വർഗീയ വിഷം തുപ്പുന്ന കോടിയേരിയുടെ വാ തുന്നിക്കെട്ടാൻ സിപിഎം നേതൃത്വം തയ്യാറാകണമെന്നു കെ സുധാകരൻ!

Divya John
 വർഗീയ വിഷം തുപ്പുന്ന കോടിയേരിയുടെ വാ തുന്നിക്കെട്ടാൻ സിപിഎം നേതൃത്വം തയ്യാറാകണമെന്നു കെ സുധാകരൻ! വർഗീയ വിഷം തുപ്പുന്ന കോടിയേരി ബാലകൃഷ്ണൻറെ വാ തുന്നിക്കെട്ടാൻ സിപിഎം ദേശീയ നേതൃത്വം തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസിനെ നയിക്കുന്നവരിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ആരുമില്ലെന്ന് കോടിയേരി പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് കെ സുധാകരൻറെ പ്രതികരണം. ശരിക്കും നിങ്ങൾക്ക് എത്ര നിലപാടുണ്ടെന്നും അദ്ദേഹം ചോദിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.  



  യുഡിഎഫ് ജയിച്ചാൽ മുസ്ലിം മുഖ്യമന്ത്രി വരുമെന്നും അതുകൊണ്ട് ഹിന്ദു മുഖ്യമന്ത്രി വരാൻ എൽഡിഎഫിന് വോട്ട് ചെയ്യണമെന്നുമുള്ള നഗ്നമായ വർഗീയത തെരഞ്ഞെടുപ്പുകാലത്ത് ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ പ്രചരിപ്പിച്ച് വോട്ട് പിടിച്ച പാർട്ടിയാണ് സിപിഎമ്മെന്ന് സുധാകരൻ ആരോപിച്ചു. അതേ സിപിഎമ്മിൻറെ നേതാവായ കോടിയേരിയാണ് ഇപ്പോൾ കോൺഗ്രസ് മുസ്ലിം വിരുദ്ധ പാർട്ടിയാണെന്ന് പറയുന്നതെന്ന് പറഞ്ഞുകൊണ്ടാണ് നിങ്ങൾക്ക് എത്ര നിലപാടുണ്ടെന്ന് സുധാകരൻ ചോദിക്കുന്നത്. ഈ രാജ്യത്ത് ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കുമൊക്കെ അസ്തിത്വമുണ്ടാക്കിക്കൊടുത്ത് ജാതിമത വ്യത്യാസമില്ലാതെ അവരുടെയെല്ലാം ഹൃദയവികാരമായി മാറിയ പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസെന്നും സുധാകരൻ പറഞ്ഞു.



   സിപിഎമ്മിനെ പോലെ ന്യൂനപക്ഷ വിരുദ്ധതയും ദളിത് വിരുദ്ധതയും സ്ത്രീവിരുദ്ധതയും ഒക്കെ തലച്ചോറിൽ പേറുന്ന പാർട്ടിയല്ല കോൺഗ്രസ്.  ആർഎസ്എസിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നവർക്കെതിരെ കേസുകൾ എടുത്ത് മുന്നോട്ട് പോകുന്ന തീവ്രഹിന്ദുത്വ വാദികളുടെ കളിപ്പാവ ആയ ഒരു മുഖ്യമന്ത്രി ഭരിക്കുന്ന കേരളത്തിലിരുന്നാണ് സിപിഎം കോൺഗ്രസിനെ പോലൊരു മതനിരപേക്ഷ പ്രസ്ഥാനത്തെ വിമർശിക്കുന്നത്. അധികാരം നിലനിർത്താനായി സമൂഹത്തിൽ വർഗീയ വിഷം തുപ്പുന്ന ജീർണ്ണിച്ച രാഷ്ട്രീയ ശൈലിയിൽ നിന്നും കോടിയേരിയും സിപിഎമ്മും ഉടനടി പിൻമാറണമെന്നും സുധാകരൻ ആവശ്യപ്പെട്ടു



. യജമാനൻ അമേരിക്കയ്ക്ക് പോയതിൻറെ ആശ്വാസത്തിൽ പറഞ്ഞു പോയ വിടുവായത്തമായി കോടിയേരിയുടെ പ്രസ്താവനയെ കാണാനാവില്ല. യുഡിഎഫ് ജയിച്ചാൽ മുസ്ലിം മുഖ്യമന്ത്രി വരുമെന്നും അതുകൊണ്ട് ഹിന്ദു മുഖ്യമന്ത്രി വരാൻ എൽഡിഎഫിന് വോട്ട് ചെയ്യണമെന്നുമുള്ള നഗ്നമായ വർഗീയത തെരഞ്ഞെടുപ്പുകാലത്ത് ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ പ്രചരിപ്പിച്ച് വോട്ട് പിടിച്ച പാർട്ടിയാണ് സിപിഎമ്മെന്ന് സുധാകരൻ ആരോപിച്ചു.

Find Out More:

Related Articles: