ബിജെപിയ്ക്കെതിരെ കച്ചകെട്ടി ഗോവയിൽ പ്രതിപക്ഷം! ബിജെപിയെ ഏതുവിധത്തിലും അധികാരത്തിൽ നിന്ന് അകറ്റി നിർത്തുക എന്ന ഉദ്ദേശത്തോടെ തൃണമൂൽ കോൺഗ്രസ് നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് വിവിധ സംസ്ഥാനങ്ങളിലായി രൂപപ്പെടുന്ന പ്രതിപക്ഷ സഖ്യങ്ങൾ. തൃണമൂൽ കോൺഗ്രസും കോൺഗ്രസും ആം ആദ്മി പാർട്ടിയും ചേർന്ന സഖ്യം ഗോവയിൽ രൂപപ്പെടാൻ സാധ്യതയുണ്ടെെന്നാണ് റിപ്പോർട്ടുകൾ. ബിജെപിയെ ഏതുവിധത്തിലും അധികാരത്തിൽ നിന്ന് അകറ്റി നിർത്തുക എന്ന ഉദ്ദേശത്തോടെ തൃണമൂൽ കോൺഗ്രസ് നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് വിവിധ സംസ്ഥാനങ്ങളിലായി രൂപപ്പെടുന്ന പ്രതിപക്ഷ സഖ്യങ്ങൾ. തൃണമൂൽ കോൺഗ്രസും കോൺഗ്രസും ആം ആദ്മി പാർട്ടിയും ചേർന്ന സഖ്യം ഗോവയിൽ രൂപപ്പെടാൻ സാധ്യതയുണ്ടെെന്നാണ് റിപ്പോർട്ടുകൾ.
ബിജെപിയെ പരാജയപ്പെടുത്താൻ ആവശ്യമായതെല്ലാം തൃണമൂൽ ചെയ്യും. അതേസമയം, സഖ്യം രൂപീകരിക്കാനായി മറ്റു പാർട്ടികളുമായി ഇതുവരെ ചർച്ചകൾ നടത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ പാർട്ടികളുടെ സംയുക്തസഖ്യം എന്ന ആശയം പുതിയതല്ല. ബിജെപിയെ വിജയിക്കാനോ പിൻവാതിലിലൂടെ സഖ്യം രൂപീകരിക്കാനോ അനുവദിക്കില്ലെന്ന് കഴിഞ്ഞയാഴ്ച തൃണമൂൽ എംപി മെഹുവ മോയിത്ര വാര്ത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. തൃണമൂൽ കോൺഗ്രസ് എംപിയും ഗോവയിലെ പാർട്ടിയുടെ ചുമതലയുള്ള നേതാവുമായ മെഹുവ മോയ്ത്ര പുറത്തു വിട്ട ട്വീറ്റിലാണ് പുതിയ സഖ്യത്തെപ്പറ്റിയുള്ള സൂചനയുള്ളത്.
ആം ആദ്മി പാർട്ടി, കോൺഗ്രസ് എന്നിർക്കു പുറമെ ഗോവയിലെ പ്രാദേശിക പാർട്ടിയായ എംജിപിയെയും ചേർത്ത് പുതിയ സഖ്യം രൂപീകരിക്കാൻ തൃണമൂൽ കോൺഗ്രസ് ശ്രമം നടത്തുന്നു എന്നാണ് ദേശീയമാധ്യമമായ ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നത്. ഗോവയിൽ ബിജെപിയെ പരാജയപ്പെടുത്താൻ തൃണമൂൽ കോൺഗ്രസ് സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പു തരുന്നു. മെഹുവ മോയ്ത്ര ട്വിറ്ററിൽ വ്യക്തമാക്കി. എംജിപി, ഗോവ ഫോർവേഡ് പാർട്ടി, കോൺഗ്രസ് ഗോവ ഘടകം എന്നിവരെ ടാഗ് ചെയ്തു കൊണ്ടാണ് ട്വീറ്റ്. ബിജെപിയെ പരാജയപ്പെടുത്താനായി വലിയ നീക്കങ്ങൾ മമത ബാനർജി നടത്തിയിട്ടുണ്ടെന്നും ഇത് ഇനിയും തുടരുമെന്നും അവർ വ്യക്തമാക്കി. രണ്ട് വർഷത്തിനു ശേഷം നടക്കാനാരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ മമത ബാനർജിയ്ക്ക് നിർണായകമാണ്.
വിവാദമായ കാർഷിക നിയമങ്ങൾ റദ്ദാക്കിയത് അടക്കമുള്ള വിഷയങ്ങളിൽ ബിജെപി പരുങ്ങലിലാണ്. തുടർച്ചയായി രണ്ട് വട്ടം അധികാരത്തിലെത്തിയ എൻഡിഎയ്ക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്നും ഇത് മുതലെടുക്കാൻ കഴിയുമെന്നുമാണ് തൃണമൂൽ പ്രതീക്ഷിക്കുന്നത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രിസ്ഥാനത്തേയ്ക്ക് മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഗോവയിൽ ബിജെപിയെ പരാജയപ്പെടുത്തുമെന്നു മുൻപും ട്വിറ്ററിൽ കുറിച്ച മെഹുവ മോയിത്ര ഇതിനു മുൻപു കുറിച്ച ട്വീറ്റിൽ എംജിപിയെയും ഗോവ ഫോർവേഡ് പാർട്ടിയെയും മാത്രമായിരുന്നു ടാഗ് ചെയ്തത്. എന്നാൽ അടുത്ത തവണ ആം ആദ്മി പാർട്ടിയെക്കൂടി ഉൾപ്പെടുത്തുമെന്നും അവരും ബിജെപി വിരുദ്ധ രാഷ്ട്രീയത്തിൻ്റെ ഭാഗമാണെന്നും മെഹുവ പറഞ്ഞു