സഞ്ജയ് റാവത്തിൻറെ വീട്ടിൽ ഇഡി റെയ്ഡ് ചെയ്ത് ചോദ്യം ചെയുന്നു! പത്ര ചൗൾ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡിയുടെ ചോദ്യം ചെയ്യൽ. സിആർപിഎഫ് സുരക്ഷയോടെ അദ്ദേഹത്തിന്റെ മുംബൈയിലെ ബാൻഡുപ്പിലുള്ള വസതിയിലാണ് ചോദ്യം ചെയ്യുന്നത്. വസതിയിൽ ഇഡി പരിശോധനയും നടത്തുന്നുണ്ട്. ശിവസേന എം പി സഞ്ജയ് റാവുത്തിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. തെറ്റായ നടപടി, തെറ്റായ തെളിവുകൾ. ശിവസേന വിടില്ല. മരിച്ചാലും കീഴടങ്ങില്ല. ഒരു അഴിമതിയുമായും ബന്ധമില്ല', അദ്ദേഹം ട്വീറ്റ് ചെയ്തു. സഞ്ജയ് റാവുത്തിന് പിന്തുണയുമായി ശിവസേന പ്രവർത്തകർ അദ്ദേഹത്തിന്റെ വീടിനു മുന്നിൽ തടിച്ചുകൂടി.
ഇതിനു പിന്നാലെ സഞ്ജയ് റാവുത്ത് ട്വീറ്റ് ചെയ്തു. 'മഹാരാഷ്ട്രയും ശിവസേനയും പോരാട്ടം തുടരും.ജൂലൈ ന് ഇഡി അദ്ദേഹത്തെ 10 മണിക്കൂറോളം ചോദ്യം ചെയ്തു. കൂട്ടാളികളായ പ്രവീൺ റാവത്ത്, സുജിത് പട്കർ എന്നിവരുമായുള്ള ബിസിനസ് ബന്ധങ്ങളെ കുറിച്ച് അറിയാനായിരുന്നു ചോദ്യം ചെയ്യൽ.ജൂലൈ 20 നും 27 നും ഇഡി സമൻസ് അയച്ചിരുന്നെങ്കിലും പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ അതുകഴിഞ്ഞു മാത്രമേ ഹാജരാകാൻ കഴിയൂവെന്ന് സഞ്ജയ് റാവുത്ത് അറിയിച്ചിരുന്നു. ഏപ്രിലിൽ സഞ്ജയ് റാവുത്തിന്റെ ഭാര്യ വർഷ റാവുത്തിന്റെയും സുജിത് പട്കറിന്റെ ഭാര്യ സ്വപ്‌ന പട്കറുടെയും 11.15 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.
ഗോരെഗാവ് മേഖലയിലെ പത്ര ചൗൾ പുനഃവികസനവുമായി ബന്ധപ്പെട്ടുള്ള 1,034 കോടിയുടെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് പ്രവീൺ റാവത്ത് അറസ്റ്റിലായിരുന്നു. ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അതേസമയം കെട്ടിട പുനർനിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കേസിൽ രണ്ടു തവണ സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്ന അദ്ദേഹത്തിന്റെ വസതിയിൽ ഞായറാഴ്ച പുലർച്ചെ ഏഴിന് എത്തിയ ഇഡി സംഘം ചോദ്യം ചെയ്തു.
വസതിയിൽ നിന്ന് 11.5 ലക്ഷം രൂപയും രേഖകളും പിടിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ. ഏപ്രിലിൽ സഞ്ജയ് റാവുത്തിന്റെ ഭാര്യ വർഷ റാവുത്തിന്റെയും സുജിത് പട്കറിന്റെ ഭാര്യ സ്വപ്‌ന പട്കറുടെയും 11.15 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. ഗോരെഗാവ് മേഖലയിലെ പത്ര ചൗൾ പുനഃവികസനവുമായി ബന്ധപ്പെട്ടുള്ള 1,034 കോടിയുടെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് പ്രവീൺ റാവത്ത് അറസ്റ്റിലായിരുന്നു. ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.