ഉപമുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തു! താൻ സർക്കാരിന്റെ ഭാഗമാകില്ലെന്നും ഫഡ്നാവിസ് അറിയിച്ചിട്ടുണ്ടെങ്കിലും ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കാൻ ബിജെപി ദേശീയ നേതൃത്വം അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. ഫഡ്നാവിസ് മന്ത്രിസഭയുടെ ഭാഗമാകുമെന്ന് ബിജെപി ദേശിയ അധ്യക്ഷൻ ജെപി നദ്ദ വ്യക്തമാക്കിയിരുന്നു. ശിവേസനാ ഔദ്യോഗികപക്ഷത്തെ പോലും ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിത നീക്കമാണ് ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. മന്ത്രിസഭാ വിപുലീകരണവും വകുപ്പ് വിഭജനങ്ങളും ഉടൻ നടത്തുമെന്നും ഫഡ്നാവിസ് അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ സത്യപ്രതിജ്ഞ ചെയ്തു.
ഉപമുഖ്യമന്ത്രിയായി ദേവേന്ദ്രനാഥ് ഫഡ്നാവിസും സത്യപ്രതിജ്ഞ ചെയ്തു. തങ്ങൾ എടുത്ത തീരുമാനം ബാലസാഹെബിന്റെ ഹിന്ദുത്വം ഉയർത്തിപ്പിടിക്കുന്നതിനും ഒപ്പമുള്ള എം.എൽ.എമാരുടെ മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കും പ്രതിജ്ഞബദ്ധമാണെന്നുമാണ് ഏക്നാഥ് ഷിൻഡെ വൈകുന്നേരം വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നത്. 50 എംഎൽഎ കൂടെ ഉണ്ടെന്നാണ് ഏക്നാഥ് ഷിൻഡെയുടെ വാദം. 50 എംഎൽഎമാരിൽ 40 പേർ ശിവസേനയിൽ നിന്നുള്ളവരാണ്. ഈ 50 പേരുടെ സഹായത്തോടെയാണ് താൻ പോരാട്ടം നടത്തിയതെന്നും ഇവർ എന്നിൽ അർപ്പിച്ച വിശ്വാസത്തിൽ ഒരു പോറൽ പോലും ഏൽപ്പിക്കാൻ താൻ അനുവദിക്കില്ലെന്നും ഷിൻഡെ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
കോൺഗ്രസ്-എൻ.സി.പി. സഖ്യം ഉപേക്ഷിക്കാൻ ശിവസേന എംഎൽഎമാർ ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം അത് നിരസിക്കുകയായിരുന്നു. സ്വന്തം പാർട്ടിയിലെ എം.എൽ.എമാരേക്കാളും താക്കറെ മുൻഗണന നൽകിയത് മഹാവികാസ് അഘാഡി സഖ്യത്തിലെ നേതാക്കൾക്കാണ്. അതുകതൊണ്ടാണ് ശിവസേന എംഎൽഎമാർക്ക് അവരുടെ ശബ്ദം ഉയർത്തേണ്ടി വന്നതെന്ന് ഫഡ്നാവിസ് വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഉപമുഖ്യമന്ത്രിയായി ദേവേന്ദ്രനാഥ് ഫഡ്നാവിസും സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി ദേവേന്ദ്രനാഥ് ഫഡ്നാവിസും സത്യപ്രതിജ്ഞ ചെയ്തു.
താൻ സർക്കാരിന്റെ ഭാഗമാകില്ലെന്നും ഫഡ്നാവിസ് അറിയിച്ചിട്ടുണ്ടെങ്കിലും ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കാൻ ബിജെപി ദേശീയ നേതൃത്വം അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. ഫഡ്നാവിസ് മന്ത്രിസഭയുടെ ഭാഗമാകുമെന്ന് ബിജെപി ദേശിയ അധ്യക്ഷൻ ജെപി നദ്ദ വ്യക്തമാക്കിയിരുന്നു. ശിവേസനാ ഔദ്യോഗികപക്ഷത്തെ പോലും ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിത നീക്കമാണ് ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.