗുജറത്തിലും ഹിമാചലിലും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 






  ‘‘ഡൽഹിക്കും പഞ്ചാബിനും പിന്നാലെ ഗോവയിലും എഎപി സംസ്ഥാന അംഗീകൃത പാർട്ടിയായിരിക്കുന്നു. ഒരു സംസ്ഥാനത്തു കൂടി അംഗീകാരം ലഭിച്ചാൽ നമ്മൾ 'ദേശീയ പാർട്ടി'യായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടും. ഇതിനു പിന്നിലെ കഠിനാധ്വാനത്തിന് എല്ലാ സന്നദ്ധപ്രവർത്തകരെയും അഭിനന്ദിക്കുന്നു. എഎപിയുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വാസം അർപ്പിച്ചതിനു ജനങ്ങൾക്ക് നന്ദി പറയുന്നു’ കെജ്രിവാൾ ട്വീറ്റ് ചെയ്തു.

Find Out More:

Related Articles: