സർക്കാരിന് സ്വപ്ന പറയുന്നത് കേട്ട് ഭരിക്കാനാകില്ലെന്ന് ഇ പി!

Divya John
 സർക്കാരിന് സ്വപ്ന പറയുന്നത് കേട്ട് ഭരിക്കാനാകില്ലെന്ന് ഇ പി! ആർഎസ്എസും കോൺഗ്രസും ചേർന്ന് നടത്തുന്ന വൃത്തികെട്ട രാഷ്ട്രീയം കേരളം തിരിച്ചറിയുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് പറയുന്നത് കേട്ട് സർക്കാരിന് ഭരിക്കാനാകില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. നിലവാരമില്ലാത്ത കാര്യങ്ങളാണ് സ്വപ്ന പറയുന്നത്. ബ്രൂവറി കേസിൽ പറയാനുള്ളത് കോടതിയിൽ പറയും. രമേശ് ചെന്നിത്തലയുടെ സാക്ഷിയാകാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾക്കെതിരേ ആരോപണം ഉന്നയിച്ച മാത്യു കുഴൽനാടൻ എംഎൽഎ നിലവാരമില്ലാത്ത ആളാണെന്നും ഇ പി പരിഹസിച്ചു. എവിടുന്നെങ്കിലും എന്തെങ്കിലും കേട്ട് പറയുന്ന ആളാണ് മാത്യു കുഴൽനാടനെന്നും ജയരാജൻ പറഞ്ഞു. സ്വർണക്കള്ളക്കടത്തിൽ പ്രതിയായി ജയിലിൽ കിടന്ന് 20 പ്രാവശ്യം സ്വർണക്കടത്ത് നടത്തിയെന്ന് പറഞ്ഞ് ഒരു സ്ത്രീ പുറത്തിറങ്ങി വരുമ്പോൾ യുഡിഎഫ് അവരെ പൂമാലയിട്ട് സ്വീകരിക്കുന്നു.



   ആരെങ്കിലും പറയുന്നതിന് പിന്നാലെ നടക്കലല്ല രാഷ്ട്രീയം. ആർഎസ്എസ് കേന്ദ്രങ്ങളിൽ നിന്ന് പരിശീലിച്ചാണ് സ്വപ്ന പുറത്ത് ഓരോന്നു പറയുന്നതെന്നും ജയരാജൻ ആരോപിച്ചു. എന്തും പറയാൻ ഉള്ള വേദി അല്ല നിയമസഭ, മുഖ്യമന്ത്രിയുടെ കുടുംബത്തെ അപമാനിക്കുന്നു, കുഴൽനാടന് മുഖ്യമന്ത്രിയെ അറിയില്ല, നല്ലോണം അറിയണമെങ്കിൽ അടുത്തുപോയി നോക്കണം ഇരുമ്പ് അല്ല, ഉരുക്ക് ആണ് മുഖ്യമന്ത്രി'- ജയരാജൻ പറഞ്ഞു. മാത്യു കുഴൽനാടനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇ പി ജയരാജൻ ഇന്നലെയും രംഗത്തുവന്നിരുന്നു.'ഇവൻ എവിടേ നിന്ന് വന്നു.




    അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്‌നാ സുരേഷ് രംഗത്ത്. നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ വിശദീകരണങ്ങളിൽ വസ്തുതയില്ലെന്നും മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നും സ്വപ്‌നാ സുരേഷ് ആരോപിച്ചു. 
2016 മുതൽ 2020 വരെ പല തവണ ക്ലിഫ് ഹൗസിൽ രഹസ്യ മീറ്റിങ്ങുകൾ നടന്നിട്ടുണ്ടെന്നും അതിൽ പങ്കെടുക്കാനായി താൻ തനിച്ച് പോയിട്ടുണ്ടെന്നും സ്വപ്‌നാ സുരേഷ് അവകാശപ്പെട്ടു. ക്ലിഫ് ഹൗസിലേയും സെക്രട്ടേറിയേറ്റിലേയും സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിടാൻ സ്വപ്‌നാ സുരേഷ് വെല്ലുവിളിച്ചു. 




തന്റെ കൈയ്യിലും സിസിടിവി ദൃശ്യങ്ങളുണ്ടെന്ന് സ്വപ്‌നാ സുരേഷ് പറയുന്നു. ഷാജ് കിരൺ എത്തിയത് ഇടനിലക്കാരനായാണ്. അയാൾ ഇടനിലക്കാരൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് എഡിജിപി അജിത് കുമാറിനെ മാറ്റിയതെന്ന് സ്വപ്ന ചോദിച്ചു. ഷാജ് കിരണിനെതിരെ എന്തുകൊണ്ടാണ് നടപടിയില്ലാത്തതെന്നും സ്വപ്ന ചോദിച്ചു. മറന്നുവെച്ച ബാഗ് എന്തിനാണ് നയതന്ത്ര ചാനൽ വഴി കൊണ്ടുപോയത്? ബാഗിൽ വെറുമൊരു ഉപഹാരമാണെങ്കിൽ എന്തുകൊണ്ടാണ് നയതന്ത്ര ചാനൽ വഴി കൊണ്ടുപോയതെന്ന് വ്യക്തമാക്കണമെന്നും സ്വപ്‌ന പറഞ്ഞു.
 

Find Out More:

Related Articles: