നഗരസഭയിലെ നികുതി തട്ടിപ്പ് നടന്നുവെന്ന് സമ്മതിച്ച് മേയർ ആര്യ രാജേന്ദ്രൻ! തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ അഞ്ച് ഉദ്യോഗസ്ഥരെ ഇതുവരെ സസ്പെന്റ് ചെയ്തിട്ടുണ്ടെന്നും മേയർ പറഞ്ഞു. ചൊവ്വാഴ്ച ചേർന്ന് കോർപ്പറേഷൻ കൗൺസിൽ യോഗത്തിലാണ് നികുതി തട്ടിപ്പ് നടന്നതായി മേയർ തുറന്ന് സമ്മതിച്ചിരുന്നു. ഇതോടെ നികുതി തട്ടിപ്പിന്റെ വ്യാപ്തി വർദ്ധിക്കുകയാണ്. തിരുവനന്തപുരം നഗരസഭയിൽ നികുതിപ്പണം ഉദ്യോഗസ്ഥർ തട്ടിയെടുത്തതായി സ്ഥിരീകരിച്ച് മേയർ ആര്യ രാജേന്ദ്രൻ. തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ ശ്രീകാര്യം സോണിലെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. നേമം സോണിൽ മാത്രം 25 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൂപ്രണ്ട് എസ് ശാന്തി അടക്കമുള്ളവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
രണ്ട് സോണിലും നികുതി തട്ടിപ്പിൽ ക്രിമിനൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആറ്റിപ്ര സോണിൽ ഒരു ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് ഇതുവരെയുള്ള വിവരം. ഇവിടെ ഒരുദ്യോഗസ്ഥനെയാണ് സസ്പെൻഡ് ചെയ്തത്. ഇതോടെ നികുതി തട്ടിപ്പിന്റെ വ്യാപ്തി വർദ്ധിച്ച് വരികയാണ്. തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ ശ്രീകാര്യം സോണിലെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. നേമം സോണിൽ മാത്രം 25 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൂപ്രണ്ട് എസ് ശാന്തി അടക്കമുള്ളവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. രണ്ട് സോണിലും നികുതി തട്ടിപ്പിൽ ക്രിമിനൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആറ്റിപ്ര സോണിൽ ഒരു ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് ഇതുവരെയുള്ള വിവരം.
ഇവിടെ ഒരുദ്യോഗസ്ഥനെയാണ് സസ്പെൻഡ് ചെയ്തത്. ഇതോടെ നികുതി തട്ടിപ്പിന്റെ വ്യാപ്തി വർദ്ധിച്ച് വരികയാണ്. കോർപ്പറേഷന്റെ അദാലത്തിൽ നേരിട്ട് നികുതി അടച്ചതിന്റെ വിവരങ്ങൾ പോലും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ തടട്ടിപ്പിന്റെ ആഴം ഏറുകയാണ്. അടച്ച ബില്ലുകൾ കൈവശമുള്ള ചിലർ നിയമപോരാട്ടം നടത്താൻ സാധിക്കുമെങ്കിലും പണം അടച്ചിട്ടും ബിൽ നഷ്ടപ്പെട്ടുപോയവരുടെ കാര്യം പ്രതിസന്ധിയിലാകും. അതേസമയം തിരുവനന്തപുരം കോർപ്പറേഷനിൽ വീട്ടുകരം ഒടുക്കി രശീത് കരുതാത്തവർ ബുദ്ധിമുട്ടുകയാണ്. കൃത്യമായി കരമടക്കുന്ന പലരുടെയും പണം കോർപേറേഷനിൽ രേഖപ്പെടുത്തിയിട്ടില്ല.
ഇതേത്തുടർന്ന്, വീണ്ടും നികുതി അടയ്ക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് നൂറുകണക്കിന് ആളുകൾ. കൂടാതെ വിഷയത്തിൽ ബിജെപി ദിവസങ്ങളായി സമരത്തിലാണ്. സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമരം. വിഷയത്തിൽ പ്രതിഷേധിച്ച കൗൺസിൽ യോഗം യുഡിഎഫ് ബഹിഷ്കരിച്ചിരുന്നു. അതേസമയം, നികുതി കുടിശ്ശികയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുമെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും മേയർ അറിയിച്ചു. നികുതി പിരിവിനുള്ള ഐകെഎം സോഫ്റ്റ് വെയറിൽ ചില തകരാറുകളുണ്ട്.