സൗജന്യ ഓണക്കിറ്റിന് പുറമേ ഇത്തവണ വേറെയും പല സാധനങ്ങൾ!

Divya John
 സൗജന്യ ഓണക്കിറ്റിന് പുറമേ ഇത്തവണ വേറെയും പല സാധനങ്ങൾ! സൗജന്യ കിറ്റിന് പുറമേ സബ്സിഡി നിരക്കിൽ എല്ലാ കാർഡുടമകൾക്കും 5 കിലോ പച്ചരി, 5 കിലോ കുത്തരി, ഒരു കിലോ പഞ്ചസാര എന്നിവ നൽകും.  ഓണത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന സൗജന്യ കിറ്റിന് പുറമേ സബ്സിഡി നിരക്കിൽ എല്ലാ കാർഡുടമകൾക്കും അരിയും പഞ്ചാസരയും നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ.  പതിനാല് ഇനങ്ങൾ ഉൾപ്പെടുന്ന ഓണക്കിറ്റിൽ കശുവണ്ടി 50 ഗ്രാം, മിൽമ നെയ് 50 മി.ലി, ശബരി മുളക് പൊടി 100 ഗ്രാം, ശബരി മഞ്ഞൾപ്പൊടി 100 ഗ്രാം, ഏലയ്ക്കട 20 ഗ്രാം, ശബരി വെളിച്ചെണ്ണ 500 മി.ലി, ശബരി തേയില 100 ഗ്രാം, ശർക്കരവരട്ടി 100 ഗ്രാം, ഉണക്കലരി 500 ഗ്രാം, പഞ്ചസാര ഒരു കിലോഗ്രാം, ചെറുപയർ 500 ഗ്രാം, തുവരപ്പരിപ്പ് എന്നിവ അടങ്ങുന്നതാണ് ഓണക്കിറ്റ്.



   ഓണത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ഓണക്കിറ്റിലെ ഇനങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടിരുന്നു. തുണി സഞ്ചി ഉൾപ്പെടെ പതിനാല് ഇനങ്ങളാണ് കിറ്റിലുള്ളത്. ഓണക്കിറ്റിന് 425 കോടി രൂപയുടെ ചെലവാണ് സ‍‍ർക്കാർ പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ സർക്കാരിൻറെ കാലയളവിലടക്കം 13 തവണ കിറ്റ് വിതരണം നടത്തിയ വകയിൽ 5500 കോടി രൂപയുടെ ചെലവുണ്ടായി. സംസ്ഥാനത്ത് കൊവിഡ് മഹാമാരി പിടിമുറുക്കിയ കാലയളവിലാണ് സർക്കാർ ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചത്. സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടെങ്കിലും ഈ വർഷവും ഓണക്കിറ്റ് നൽകുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.



   തുണിസഞ്ചി ഉൾപ്പെടെ 14 സാധനങ്ങൾ അടങ്ങിയ ഒരു കിറ്റിന്റെ വില 434 രൂപയാണ്. ലോഡിങ്, കടത്തുകൂലി തുടങ്ങിയതിനുള്ള ചെലവായി 13 രൂപ (3%) കൂടി ചേർത്ത് ആകെ വില 447 രൂപ. റേഷൻ വ്യാപാരികൾക്കു കമ്മിഷൻ നൽകാൻ തുക നീക്കിവച്ചിട്ടില്ല. മുൻപു കിറ്റുകൾ വിതരണം ചെയ്ത വകയിൽ കുടിശികയായ കമ്മിഷൻ നൽകുന്നതു സംബന്ധിച്ചും ഉത്തരവിറക്കിയില്ല. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാൻ 220 കോടി ഉൾപ്പെടെ 400 കോടി രൂപ സപ്ലൈകോയ്ക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അനുവദിച്ചു. ഈ സാമ്പത്തിക വർഷം വിപണി ഇടപെടലിനായാണ് ബാക്കി 180 കോടി രൂപ.

Find Out More:

Related Articles: