പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ ജി സുധാകരൻ ഇല്ല; കരക്കാരനെ നിശ്ചയിച്ച് സിപിഎം! പാർട്ടി കോൺഗ്രസിൽ പങ്കെടുക്കില്ലെന്നു കാണിച്ച് സുധാകരൻ ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസറിനു കത്തു നൽകിയെന്നാണ് റിപ്പോർട്ട്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് മുൻമന്ത്രിയായ ജി സുധാകരൻ പരിപാടിയിൽ നിന്ന് ഒഴിവാകുന്നത്. ഈ സാഹചര്യത്തിൽ പകരം പ്രതിനിധിയെ ഉൾപ്പെടുത്തിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ മുതിർന്ന നേതാവ് ജി സുധാകരൻ പങ്കെടുക്കില്ല.ഈ മാസം ആറ് മുതൽ 10 വരെ കണ്ണൂരിൽ വെച്ചാണ് 23-ാം സിപിഎം പാർട്ടി കോൺഗ്രസ് നടക്കുന്നത്.
പാർട്ടി കോൺഗ്രസിലേയ്ക്കുള്ള പ്രതിനിധി പട്ടികയിൽ സുധാകരനെ ഉൾപ്പെടുത്തിയിരുന്നു. എറണാകുളത്തു വെച്ചു നടന്ന സംസ്ഥാന സമ്മേളനത്തിൽ ജി സുധാകരനെ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും പാർട്ടി കോൺഗ്രസിലേയ്ക്ക് പ്രതിനിധിയായി അദ്ദേഹത്തിൻ്റെ പേരും ഉൾപ്പെടുത്തിയിരുന്നു.പ്രായപരിധിയുടെ പേരിൽ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതോടെ നിലവിൽ ബ്രാഞ്ച് ഘടത്തിൽ മാത്രമാണ് സുധാകരൻ പ്രവർത്തിക്കുന്നത്. എന്നാൽ ഈ പ്രവർത്തനത്തിൽ താൻ സംതൃപ്തനാണെന്ന് എറണാകുളത്തു നടന്ന സംസ്ഥാന സമ്മേളനത്തിനു ശേഷമായിരുന്നു സുധാകരൻ മാധ്യമങ്ങളോടു പ്രതികരിച്ചത്.
എന്നാൽ പാർട്ടി കോൺഗ്രസിൽ നിന്നു സുധാകരൻ പിന്മാറിയത് പാർട്ടി നേതൃത്വവുമായുള്ള പിണക്കത്തിൻ്റെ പേരിലാണെന്ന അഭ്യൂഹങ്ങളും ശക്തമാണ്. പരിപാടിയിൽ പങ്കെടുക്കാനില്ലെന്നു കാണിച്ച് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസറിന് സുധാകരൻ കത്ത് നൽകിയെന്നാണ് റിപ്പോർട്ട്. ഇക്കാര്യം ജില്ലാ സെക്രട്ടറി സ്ഥിരീകരിച്ചു. സുധാകരനു പകരമായി കായംകുളത്തു നിന്നുള്ള മഹേന്ദ്രൻ പാർട്ടി കോൺഗ്രസിൽ പ്രതിനിധിയായി പങ്കെടുക്കും. മാത്രമല്ല എന്നാൽ ജി സുധാകരനും പാർട്ടിയും തമ്മിൽ ഒരു പ്രശ്നവുമില്ലെന്ന് സിപിഎം സംസ്താന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.
സുധാകരൻ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കി ല്ലായെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നെന്നും പകരം പ്രതിനിധിയെ നിശ്ചയിച്ചിരുന്നുവെന്നും കോടിയേരി പറഞ്ഞു. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കില്ലെന്നു കാണിച്ച് സുധാകരൻ ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസറിനു കത്തു നൽകിയെന്നാണ് റിപ്പോർട്ട്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് മുൻമന്ത്രിയായ ജി സുധാകരൻ പരിപാടിയിൽ നിന്ന് ഒഴിവാകുന്നത്. ഈ സാഹചര്യത്തിൽ പകരം പ്രതിനിധിയെ ഉൾപ്പെടുത്തിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.