ഖദർ ധരിച്ച പെരുങ്കള്ളനാണ്'; സുധാകരനെതിരെ എം സ്വരാജ് രംഗത്ത്!

Divya John
 ഖദർ ധരിച്ച പെരുങ്കള്ളനാണ്'; സുധാകരനെതിരെ എം സ്വരാജ് രംഗത്ത്! കേരളത്തിലെ കാമ്പസുകളിൽ കെ എസ് യു പ്രവർത്തകർ മരിച്ചു വീണതിന്റെ മൂന്നിലൊന്ന് പോലും എസ്എഫ്ഐക്കാർ മരിച്ചിട്ടില്ലെന്ന സുധാകരന്റെ പ്രസ്താവനയ്ക്കെതിരെയാണ് സ്വരാജ് രംഗത്തെത്തിയിരിക്കുന്നത്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ചോരക്കൊതിയൻ മാത്രമല്ല, പെരും നുണയനുമാണെന്ന് സിപിഎം നേതാവ് എം സ്വരാജ്. "കലാലയങ്ങളിലെ കൊലപാതകങ്ങളുടെ കണക്കെടുത്താൽ കെ എസ് യു പ്രവർത്തകർ മരിച്ചു വീണതിന്റെ മൂന്നിലൊന്നു പോലും എസ് എഫ് ഐക്കാർ മരിച്ചു വീണിട്ടില്ല." മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത അധമ മനസിൽ നിന്നേ ഈ സമയത്ത് ഇങ്ങനെയുള്ള വാക്കുകൾ പുറത്തു വരൂ."



   "കെ എസ് യു-യൂത്ത് കോൺഗ്രസ് നരാധമൻമാർ അരും കൊല ചെയ്ത ധീരജിന്റെ ഇളംശരീരത്തിലെ ചൂട് വിട്ടു മാറും മുമ്പ് കെപിസിസി പ്രസിഡന്റ് ആക്രോശിയ്ക്കുന്നു. "കെ സുധാകരന്റെ ഈ വെള്ളം ചേർക്കാത്ത കള്ളം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നു. കേരളത്തിലെ ഏതെങ്കിലും ഒരു കലാലയത്തിൽ വെച്ച് എസ്എഫ്ഐ പ്രവർത്തകരുടെ കൈ കൊണ്ട് ജീവൻ പോയ ഒരൊറ്റ കെ എസ് യു പ്രവർത്തകന്റെയെങ്കിലും പേരു പറയാൻ ഒരു മാധ്യമ പ്രവർത്തകനും തന്നോട് ചോദിയ്ക്കില്ല എന്ന ധൈര്യമാണ് കെ സുധാകരനുള്ളത്." ചോരക്കൊതിയൻ മാത്രമല്ല ഖദർ ധരിച്ച ഒരു പെരും കള്ളമാണ് ഈ മനുഷ്യൻ- എം സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് ക്രമിനൽ ശൈലി സ്വീകരിക്കുന്നില്ല. സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ ഏറ്റവും കൂടുതൽ പ്രതികൾ സിപിഎം പ്രവ‍ർത്തകരാണ്.



  പ്രതികളെ ജയിലിൽ കാണാൻ പോകുന്ന ആളാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അണികളോട് കൊലക്കത്തി താഴെവെക്കാൻ സിപിഎം പറയണം- സതീശൻ ആവശ്യപ്പെട്ടു. അതേസമയം സുധാകരനെതിരായ സിപിഎമ്മിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കെപിസിസി അധ്യക്ഷന്റെ തലയിൽ കൊലപാതകത്തിന്റെ ഉത്തരവാദിത്വം കെട്ടിവെക്കുന്നത് ശരിയല്ല. സംസ്ഥാനത്ത് വ്യാപകമായ അക്രമം നടക്കുകയാണെന്നും അതിനെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും സതീശൻ വ്യക്തമാക്കി. 



  ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകനായ ഗവ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവം കോൺഗ്രസിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടത്തിന് മങ്ങലേൽപ്പിക്കില്ലെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ. അക്രമ രാഷ്ട്രീയം ഒരു രാഷ്ട്രീയ പാർട്ടിയുടേയും പ്രഖ്യാപിത നയമല്ലെന്നാണ് കോൺഗ്രസിന്റെ മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ സമയം മലയാളത്തോടു പ്രതികരിച്ചത്.
 

Find Out More:

Related Articles: