വിടി ബൽറാം അടക്കം നാല് വൈസ് പ്രസിഡന്റുമാ‍ർ; കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു!

Divya John
 വിടി ബൽറാം അടക്കം നാല് വൈസ് പ്രസിഡന്റുമാ‍ർ; കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു!  23 ജനറൽ സെക്രട്ടറിമാർ, 28 നിർവ്വാഹക സമിതി അംഗങ്ങൾ, നാല് വൈസ് പ്രസിഡന്റുമാർ, എന്നിവരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് പട്ടിക വാർത്താ കുറിപ്പായി പുറത്തിറക്കിയത്.  കെപിസിസി ഭാരവാഹി പട്ടിക കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. 56 അംഗ പട്ടികയാണ് പ്രഖ്യാപിച്ചത്. പ്രതാപചന്ദ്രനാണ് ട്രഷറ‍ർ. അനിൽ അക്കര, ജ്യോതികുമാ‍ർ ചാമക്കാല, ഡി സുഗതൻ, എന്നിവ‍ർ നിർവ്വാഹക സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. പട്ടികയിൽ 51 പേ‍ർ മാത്രമുണ്ടാകും എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന പ്രഖ്യാപനം. വിടി ബൽറാം, എൻ ശക്തൻ, വിപി സജീന്ദ്രൻ, വിജെ പൗലോസ് എന്നിവരാണ് വൈസ് പ്രസിഡന്റുമാ‍ർ.  



  അഡ്വക്കേറ്റ് ദീപ്തി മേരി വർഗീസ്, കെ എ തുളസി, അലിപ്പറ്റ ജമീല എന്നിവരാണ് വനിതാ ജനറൽ സെക്രട്ടറിമാർ. പത്മജ വേണുഗോപാൽ, ഡോ സോന പിആർ എന്നിവർ നിർവ്വാഹക സമിതി അംഗങ്ങളാണ്. വനിതാ ദളിത് പങ്കാളിത്തം പത്ത് ശതമാനം എന്ന നിലയിലാണ് പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം 28 ജനറൽ സെക്രട്ടറിമാരിൽ മൂന്നു പേർ വനിതകളാണ്.  കോൺഗ്രസ് നേതൃത്വം ഏൽപ്പിക്കുന്ന ഉത്തരവാദിത്വം സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് പത്മജ വേണുഗോപാൽ പറഞ്ഞു. നേതൃത്വത്തിന്റെ തീരുമാനത്തിൽ പരാതിയോ പ്രതിഷേധമോ ഇല്ല. ഒരിക്കലും ഏതെങ്കിലും സ്ഥാനത്തിനായി ആഗ്രഹിച്ചിട്ടില്ലെന്നും പത്മജ പറഞ്ഞു. നിർവ്വാഹക സമിതിയിലേക്ക് തഴഞ്ഞതാണെന്ന് തോന്നുന്നില്ലെന്നും പാർട്ടിക്കെതിരായി പ്രതികരിക്കാനില്ലെന്നും അവർ വ്യക്തമാക്കി.



  ഡിസിസി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ പാർട്ടിവിടുകയാണെന്ന് പ്രഖ്യാപിച്ച എ വി ഗോപിനാഥ് പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. സ്ഥാനമൊഴിഞ്ഞ ഡിസിസി പ്രസിഡന്റുമാരും എംപിമാരും എംഎൽഎമാരും എക്സിക്യൂട്ടീവ് പ്രത്യേക ക്ഷണിതാക്കളാകും. 325 അംഗ കമ്മിറ്റിയാണ് 56 അംഗ കമ്മിറ്റിയായി ചുരുക്കിയിരിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്യുന്നതായും പത്മജ പറഞ്ഞു. ഒരു വനിതാ നേതാവെന്ന നിലയിൽ പട്ടികയിൽ കൂടുതൽ വനിതകൾ വേണമെന്ന അഭിപ്രായമാണുള്ളത്. കെപിസിസി ഭാരവാഹികളുടെ പട്ടിക പുറത്തുവരുമ്പോൾ ഈ പരാതി പരിഹരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉറപ്പു നൽകിയിരുന്നതായും പത്മജ പറഞ്ഞു. പാർട്ടിക്കുള്ളിലെ കാര്യങ്ങൾ പരസ്യമായി പറയുന്ന ആളല്ല താൻ. 



 എന്തെങ്കിലും ചർച്ചകൾ നടന്നുവെന്ന് വെളിപ്പെടുത്താനില്ലെന്നും അവർ കൂട്ടിച്ചേർത്തു. സംഘടനാ തെരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്യുന്നതായും പത്മജ പറഞ്ഞു. ഒരു വനിതാ നേതാവെന്ന നിലയിൽ പട്ടികയിൽ കൂടുതൽ വനിതകൾ വേണമെന്ന അഭിപ്രായമാണുള്ളത്. കെപിസിസി ഭാരവാഹികളുടെ പട്ടിക പുറത്തുവരുമ്പോൾ ഈ പരാതി പരിഹരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉറപ്പു നൽകിയിരുന്നതായും പത്മജ പറഞ്ഞു. പാർട്ടിക്കുള്ളിലെ കാര്യങ്ങൾ പരസ്യമായി പറയുന്ന ആളല്ല താൻ. എന്തെങ്കിലും ചർച്ചകൾ നടന്നുവെന്ന് വെളിപ്പെടുത്താനില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Find Out More:

Related Articles: